- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷാർജയിൽ പാർപ്പിട സമുച്ചയത്തിൽ തീപിടിച്ച മലയാളികളുടെ അടക്കം എട്ട് ഫ്‌ളാറ്റുകൾ കത്തിനശിച്ചു; ലക്ഷങ്ങളുടെ നഷ്ടം
ഷാർജ: ഷാർജയിൽ പാർപ്പിട സമുച്ചയത്തിൽ തീപിടിച്ച മലയാളികളുടെ അടക്കം എട്ട് ഫ്‌ളാറ്റുകൾ കത്തിനശിച്ചു. ഷാർജയിലെ അൽ നാദയിൽ സഫീർ മാളിനു സമീപം ബഹുനില താമസകേന്ദ്രത്തിലാണ് അഗ്‌നിബാധ ഉണ്ടായത്. അഗ്നിബാധയിൽ എട്ടു ഫ് ളാറ്റുകൾ കത്തിനശിച്ചു. ഒരു മലയാളിയുടെ ഫ് ളാറ്റും കത്തിനശിച്ചവയിൽ ഉൾപ്പെടുന്നു. അതേസമയം ആളപായമില്ലെന്നാണ് പ്രാഥമിക വിവരം. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു. അൽ ബന്ദരി ട്വിൻ ടവറിന്റെ ബി ബ്ലോക്കിൽ വ്യാഴാഴ്ച ഉച്ചയ്ക്കു പന്ത്രണ്ടു മണിയോടെയായിരുന്നു അഗ്നിബാധ. 13-ാം നിലയിൽ നിന്നാണ് തീ പടർന്നു പിടിച്ചതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. വിവരമറിഞ്ഞ ഉടൻ സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് താമസക്കാരെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റി. രണ്ടു മണിക്കൂറിനുള്ളിൽ തീ നിയന്ത്രണവിധേയമാക്കി. അവധി ദിവസമായതിനാൽ നിരവധി പേർ കെട്ടിടങ്ങളിലുണ്ടായിരുന്നു. തീപടരുന്നത് കണ്ടവർ ഉടനെ തന്നെ വിവരം മറ്റുള്ളവരെ അറിയിച്ചതാണ് വൻ ദുരന്തം വഴി മാറ്റിയത്. കത്തിയ ഫ്‌ളാറ്റുകളെല്ലാം ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയിലാണ്. ഇതിൽ മിക്കതും അറബ് രാജ്യത്ത് നിന്നു
ഷാർജ: ഷാർജയിൽ പാർപ്പിട സമുച്ചയത്തിൽ തീപിടിച്ച മലയാളികളുടെ അടക്കം എട്ട് ഫ്‌ളാറ്റുകൾ കത്തിനശിച്ചു. ഷാർജയിലെ അൽ നാദയിൽ സഫീർ മാളിനു സമീപം ബഹുനില താമസകേന്ദ്രത്തിലാണ് അഗ്‌നിബാധ ഉണ്ടായത്. അഗ്നിബാധയിൽ എട്ടു ഫ് ളാറ്റുകൾ കത്തിനശിച്ചു. ഒരു മലയാളിയുടെ ഫ് ളാറ്റും കത്തിനശിച്ചവയിൽ ഉൾപ്പെടുന്നു. അതേസമയം ആളപായമില്ലെന്നാണ് പ്രാഥമിക വിവരം. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു.
അൽ ബന്ദരി ട്വിൻ ടവറിന്റെ ബി ബ്ലോക്കിൽ വ്യാഴാഴ്ച ഉച്ചയ്ക്കു പന്ത്രണ്ടു
മണിയോടെയായിരുന്നു അഗ്നിബാധ. 13-ാം നിലയിൽ നിന്നാണ് തീ പടർന്നു പിടിച്ചതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. വിവരമറിഞ്ഞ ഉടൻ സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് താമസക്കാരെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റി. രണ്ടു മണിക്കൂറിനുള്ളിൽ തീ നിയന്ത്രണവിധേയമാക്കി.
അവധി ദിവസമായതിനാൽ നിരവധി പേർ കെട്ടിടങ്ങളിലുണ്ടായിരുന്നു. തീപടരുന്നത് കണ്ടവർ ഉടനെ തന്നെ വിവരം മറ്റുള്ളവരെ അറിയിച്ചതാണ് വൻ ദുരന്തം വഴി മാറ്റിയത്. കത്തിയ ഫ്‌ളാറ്റുകളെല്ലാം ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയിലാണ്. ഇതിൽ മിക്കതും അറബ് രാജ്യത്ത് നിന്നുള്ളവരുടേതാണ്. ഒന്ന് മലയാളിയുടെതാണെന്ന് സംശയിക്കുന്നു. തീപിടിത്തത്തെ തുടർന്ന് അൽ ഇത്തിഹാദ് റോഡിലെ ഷാർജ-ദുബൈ ദിശയിലെ റോഡ് താൽക്കാലികമായി അടച്ചത് വൻ ഗതാഗത കുരുക്കിന് കാരണമായി.