- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എടിഎം കാർഡും പിൻ നമ്പറും വാങ്ങിച്ചെടുത്ത മുതലാളി തന്നെ ശമ്പളം ഇട്ടശേഷം തിരിച്ചെടുക്കും; ലേബർ കോടതിയിൽ കേസ് കൊടുത്തപ്പോൾ ബാങ്കിൽ ശമ്പളം ഇട്ടതിന്റെ കണക്കു കാണിച്ച് മലയാളി മുതലാളി രക്ഷപ്പെട്ടു; സഹായം വാഗ്ദാനം ചെയ്ത് എത്തിയവർ ആവശ്യപ്പെട്ടത് കൂടെ കിടക്കാൻ; ഷാർജയിൽ ആത്മഹത്യയുടെ വക്കിലെന്നും രക്ഷിക്കണമെന്നും മലയാളി യുവതി
ഷാർജ: ശമ്പളമില്ലാതെ ആത്മഹത്യയുടെ വക്കിലാണെന്നു കാട്ടി ഷാർജയിൽ ജോലി ചെയ്യുന്ന പെൺകുട്ടിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്. മലയാളിയുടെ ഉടമസ്ഥതയിലുള്ള അസ്മാക് അൽ ജസീറ എന്ന കമ്പനിയുലെ ജീവനക്കാരിയായ ആൻ നദിയ മേടയിൽ ആണ് സഹായം അഭ്യർത്ഥിച്ച് ഫേസ്‌ബുക്കിൽ കുറിപ്പിട്ടത്. ശമ്പളം നൽകുന്നതിനായി ബാങ്ക് അക്കൗണ്ട് തുറന്നെങ്കിലും എടിഎം കാർഡ് കമ്പനി ഉടമ കൈവശം വച്ചിരിക്കുകയാണെന്ന് പെൺകുട്ടി പറയുന്ന. എല്ലാ മാസവും ശമ്പളം അക്കൗണ്ടിൽ ഇടുമെങ്കിലും തൊട്ടുപിന്നാലെ കമ്പനി മേധാവി തന്നെ പിൻവലിക്കുകയാണ് ചെയ്യുന്നത്. ശമ്പളം ലഭിക്കുന്നില്ലെന്ന് കാട്ടി കേസ് നൽകിയപ്പോൾ പണമിട്ടതിന്റെ രേഖകൾ കാട്ടി അവർ രക്ഷപെടുകയായിരുന്നെന്നും ആൻ വ്യക്തമാക്കുന്നു. ഇത്തരത്തിൽ കമ്പനിയുടെ പീഡനത്തിന് ഇരയായ മറ്റൊരു പെൺകുട്ടിയും തനിക്കൊപ്പം കൂടിയുണ്ടെന്നും തങ്ങളെ രക്ഷിക്കണമെന്നുമാണ് ആൻ ആവശ്യപ്പെട്ടിരിക്കുന്നത്. ആൻ നദിയയുടെ ഫേസ്‌ബുക് കുറിപ്പ് ഡിയർ. ഫ്രണ്ട്‌സ്....ദയവായി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്തു സഹായിക്കുക. ഞാൻ UAE യിൽ ആണ് ജോലി ചെയ്യുന്നത്. ഇവിടെ എത്തിയിട
ഷാർജ: ശമ്പളമില്ലാതെ ആത്മഹത്യയുടെ വക്കിലാണെന്നു കാട്ടി ഷാർജയിൽ ജോലി ചെയ്യുന്ന പെൺകുട്ടിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്. മലയാളിയുടെ ഉടമസ്ഥതയിലുള്ള അസ്മാക് അൽ ജസീറ എന്ന കമ്പനിയുലെ ജീവനക്കാരിയായ ആൻ നദിയ മേടയിൽ ആണ് സഹായം അഭ്യർത്ഥിച്ച് ഫേസ്‌ബുക്കിൽ കുറിപ്പിട്ടത്.
ശമ്പളം നൽകുന്നതിനായി ബാങ്ക് അക്കൗണ്ട് തുറന്നെങ്കിലും എടിഎം കാർഡ് കമ്പനി ഉടമ കൈവശം വച്ചിരിക്കുകയാണെന്ന് പെൺകുട്ടി പറയുന്ന. എല്ലാ മാസവും ശമ്പളം അക്കൗണ്ടിൽ ഇടുമെങ്കിലും തൊട്ടുപിന്നാലെ കമ്പനി മേധാവി തന്നെ പിൻവലിക്കുകയാണ് ചെയ്യുന്നത്. ശമ്പളം ലഭിക്കുന്നില്ലെന്ന് കാട്ടി കേസ് നൽകിയപ്പോൾ പണമിട്ടതിന്റെ രേഖകൾ കാട്ടി അവർ രക്ഷപെടുകയായിരുന്നെന്നും ആൻ വ്യക്തമാക്കുന്നു. ഇത്തരത്തിൽ കമ്പനിയുടെ പീഡനത്തിന് ഇരയായ മറ്റൊരു പെൺകുട്ടിയും തനിക്കൊപ്പം കൂടിയുണ്ടെന്നും തങ്ങളെ രക്ഷിക്കണമെന്നുമാണ് ആൻ ആവശ്യപ്പെട്ടിരിക്കുന്നത്.
ആൻ നദിയയുടെ ഫേസ്‌ബുക് കുറിപ്പ്
ഡിയർ. ഫ്രണ്ട്‌സ്....
ദയവായി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്തു സഹായിക്കുക. ഞാൻ UAE യിൽ ആണ് ജോലി ചെയ്യുന്നത്. ഇവിടെ എത്തിയിട്ട് 10 മാസം കഴിഞ്ഞു. ആദ്യത്തെ 3 മാസം ശമ്പളം കറക്റ്റിനു തന്നിരുന്നു അതും by hand ആണ് തന്നത്. ഇവിടെ വന്നു രണ്ടു മാസം കഴിഞ്ഞപ്പോൾ ബാങ്ക് അക്കൗണ്ട് കമ്പനി തന്നെ ഓപ്പൺ ചെയ്തു തന്നു. ATM card with Pin number വരെ അവർ കമ്പനി ആവശ്യത്തിനാണെന്നു പറഞ്ഞു കൊണ്ട് എല്ലാ സ്റ്റാഫിന്റെ കയ്യിൽ നിന്നും തിരികെ വാങ്ങി. അതിന് ശേഷം ഞങ്ങൾക്ക് ഇതുവരെ കാർഡോ ശമ്പളമോ കിട്ടിയിട്ടില്ല.
ഈ കമ്പനിയിൽ വന്നിട്ട് 6 മാസം കഴിഞ്ഞു.എമിറേറ്റ്‌സ് ഐഡിയോ പാസ്‌പോർട്ടോ ഞങ്ങളുടെ കയ്യിൽ ഇല്ല.നാട്ടിലുള്ളവരെ contact ചെയ്യാൻ ഫോൺ പോലും റീചാർജ് ചെയ്യാൻ പറ്റാത്ത അവസ്ഥയിലാണ്. ഞങ്ങൾ രണ്ടു ലേഡീസ് സ്റ്റാഫുകൾ ആണ് ഇവിടെ ഉള്ളത്.മെഡിക്കൽ ഇൻഷുറൻസ് ഒന്നും ഞങ്ങൾക്കില്ല..ആകെ ആരെയെങ്കിലുമായി contact ചെയ്യാൻ കഴിയുന്നത് ഈ സോഷ്യൽ മിഡിയ വഴി മാത്രമാണ്.
ലേബർ കോർട്ടിൽ കേസ് ഫയൽ ചെയ്യാൻ പോയെപ്പോൾ ഞങ്ങൾക്ക് ശബളം കൃത്യമായി തരുന്നു എന്നാണ് അവർ പറയുന്നത്. ഞങ്ങളുടെ ATM കാർഡ് ഉപയോഗിച്ച് അവർ തന്നെ ആ ശബളം പിൻവലിച്ചിട്ടു ശബളം ഒക്കെ കൃത്യമായി തരുന്നു എന്നുള്ള തെളിവാണ് അവർ കാണിക്കുന്നത്. ഞാൻ വർക്ക് ചെയ്യുന്ന കമ്പനി യുടെ പേര് അസ്മാക് അൽ ജസീറ എന്നാണ്.ഓണേഴ്സിൽ രണ്ടു പേര് മലയാളികൾ ആണ്..ഒരാൾ ചെന്നൈ സ്വദേശിയും ആണ്..ഞാനും എന്റെ പ്രിയ കൂട്ടുകാരിയും ആത്മഹത്യയുടെ വക്കിലാണ്..എന്ത് ചെയ്യണമെന്നോ ആരെ ബന്ധപ്പെടണമെന്നോ ഞങ്ങൾക്ക് അറിയില്ല.ഒന്ന് രണ്ടു പേര് ഞങ്ങളുടെ അവസ്ഥ കണ്ടു സഹായിക്കാൻ വേണ്ടി വന്നിരുന്നു.പക്ഷെ അവർ തിരിച്ചു ചോദിക്കുന്നത് സഹായിച്ചാൽ തിരിച്ചു എന്ത് നൽകുമെന്നാണ്. സഹായം ചോദിച്ചപ്പോൾ കൂടെ കിടന്നു കൊടുക്കണം എന്നുള്ള രീതിയിൽ ആണ് അവരുടെ പെരുമാറ്റം.ആ പറഞ്ഞതോ നമ്മുടെ ദൈവത്തിന്റെ സ്വന്തം നാട്ടിലെ ആളുകൾ തന്നെ.
ഇനി ഞങ്ങളുടെ അമ്മയെയോ കുടുംബക്കാരെയോ നാട്ടിൽ എത്തി കാണാൻ കഴിയുമോ എന്നൊരു പ്രതീക്ഷയും ഞങ്ങൾക്കില്ല..ഈ പോസ്റ്റ് വായിക്കുന്ന ഏതെങ്കിലും കൂട്ടുകാർ ദുബായ് മലയാളം സമാജമായോ അല്ലെങ്കിൽ ഏതെങ്കിലും സങ്കടനയുമായോ ബന്ധപ്പെട്ട് ഞങ്ങൾക്ക് നീതി വാങ്ങി തരും എന്നുള്ള പ്രതീക്ഷയും കൂടിയേ ബാക്കിയുള്ളൂ..ഇത് നിങ്ങളുടെ സ്വന്തം സഹോദരിയുടെ ഒരു അപേക്ഷ ആയി കാണണം..ആത്മഹത്യ മാത്രമാണ് ഇപ്പോൾ ഞങ്ങളുടെ മുന്നിൽ ഉള്ള വഴി.അത് മാത്രമല്ല ഇപ്പോഴുള്ള സിറ്റുവേഷനിൽ ഓണർ വരെ കയ്യൊഴിഞ്ഞിട്ടു പോയ അവസ്ഥ ആണ്..ഞങ്ങൾക്ക് നാട്ടിൽ എത്തിപ്പെടാൻ ഒരു വഴിയുമില്ല.. ദയവ് ചെയ്തു ഞങ്ങളെ സഹായിക്കുക..ഇതൊരു അപേക്ഷ ആയി കാണുക..
സംഭവം ഫേസ്‌ബുക്കിലൂടെ അറിഞ്ഞ് ഷാർജയിലെ പല മലയാളികളും സംഭവത്തിൽ ഇടപെട്ടു. ആനിന്റെ വാർത്ത പലരും ഷെയർ ചെയ്യകയുമുണ്ടായി. സംഭവം ഏറ്റെടുത്ത ജൽജാസ് എന്ന യുവാവ് അടക്കമുള്ളവർ മാദ്ധ്യമപ്രവർത്തകർക്കു വിവരം കൈമാറി. ചില സുഹൃത്തുകൾ നേരിട്ടെത്തി വിവരം അന്വേഷിക്കുകയും ചെയ്തു. തുടർന്ന് ആനിനെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ളവർ വിളിച്ചു. കൈരളി അടക്കമുള്ള ചാനലുകൾ വാർത്തയും നല്കി.