- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുട്ടികളുടെ ബാൽക്കണിയിൽ നിന്നും വീണുള്ള മരണത്തിന് അറുതിയാവുമോ? ഷാർജയിൽ പുതിയ കെട്ടിട സുരക്ഷാ നിയമങ്ങൾ ബാധകമാക്കാൻ നീക്കം
ഷാർജ: മലയാളികൾ ഉൾപ്പെട്ടവരുടെ കുട്ടികൾ ബാൽക്കണിയിൽ നിന്നും വീണ് മരിക്കുന്ന സംഭവങ്ങൾ തുടർക്കഥയായതോടെ ഷാർജയിൽ കെട്ടിടങ്ങൾക്ക് പുതിയ സുരക്ഷാ മാനദണ്ഡങ്ങൾ ബാധകമാക്കാൻ തീരുമാനിച്ചു. ഷാർജയിലെ പുതിയതും പഴയതുമായ താമസ കെട്ടിടങ്ങൾക്ക് പുതിയ വിൻഡോ സേഫ്റ്റി ലോക്കും 120 സെന്റീ മീറ്റർ ഉയരമുള്ള ബാൽക്കണി റെയ്‌ലിങ് വെക്കണം. വിൻഡോകൾ തറയിൽ നിന്ന
ഷാർജ: മലയാളികൾ ഉൾപ്പെട്ടവരുടെ കുട്ടികൾ ബാൽക്കണിയിൽ നിന്നും വീണ് മരിക്കുന്ന സംഭവങ്ങൾ തുടർക്കഥയായതോടെ ഷാർജയിൽ കെട്ടിടങ്ങൾക്ക് പുതിയ സുരക്ഷാ മാനദണ്ഡങ്ങൾ ബാധകമാക്കാൻ തീരുമാനിച്ചു.
ഷാർജയിലെ പുതിയതും പഴയതുമായ താമസ കെട്ടിടങ്ങൾക്ക് പുതിയ വിൻഡോ സേഫ്റ്റി ലോക്കും 120 സെന്റീ മീറ്റർ ഉയരമുള്ള ബാൽക്കണി റെയ്‌ലിങ് വെക്കണം. വിൻഡോകൾ തറയിൽ നിന്നും ഒരു മീറ്ററെങ്കിലും ഉയരത്തിലായിരിക്കുകയും വേണം.
കഴിഞ്ഞ രണ്ടു വർഷത്തിനിടെയാണ് ബാൽക്കണികളിൽ നിന്ന് വീണുള്ള കുട്ടികളുടെ മരണം ക്രമാതീതമായി ഉയർന്നത്. പുതിയ സുരക്ഷാ നിയമങ്ങളുണ്ടെങ്കിലും രക്ഷിതാക്കളുടെ അശ്രദ്ധ ഇത്തരം കൂടുതൽ ദുരന്തങ്ങൾക്ക് കാരണമാകുമെന്ന് അധികൃതർ മുന്നറിയിപ്പു നൽകി. ഫ്ളാറ്റുകളിൽ നിന്നും താഴെ വീണ ചില കുട്ടികളെ രക്ഷിതാക്കൾ വീട്ടിൽ ഒറ്റക്കു വിട്ട് പോയതാണെന്നും അധികൃതർ പറയുന്ന
പുതിയ മാനദണ്ഡങ്ങൾ പാലിക്കാത്ത കെട്ടിടങ്ങൾക്ക് അംഗീകാരം നൽകില്ലെന്നും അദ്ദേഹം പറഞ്ഞു. കുടുംബങ്ങളെ കേന്ദ്രീകരിച്ച് ബോധവത്കരണം നടത്താനും ആലോചനയുണ്ട്. പഴ കെട്ടിടങ്ങളിലടക്കം പുതിയ സുരക്ഷാ മാനദണ്ഡങ്ങൾ നിർബന്ധമാക്കാൻ തീരുമാനിച്ചതായി ഷാർജ മുനിസിപ്പാലിറ്റി സ്ഥിരീകരിച്ചു. 2013ൽ നാലു കുട്ടികളും 2014ൽ ഏഴു കുട്ടികളുമാണ് ഷാർജയിൽ ബാൽക്കണികളിൽ നിന്ന് വീണ് മരിച്ചത്. രണ്ടു കുട്ടികൾക്ക് പരിക്കേൽക്കുകയും ചെയ്തു.