ഷാർജ: മാധവിക്കുട്ടിയുടെ ജീവിതത്തിലെ പ്രധാന സംഭവങ്ങളുടെ ഓർമ പങ്കുവെയ്ക്കുന്ന പഴയ തലമുറയിലെ എഴുത്തുകാരൻ ബാലകൃഷ്ണൻ രചിച്ച ' പക്ഷിയുടെ മണം -ആമിയെക്കുറിച്ച് കുടുംബ സുഹൃത്തിന്റെ ഓർമ' ഷാർജ അന്താരാഷ്ട്ര പുസ്തക മേളയിൽ പ്രകാശനം ചെയ്തു.

ഇന്ത്യൻ അസോസിയേഷൻ ഷാർജ വൈസ് പ്രസിഡണ്ട് എസ് എം ജാബിർ ദുബായ് കെ.എം സി സി പ്രസിഡണ്ട് പി കെ അൻവർ നഹക്ക് നല്കി പ്രകാശന കർമം നിർവ്വഹിച്ചു. എം.സി.എ നാസർ, ജ്ഞാനേശ്വരി പബ്ലിക്കേഷൻസ് ക്രിയേറ്റീവ് എഡിറ്റർ മണിശങ്കർ, സി പി ജലീൽ, കെ എം നൗഷാദ് പ്രസംഗിച്ചു.കോഴിക്കോട് ജ്ഞാനേശ്വരി പബ്ലിക്കേഷൻസാണ് പ്രസാധകർ.