- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷാർജയിൽ വൻ തീപിടുത്തം; മലയാളികളുടേതുൾപ്പെടെ 11 ഇന്ത്യക്കാരുടെ കടകൾ കത്തി നശിച്ചു; തീപിടിച്ച് നശിച്ചവയിൽ രണ്ട് ഫ്ളാറ്റുകളും; കോടികളുടെ നഷ്ടം
ഷാർജയിൽ വൻ തീപിടുത്തത്തിൽ കോടികളുടെ നഷ്ടം. റോള മാളിനു പിൻഭാഗത്തെ കെട്ടിടങ്ങളിൽ ആണ് വൻ അഗ്‌നിബാധ ഉണ്ടായത്. മലയാളികളുടെ ഉൾപ്പെടെ ഇന്ത്യക്കാരുടെ 11 കടകളും രണ്ടു ഫ്ളാറ്റുകളും കത്തിനശിച്ചവയിൽ ഉൾപ്പെടും. കോടികളുടെ നഷ്ടം കണക്കാക്കുന്നു. ആർക്കും പരുക്കില്ല. ഇന്നലെ പുലർച്ചെ മൂന്നിനായിരുന്നു അഗ്‌നിബാധ. ഖൽഫാൻ, അൽജസീല എന്നീ കെട്ടിടങ്ങളിലെ
ഷാർജയിൽ വൻ തീപിടുത്തത്തിൽ കോടികളുടെ നഷ്ടം. റോള മാളിനു പിൻഭാഗത്തെ കെട്ടിടങ്ങളിൽ ആണ് വൻ അഗ്‌നിബാധ ഉണ്ടായത്. മലയാളികളുടെ ഉൾപ്പെടെ ഇന്ത്യക്കാരുടെ 11 കടകളും രണ്ടു ഫ്ളാറ്റുകളും കത്തിനശിച്ചവയിൽ ഉൾപ്പെടും. കോടികളുടെ നഷ്ടം കണക്കാക്കുന്നു. ആർക്കും പരുക്കില്ല. ഇന്നലെ പുലർച്ചെ മൂന്നിനായിരുന്നു അഗ്‌നിബാധ. ഖൽഫാൻ, അൽജസീല എന്നീ കെട്ടിടങ്ങളിലെ കടകളും ഫ്ളാറ്റുകളുമാണ് കത്തിനശിച്ചത്.
ഇലക്‌ട്രോണിക് ഉൽപന്നങ്ങളും വസ്ത്രങ്ങളും വിൽക്കുന്ന കടകൾ പൂർണമായും കത്തി. കാസർകോട് സ്വദേശി നൗഫൽ, കാസർകോട് പാണത്തൂർ സ്വദേശി മൊയ്തീൻകുഞ്ഞി, കണ്ണൂർ പാനൂർ സ്വദേശി സഫ്‌നാസ്, കണ്ണൂർ സ്വദേശി നൗഷാദ്, വടകര സ്വദേശി യൂസഫ് എന്നിവരുടെയും രാജസ്ഥാൻ, മധ്യപ്രദേശ് സ്വദേശികളുടെയും കടകളാണ് കത്തിനശിച്ചത്. കത്തിയ രണ്ട് ഫ്ളാറ്റുകളിലും താമസിച്ചിരുന്നത് മലയാളികളാണ്. കെട്ടിടത്തിലെ 12 ഫ്ളാറ്റുകളിലേക്കും തീ പടർന്നു. താമസ സ്ഥലം നഷ്ടമായ 30 കുടുംബങ്ങൾ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും താമസ സ്ഥലങ്ങളിൽ അഭയം തേടി.
പുലർച്ചെയായതിനാൽ കടയുടമകൾ വിവരമറിയാൻ വൈകി. തീപിടിത്തമുണ്ടായ ഉടനെ ഫ്ളാറ്റുകളിലുണ്ടായിരുന്നവർ ഇറങ്ങിയോടിയതിനാൽ വൻ ദുരന്തം ഒഴിവായി. ഷാർജയിൽ നിന്നും മറ്റു എമിറേറ്റുകളിൽ നിന്നുമെത്തിയ സിവിൽ ഡിഫൻസ് വിഭാഗം രക്ഷാ പ്രവർത്തനത്തിലേർപ്പെട്ടു.