- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാധാരണക്കാരെ വെട്ടിലാക്കി ഷാർജയിൽ വീട്ടുവാടകയും യാത്രാച്ചിലവും കുതിച്ചുയരുന്നു; മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികളുടെ ജീവിതം ദുരിതത്തിൽ
ഷാർജ: മലയാളികൾ ഉൾപ്പെട്ട പ്രവാസികളെ വെട്ടിലാക്കി രാജ്യത്തെല്ലായിടത്തും വീട്ടുവാടക കൂതിക്കുകയാണ്. വേനലവധി കഴിയുമ്പോഴേക്കും വാടക ഇനിയും കുതിക്കും എന്നാണ് എമിറേറ്റുകളിൽനിന്നുള്ള സൂചനകൾ. നഗരത്തിലെ ആഡംബരവില്ലകൾക്കും ഫ്‌ളാറ്റുകൾക്കും വർധന കാര്യമായി ഇല്ലെങ്കിലും സാധാരണക്കാരുടെ താമസയിടങ്ങൾക്കാണ് വാടകയുടെ കുതിപ്പ്. മുനിസിപ്പാലി
ഷാർജ: മലയാളികൾ ഉൾപ്പെട്ട പ്രവാസികളെ വെട്ടിലാക്കി രാജ്യത്തെല്ലായിടത്തും വീട്ടുവാടക കൂതിക്കുകയാണ്. വേനലവധി കഴിയുമ്പോഴേക്കും വാടക ഇനിയും കുതിക്കും എന്നാണ് എമിറേറ്റുകളിൽനിന്നുള്ള സൂചനകൾ. നഗരത്തിലെ ആഡംബരവില്ലകൾക്കും ഫ്‌ളാറ്റുകൾക്കും വർധന കാര്യമായി ഇല്ലെങ്കിലും സാധാരണക്കാരുടെ താമസയിടങ്ങൾക്കാണ് വാടകയുടെ കുതിപ്പ്.
മുനിസിപ്പാലിറ്റിയുടെ നിബന്ധനകൾപോലും അവഗണിച്ചാണ് വാടക വർധിപ്പിക്കുന്നതെന്നാണ് പ്രധാന ആരോപണം. 2007ലെ വാടകനിയമനുസരിച്ച് മൂന്ന് വർഷത്തിലൊരിക്കൽ മാത്രമേ വാടക വർധിപ്പിക്കാനാകൂ. അപ്പാർട്ട്‌മെന്റുകളുടെ അറ്റകുറ്റപ്പണി താമസക്കാർതന്നെ ചെയ്യേണ്ടിവരുന്നത് ഇരട്ടിബാധ്യതയായി മാറുന്നതായും പരാതി ഉയരുന്നുണ്ട്.
ഷാർജയുടെ പ്രധാന ആകർഷണകേന്ദ്രമായ ബുഹൈറ കോർണീഷ് ഏരിയയിൽ മൂന്ന് കിടപ്പുമുറികളുള്ള ഫ്‌ലൂറ്റിന് ഒരു ലക്ഷം ദിർഹമിന് മുകളിലാണ് ഇപ്പോൾ ഈടാക്കുന്നത്. രണ്ട് മുറികളുള്ള അപ്പാർട്ട്‌മെന്റിന്റെ വാടക 70,000 ദിർഹംവരെയായി ഉയർന്നു. മലയാളികൾ കൂടുതലായി താമസിക്കുന്ന അബുഷഗാര പോലുള്ള ഏരിയകളിൽ രണ്ട് ബെഡ് റൂം അപ്പാർട്ട്‌മെന്റുകൾക്ക് 40,000 ദിർഹമാണ് പുതിയ നിരക്ക്. 10,000 ദിർഹമുണ്ടായിരുന്ന സ്റ്റുഡിയോ ഫ്‌ലൂറ്റുകൾക്ക് ഇപ്പോൾ 15,000 ദിർഹമിന് മുകളിൽ നൽകണം.
വാടകയോടൊപ്പം പ്രതിവർഷം കുറഞ്ഞത് 2000 ദിർഹമെങ്കിലും പാർക്കിങ്ങിനായും അടയ്ക്കണം. വാടക പുതുക്കുന്നതോടൊപ്പം കമ്മിഷൻ നൽകുന്ന സമ്പ്രദായം മുനിസിപ്പാലിറ്റി വിലക്കിയിട്ടു ണ്ടെങ്കിലും പല റിയൽ എസ്റ്റേറ്റ് കമ്പനികളും നിർബന്ധപൂർവം ഇടാക്കുന്നതായി പരാതിയുണ്ട്. 500 ദിർഹമാണ് ഏറ്റവും കുറഞ്ഞ കമ്മീഷൻതുക.
വാടകപുതുക്കുമ്പോൾ സാധാരണയായി പെയിന്റിങ് പോലുള്ള അറ്റകുറ്റപ്പണികൾ കെട്ടിടയുടമകൾ സൗജന്യമായി ചെയ്തുകൊടുക്കുന്ന പതിവുണ്ട്. എന്നാൽ, ഈയിടെയായി മിക്ക കെട്ടിടയുടമകളും താമസക്കാരോടുതന്നെ ചെയ്യാനാണ് നിർദേശിക്കുന്നത്. സെൻട്രൽ എ.സി. സർവീസ് ചെയ്യാനുള്ള ചെലവും താമസക്കാരിൽനിന്ന് ഈടാക്കുന്നതും പതിവായി മാറിയിട്ടുണ്ട്. ഇന്ധനവില വർധിച്ചതോടെ ഇവിടെ ജീവിതച്ചെലവ് വർദ്ധിക്കുമെന്നും റിപ്പോർട്ടുണ്ട്.