ഷാർജ: റഡാറുകളുടെ സ്ഥാനം കണക്കാക്കി വേഗത കുറക്കുന്നവർക്ക് ഇനി മുതൽ പണി കിട്ടുമെന്ന് ഉറപ്പായി. റോഡ് സുരക്ഷക്ക് ഊന്നൽ കൊടുത്ത് 30 അത്യാധുനിക റഡാറുകൾ ആണ് ഷാർജയിലെ വിവിധ റോഡുകളിൽ സ്ഥാപിച്ചിരിക്കുന്നത്.

അമിത വേഗത, പാതമാറ്റം, മഞ്ഞപാതകളുടെ ഉപയോഗം, അമിതഭാരം തുടങ്ങിയ ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തുവാൻ ശേഷിയുള്ള അത്യാധുനിക സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന റഡാറുകളാണ് ഇവ.

അൽ ദൈദ്, മുഹമ്മദ് ബിൻ സായിദ്, മലീഹ, എമിറേറ്റ്‌സ് തുടങ്ങിയ ദീർഘദൂര റോഡുകൾക്ക് പുറമെ ഉൾനാടൻ റോഡുകളിലും റഡാറുകൾ സ്ഥാപിച്ചതായി അധികൃതർ പറഞ്ഞു. രണ്ട് റഡാറുകൾക്കിടയിലുള്ള വേഗതയും ഇത് കൈയോടെ പിടികൂടും. നിയമലംഘനങ്ങൾ യഥാസമയം ഉപകരണം പൊലീസ് കേന്ദ്രത്തെ ധരിപ്പിക്കും.