- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആരാധനയുടെ പേരിൽ വഴിമുടക്കികളാവുന്നവരെ പിടികൂടാനുറച്ച് ദുബൈ പൊലീസ്; പള്ളികളുടെ മുമ്പിൽ വാഹനം പാർക്ക് ചെയ്താൽ 500 ദിർഹം വരെ പിഴ
ഷാർജ: വിശുദ്ധ റമസാന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, ആരാധനയുടെ പേരിൽ വഴിമുടക്കികളാകുന്നവരെ ലക്ഷ്യമിട്ട് ദുബൈ പൊലീസ് രംഗത്തെത്തി. എമിറേറ്റിലെ മിക്ക പള്ളികൾക്ക് മുന്നിലും നമസ്‌കാര സമയം വാഹനങ്ങൾ ക്രമം തെറ്റി പാർക്ക് ചെയ്യുന്നവരെ പിടികൂടാനാണ് ദുബൈ പൊലീസിന്റെ പരിപാടി. വെള്ളിയാഴ്ച ജുമഅ നമസ്‌കാരത്തിനും, റമദാനിലെ രാത്രി കാല നമസ്‌കാര
ഷാർജ: വിശുദ്ധ റമസാന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, ആരാധനയുടെ പേരിൽ വഴിമുടക്കികളാകുന്നവരെ ലക്ഷ്യമിട്ട് ദുബൈ പൊലീസ് രംഗത്തെത്തി. എമിറേറ്റിലെ മിക്ക പള്ളികൾക്ക് മുന്നിലും നമസ്‌കാര സമയം വാഹനങ്ങൾ ക്രമം തെറ്റി പാർക്ക് ചെയ്യുന്നവരെ പിടികൂടാനാണ് ദുബൈ പൊലീസിന്റെ പരിപാടി.
വെള്ളിയാഴ്ച ജുമഅ നമസ്‌കാരത്തിനും, റമദാനിലെ രാത്രി കാല നമസ്‌കാരത്തിനുമാണ് ഇത്തരം നിയമ ലംഘനങ്ങൾ കൂടുതലായി കണ്ടു വരുന്നതെന്നും പൊലീസ് അറിയിച്ചു. വെള്ളിയാഴ്ച മുതൽ ഇത്തരക്കാർക്കെതിരെ ശക്തമായ നടപടികളുമായാണ് പൊലീസ് രംഗത്ത് എത്തിയിരിക്കുന്നത്.
വഴിമുടക്കികളാകുന്ന വാഹനങ്ങൾക്ക് 500 രൂപ വരെ പിഴ ചുമത്തുമെന്ന് ഷാർജ ട്രാഫിക് വിഭാഗം ഡയറക്ടർ കേണൽ അഹമ്മദ് ബിൻ ദർവീശ് വ്യക്തമാക്കി. 4 ബ്ലാക്ക് പോയിന്റും പിഴയായി രേഖപ്പെടുത്തും. പള്ളികളിലെത്തുന്നവർ നിയമം അനുസരിക്കാൻ ബാധ്യസ്ഥരാണ്. മിക്ക പള്ളികളിലും വാഹനം നിർത്തിയിടാൻ പ്രതേക സൗകര്യങ്ങൾ നിലവിലുണ്ട്. ഇവിടങ്ങളിൽ പാർക്കിങ് ലഭിക്കാത്ത പക്ഷം മറ്റ് ചുറ്റുവട്ട സ്ഥലങ്ങളിൽ മാന്യമായി വാഹനം പാർക്ക് ചെയ്തിട്ടു മാത്രമെ ആരാധനയ്ക്ക് പ്രവേശിക്കാവൂ ദർവീശ് കൂട്ടിച്ചേർത്തു.