- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മരുന്ന് മാറി കുത്തിവച്ച് മലയാളി നഴ്‌സ് മരിച്ച സംഭവം; മെഡിക്കൽ സെന്ററിനെതിരെ നടപടി ആവശ്യപ്പെട്ട് ഭർത്താവ് പരാതി നല്കി; ദുബായ് പൊലീസ് അന്വേഷണം തുടങ്ങി
ഷാർജ: ഇഞ്ചക്ഷൻ മാറി കുത്തിയതിനെ തുടർന്ന് മലയാളി നഴ്‌സ് മരിച്ച സംഭവത്തിൽ ദുബായ് പൊലീസ് അന്വേഷണം തുടങ്ങി. മരണത്തിനു ഉത്തരവാദിയായ മെഡിക്കൽ സെന്ററിനെതിരെ നടപടി വേണമെന്ന ആവശ്യവുമായി ഭർത്താവ് ഷാർജയിലെ വാസിത് പൊലീസ് സ്‌റേഷനിൽ പരാതി നൽകിയതിനെ തുടർന്നാണ് പൊലീസ് അന്വേണം ആരംഭിച്ചത്. ഷാർജയിലെ യൂണിവേഴസിറ്റി ആശുപത്രിയിലെ നഴ്‌സും മുഹമ്മ കഞ
ഷാർജ: ഇഞ്ചക്ഷൻ മാറി കുത്തിയതിനെ തുടർന്ന് മലയാളി നഴ്‌സ് മരിച്ച സംഭവത്തിൽ ദുബായ് പൊലീസ് അന്വേഷണം തുടങ്ങി. മരണത്തിനു ഉത്തരവാദിയായ മെഡിക്കൽ സെന്ററിനെതിരെ നടപടി വേണമെന്ന ആവശ്യവുമായി ഭർത്താവ് ഷാർജയിലെ വാസിത് പൊലീസ് സ്‌റേഷനിൽ പരാതി നൽകിയതിനെ തുടർന്നാണ് പൊലീസ് അന്വേണം ആരംഭിച്ചത്.
ഷാർജയിലെ യൂണിവേഴസിറ്റി ആശുപത്രിയിലെ നഴ്‌സും മുഹമ്മ കഞ്ഞിക്കുഴി കണ്ണയിൽ ജോസഫ് എബ്രഹാമിന്റെ ഭാര്യയുമായ ബ്‌ളസി ടോം (ബ്‌ളസി സാറാ ജോസഫ് 28) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. ഷാർജയിലെ വാസിത് റോഡിൽ സ്ഥിതിചെയ്യുന്ന ഒരു മെഡിക്കൽ സെന്ററാണ് ഭാര്യയുടെ മരണത്തിന് ഉത്തരവാദിയെന്നു പരാതിയിൽ പറയുന്നു.
സെന്റർ തെറ്റായ മരുന്ന് കുത്തിവച്ചതാണ് മരണ കാരണമെന്നാണ് ആരോപണം. കഴിഞ്ഞാഴ്ച റോളയിലെ ് ക്ലിനിക്കിൽ നിന്നും ആസ്മയ്ക്ക് ഇഞ്ചക്ഷൻ എടുത്ത ബ്ലസ്സിക്ക് നെഞ്ചു വേദന അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ ഷാർജയിലെ മറ്റൊരു ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കാർഡിയക് അറസ്റ്റ് കാരണം മരണം സംഭവിക്കുകയായിരുന്നു
ഷാർജയിലെ യൂണിവേഴ്‌സിറ്റി ആശുപത്രിയിൽ നഴ്‌സ് ആണ് ബ്ലസ്സി. ഭർത്താവും രണ്ട് കുട്ടികളുമൊത്ത് ഷാർജയിലാണ് താമസം. സ്ഥിരമായി ആസ്മയ്ക്ക് കഴിച്ചു കൊണ്ടിരുന്ന മരുന്ന് തീർന്നതാണ് ക്ലിനിക്കിൽ പോകാൻ കാരണമെന്ന് ഭർത്താവ് ജോസഫ് അബ്രഹാം പറഞ്ഞു.