ദുബായ് : ഷാർജ പി.വൈ.പി.എ സംഘടിപ്പിക്കുന്ന 'വിന്റർ നൈറ്റ്' നാളെ യൂണിയൻ ചർച്ചിൽ നടക്കും. രാത്രി 7.30 മുതൽ 10 വരെയാണ് ക്രൈസ്തവ സംഗീത നിശ നടക്കുന്നത്. ഷാർജ ഇന്ത്യ പെന്തകോസ്ത് ദൈവസഭയുടെ യുവജന സംഘടനയാണ് ഷാർജ പെന്തകോസ്തൽ യങ് പീപ്പിൾ അസോസിയേഷൻ.

ക്രൈസ്തവ സംഗീതജ്ഞരായ ലൈജു ജോസഫ്, സാം ജോർജ്, ലിബ്‌നി കട്ടപ്പുറം, സ്റ്റാൻലി ജോൺ, ഷിബു സാം എന്നിവർക്കൊപ്പം സിബി ഡാനിയൽ, സിറിൽ വർഗീസ്, ജൂണോ ജോൺ, ഗോഡ്വിൻ, ലെനിഷ്, ജേക്കബ്, ഷാരോൺ, സൗമ്യ, ബെറ്റ്സ്സി, സാറ, കെസിയ, ജെന്നി, വിത്സൺ കുരീക്കാട്ടിൽ, അനു അഗസ്റ്റിൻ തുടങ്ങിയവരുടെ സാന്നിധ്യം സംഗീത നിശയുടെ മാറ്റ് കൂട്ടും. പാസ്റ്റർ .കെ.എ. ജോൺ ബൈബിൾ പ്രഭാഷണം നടത്തും. സാംസൺ, സജി, സാം, രഞ്ജിത്, ബിപിൻ, മനോജ് തുടങ്ങിയവർ നേതൃത്വം നൽകും.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: സാംസൺ - +971 52 402 8164