- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്‌കൂളുകൾക്ക് തോന്നുംപോലെ ഇനി ഫീസ് വർധിപ്പിക്കാൻ പാടില്ല; ഷാർജ സ്കൂളുകളുടെ ട്യൂഷൻ ഫീസ് വർധന സംബന്ധിച്ച് നിർദേശങ്ങൾ പുറപ്പെടുവിച്ച വിദ്യാഭ്യാസ വകുപ്പ്
ഷാർജ: ഷാർജയിലെ സ്‌കൂളുകൾക്ക് തോന്നുംപോലെ ഫീസ് വർധിപ്പിക്കാൻ പാടില്ലെന്ന് ഷാർജ എഡ്യൂക്കേഷൻ സോൺ അധികൃതരുടെ മുന്നറിയിപ്പ്. സമ്മർ അവധിക്കു ശേഷം ചില സ്‌കൂളുകൾ പൊടുന്നനെ ഫീസ് വർധിപ്പിച്ചതായി മാതാപിതാക്കൾ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് സ്‌കൂൾ ട്യൂഷൻ വർധനയ്ക്ക് മാനദണ്ഡങ്ങൾ വ്യക്തമാക്കിക്കൊണ്ട് വിദ്യാഭ്യാസ വകുപ്പ് രംഗത്തെത്തിയിരിക്കുന്നത്. അടിസ്ഥാന സൗകര്യം, അദ്ധ്യാപകരുടെ നിലവാരം, ഭരണ നിർവഹണ സംവിധാനങ്ങൾ തുടങ്ങിയവ വിലയിരുത്തിയ ശേഷം മാത്രമേ സ്‌കൂളുകൾക്ക് ഫീസ് വർധിപ്പിക്കാൻ അനുമതി നൽകൂ. ഈ മാനദണ്ഡങ്ങളെല്ലാം തന്നെ ഷാർജ എഡ്യൂക്കേഷണൽ സോൺ, എഡ്യൂക്കേഷൻ മിനിസ്ട്രി എന്നിവയുടെ കമ്മിറ്റി വിലയിരുത്തും. ഷാർജ എഡ്യൂക്കേഷണൽ സോണിന്റെ മതിയായ അനുമതിയില്ലാതെ ഫീസ് വർധിപ്പിക്കുന്ന സ്‌കൂളുകൾക്ക് പിഴ നേരിടേണ്ടി വരുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൂടാതെ വ്യത്യസ്ത സാഹചര്യങ്ങളിൽ വിദ്യാർത്ഥികളോട് എങ്ങനെ പെരുമാറണം എന്നതടക്കമുള്ള കാര്യങ്ങളിൽ പരിശീലനം നേടിയ സൂപ്പർവൈസർമാരെ ബസുകളിൽ നിയമിക്കണമെന്നും നിർദ്ദേശം നൽകിയ
ഷാർജ: ഷാർജയിലെ സ്‌കൂളുകൾക്ക് തോന്നുംപോലെ ഫീസ് വർധിപ്പിക്കാൻ പാടില്ലെന്ന് ഷാർജ എഡ്യൂക്കേഷൻ സോൺ അധികൃതരുടെ മുന്നറിയിപ്പ്. സമ്മർ അവധിക്കു ശേഷം ചില സ്‌കൂളുകൾ പൊടുന്നനെ ഫീസ് വർധിപ്പിച്ചതായി മാതാപിതാക്കൾ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് സ്‌കൂൾ ട്യൂഷൻ വർധനയ്ക്ക് മാനദണ്ഡങ്ങൾ വ്യക്തമാക്കിക്കൊണ്ട് വിദ്യാഭ്യാസ വകുപ്പ് രംഗത്തെത്തിയിരിക്കുന്നത്.
അടിസ്ഥാന സൗകര്യം, അദ്ധ്യാപകരുടെ നിലവാരം, ഭരണ നിർവഹണ സംവിധാനങ്ങൾ തുടങ്ങിയവ വിലയിരുത്തിയ ശേഷം മാത്രമേ സ്‌കൂളുകൾക്ക് ഫീസ് വർധിപ്പിക്കാൻ അനുമതി നൽകൂ. ഈ മാനദണ്ഡങ്ങളെല്ലാം തന്നെ ഷാർജ എഡ്യൂക്കേഷണൽ സോൺ, എഡ്യൂക്കേഷൻ മിനിസ്ട്രി എന്നിവയുടെ കമ്മിറ്റി വിലയിരുത്തും. ഷാർജ എഡ്യൂക്കേഷണൽ സോണിന്റെ മതിയായ അനുമതിയില്ലാതെ ഫീസ് വർധിപ്പിക്കുന്ന സ്‌കൂളുകൾക്ക് പിഴ നേരിടേണ്ടി വരുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കൂടാതെ വ്യത്യസ്ത സാഹചര്യങ്ങളിൽ വിദ്യാർത്ഥികളോട് എങ്ങനെ പെരുമാറണം എന്നതടക്കമുള്ള കാര്യങ്ങളിൽ പരിശീലനം നേടിയ സൂപ്പർവൈസർമാരെ ബസുകളിൽ നിയമിക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. പെൺകുട്ടികളുടെ ബസുകളിൽ പുരുഷ സൂപ്പർവൈസർമാരെ നിയോഗിക്കരുതെന്നും അപകടങ്ങൾ ഒഴിവാക്കി വളരെ ശ്രദ്ധയോടെ ബസുകൾ ഓടിക്കാൻ ഡ്രൈവർമാർക്കും അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.
എമിറേറ്റിൽ 125 പബ്ലിക്, 102 സ്വകാര്യ സ്‌കൂളുകളടക്കം ആകെ 232 സ്‌കൂളുകളുള്ളതായി എസ്ഇസെഡ് പുറത്തിറക്കിയ റിപ്പോർട്ടിൽ പറഞ്ഞു. ഈ അധ്യയന വർഷം അഞ്ച് പുതിയ സ്‌കൂളുകളാണ് ഷാർജയിൽ ആരംഭിച്ചത്. സ്‌കൂളുകളിൽ ആരോഗ്യകരമായ വിദ്യാഭ്യാസ സമ്പ്രദായത്തിലൂടെ മികച്ച വിദ്യാഭ്യാസ പരിതസ്ഥിതി ഉറപ്പാക്കാനുള്ള നടപടികൾ വിദ്യാഭ്യാസ മന്ത്രാലയം തുടങ്ങിയിട്ടുണ്ട്.