സംഗീതപ്രേമികൾക്ക് വിരുന്നൊരുക്കുന്ന ഷാർജ ലോക സംഗീതോത്സവത്തിന്റെഅഞ്ചാം പതിപ്പ് ജനുവരി പന്ത്രണ്ടു മുതൽ പത്തൊൻപതു വരെ നടക്കും. ഷാർജകൊമേഴ്‌സ് ആൻഡ് ടൂറിസം വകുപ്പും അൽ മജാസ് ആംഫി തീയറ്ററുമായി ചേർന്ന്ഷാർജ ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ഡവലപ്‌മെന്റ് അഥോറിറ്റി (ഷുറൂഖ്)യാണ്‌സംഗീതോത്സവം അവതരിപ്പിക്കുന്നത്.

കുവൈത്ത്, സ്‌പെയിൻ, ഹംഗറി, ഉക്രൈൻ, അർജന്റീന, സിറിയ, ഈജിപ്ത്,ഇറാഖ്, ലെബനൻ തുടങ്ങി പതിനൊന്നു രാജ്യങ്ങളിൽ നിന്നുള്ള പ്രതിഭകൾസംഗീതോത്സവത്തിന്റെ ഭാഗമാവും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള സംഗീതാസ്വാദകരും അവതാരകരും ഒത്തുചേരുന്ന ഷാർജ ലോകസംഗീതോത്സവത്തിൽ വേറിട്ട അനുഭവങ്ങളാണ് അതിഥികളെ കാത്തിരിക്കുന്നത്.

തിരക്കു പിടിച്ച ദൈനംദിന ജീവിതത്തിനിടയിൽ നിന്ന് മാറിനിൽക്കുന്ന എട്ടുമനോഹര ദിവസങ്ങളാണ് ഷാർജ ലോക സംഗീതോത്സവംസമ്മാനിക്കാനൊരുങ്ങുന്നത്. പാശ്ചാത്യ സംഗീതത്തിന്റെയും പരമ്പരാഗതസംഗീതത്തിന്റെയും സമന്വയം ഇവിടെയൊരുക്കുന്നുണ്ട്. സാംസ്‌കാരികവൈവിധ്യത്തിന്റെ ആഘോഷത്തോടൊപ്പം ഈ നാടിന്റെ പരമ്പരാഗത
മൂല്യങ്ങളെയും സംസ്‌കാരത്തെയും സംരക്ഷിക്കുന്നതിന്റെ കൂടി ഭാഗമാണ് ഈ
സംഗീതോത്സവം ' ഷാർജ ലോക സംഗീതോത്സവത്തിന്റെ മാനേജർ ആർടിസ്റ്റ്
ഫുറാത്ത് ഖദ്ദൂരി പറഞ്ഞു.

അൽ മജാസ് ആംഫി തീയറ്റർ, ഫ്‌ളാഗ് ഐലൻഡ്, അൽ ഖസബ, അൽ മജാസ് വാട്ടർഫ്രൻഡ് എന്നീ നാലു വേദികളിലായി പതിനാലു കൺസേർട്ടുകൾ അരങ്ങേറും.ഇതിൽ അൽ മജാസ് ആംഫി തീയറ്റർ, ഫ്‌ളാഗ് ഐലൻഡ് തീയറ്റർ എന്നിവിടങ്ങളിൽനടക്കുന്ന അഞ്ചു കൺസേർട്ടുകളിലേക്കുള്ള പ്രവേശനം ടിക്കറ്റ് മുഖേനനിയന്ത്രിക്കും. അൽ ഖസബ, അൽ മജാസ് വാട്ടർ ഫ്രൻഡ് എന്നിവിടങ്ങൾഅരങ്ങേറുന്ന ബാക്കിയുള്ള കൺസേർട്ടുകളിൽ പ്രവേശനം സൗജന്യമായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.

യു.എ.ഇയുടെ സാംസ്‌കാരിക തലസ്ഥാനമായ ഷാർജയിൽ അരങ്ങേറുന്നസംഗീതോത്സ വത്തിൽ ഇത്തവണ ആസ്വാദകർക്കായി സംഗീത മത്സരവുംഒരുക്കുന്നുണ്ട്. അൽ ഖസബയായിരിക്കും വേദി. പരിപാടിയുടെ ടിക്കറ്റുകൾ എന്നവെബ്‌സൈറ്റിൽ ലഭ്യമാണ്. അൽ ഖസബ തീയറ്റർ, അൽ മജാസ് ആംഫി തീയറ്റർ,ഫ്‌ളാഗ് ഐലൻഡ് തീയറ്റർ, അൽ മജാസ് വാട്ടർ ഫ്രൻഡ് എന്നിവിടങ്ങളിൽ നിന്നുനേരിട്ടു വാങ്ങാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.