- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂന്നു മാസം മുമ്പ്ജോലി തേടി സൗദിയിൽപോയ മലപ്പുറത്തെ പ്രവാസിയുടെ ഭാര്യ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ; രാത്രി അഞ്ചുവയസ്സുകാരനായ മകനൊപ്പം ഉറങ്ങാൻ കിടന്ന ഷർമിളയുടെ ആത്മഹത്യയിൽ പൊലീസ് അന്വേഷണം
മലപ്പുറം: മൂന്നു മാസം മുമ്പ്ജോലി തേടി സൗദിയിൽപോയ മലപ്പുറത്തെ പ്രവാസിയുടെ ഭാര്യ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ. മലപ്പുറം പൂക്കോട്ടൂർ താണിക്കൽ വീട്ടിൽ കുഞ്ഞറമു - ഫാത്തിമ ദമ്പതികളുടെ മകൾ ഷർമില(24)യാണ് പന്തല്ലൂർ കടമ്പോട് മുടിക്കോടിലെ ഭർതൃ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
രാത്രി അഞ്ചുവയസ്സുകാരനായ മകനൊപ്പം ഉറങ്ങാൻ കിടന്നതാണ്. ഇന്നലെ രാവിലെയാണ് വീട്ടുകാർ മൃതദേഹം കാണുന്നത്. ഭർത്താവ് മദാരി കുപ്പേങ്ങൽ ഷുക്കൂർ മൂന്നു മാസം മുമ്പാണ് ജോലി തേടി സൗദി അറേബ്യയിലേക്ക് പോയത്. ആറു വർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം.
ഏറനാട് താലൂക്ക് തഹസീൽദാർ അജയ്കുമാർ ഇൻക്വസ്റ്റ് ചെയ്ത മൃതദേഹം പാണ്ടിക്കാട് പൊലീസിന്റെ മേൽ നടപടികൾക്ക് ശേഷം മഞ്ചേരി ഗവൺമെന്റ് മെഡിക്കൽ കോളേജിൽ പോസ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി. വിദേശത്തു നിന്നും ഷുക്കൂർ എത്തി രാത്രിയോടെ മൃതദേഹം മുടിക്കോട് ജുമാമസ്ജിദിൽ ഖബറടക്കി. ഷഹ്ദാൻ (5) ആണ് മരിച്ച ഷർമിലയുടെ ഏക മകൻ. സഹോദരങ്ങൾ : മുഹമ്മദ് ഷരീഫ്, അബ്ദുൽ റഷീദ്, ഹസീന, സലീന, സാജിദ, ഷിബ്‌ന.