ബംഗലൂരു : കന്നഡ നടി ശർമിള മാന്ദ്രേയ്ക്കും കുടുംബത്തിനും കോവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ താരം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ചെറിയ രോഗലക്ഷണങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും, വീട്ടിൽ നിരീക്ഷണത്തിൽ തുടരുമെന്നും ശർമിള വ്യക്തമാക്കി. താനും രോഗം സ്ഥിരീകരിച്ച കുടുംബാംഗങ്ങളും ഹോം ക്വാറന്റീനിൽ തുടരുമെന്നും ഡോക്ടർമാർ നിർദ്ദേശിച്ച ചികിൽസ തുടരുമെന്നും ട്വിറ്റർ സന്ദേശത്തിലൂടെ അറിയിച്ചു. കോവിഡ് പോസിറ്റീവ് ആണെന്ന് നടി അറിയിച്ചതിന് പിന്നാലെ വേഗം സുഖം പ്രാപിക്കട്ടെ എന്നാശംസിച്ച് നിരവധി ആരാധകരാണ് രംഗത്തെത്തിയത്. സജിനി എന്ന കന്നഡ ചിത്ത്രതിലൂടെ സിനിമയിലെത്തിയ നടി മിരട്ടൽ, ഗോവ എന്നീ തമിഴ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.