ഡാളസ്സ്: നോർത്ത് അമേരിക്കയിലുള്ള ശാരോൻ സഭാവിശ്വാസികളുടെ ആത്മീയ സമ്മേളനമായ കുടുംബ സംഗമം ജൂൺ 23 മുതൽ 26 വരെ ഡാളസ് ഹൈലാന്റ് ഓക്‌സ് കൺവെൻഷൻ സെന്ററിൽ നടത്തപ്പെടും. അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും, വിദേശരാജ്യങ്ങളിൽ നിന്നുമായി നൂറുകണക്കിന് വിശ്വാസികൾ നാഷണൽ കോൺഫറൻസിൽ പങ്കുചേരും. ശാരോൻ ഫെലോഷിപ്പ് ചർച്ച് പ്രസിഡന്റ് റവ. ജോൺ തോമസ് ഉദ്ഘാടനം ചെയ്യുന്ന കോൺഫറൻസിൽ ദൈവശാസ്ത്ര പ്രഭാഷകരായ റവ. രാജു മേത്ര, ഡോ. ടിജി കോശി, റവ. ജോൺ തോമസ്, റവ. ഗ്ലെൻ ബഡോൺ സ്‌കി തുടങ്ങിയവർ മുഖ്യ പ്രഭാഷണം നടത്തും.

പതിനാലാമത് ശാരോൻ കോൺഫറൻസിന്റെ സുഗമമായ നടത്തിപ്പിനുവേണ്ടി വിവിധ കമ്മറ്റികൾ രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു. റവ. വിജു ജോസഫ് (കൺവീനർ), റവ. ഫിന്നി വർഗീസ് (സെക്രട്ടറി), എബി ജോൺ (ട്രഷറർ), ബെവിൻ തോമസ് (യൂത്ത് ഡയറക്ടർ) എന്നിവർ ദേശീയ
ഭാരവാഹികളായി പ്രവർത്തിക്കുന്നു. പ്രസംഗപരമ്പരകളും, സ്റ്റഡിക്ലാസുകളും കൂടാതെ, ഗ്രൂപ്പ് സെക്ഷനുകളും, സംഗീത ശുശ്രൂഷയും, യുവജനങ്ങൾക്കുള്ള പ്രത്യേക പരിപാടികളും കോൺഫറൻസിൽ ഉണ്ടായിരിക്കുമെന്ന് പാസ്റ്റർ തേജസ് തോമസ് അറിയിച്ചു.