തിരുവനന്തപുരം: തിലകം ചാർത്തി ചീകിയുമഴകായി പലനാൾ പോറ്റിയ പുണ്യശിരസേ..മനം മടുത്ത് 'പുള്ളിക്കാരി'യെ കാട്ടി ഷാരോൺ റാണി ഫേസ്‌ബുക്കിൽ കുറിച്ചു. സദാചാരപ്രചാരകരുടെ സോഷ്യൽ മീഡിയയിലെ ആക്രമണം സഹിക്ക വയ്യാതെയാണ് ഗ്രാഫിക് നോവലിസ്റ്റും, ചിത്രകാരിയുമായ ഷാരോൺ റാണി തന്റെ വിവാദ കാർട്ടൂൺ പിൻവലിച്ചത്.ഞാൻ പിഡോ അല്ല. എന്റെ പീഡോഫീലിയ ഇങ്ങനെയല്ല. താങ്ക്‌സ..ഷാരോൺ ഫേസ്‌ബുക്കിൽ കുറിച്ചു.പുള്ളിക്കാരിയെ പിൻവലിക്കുകയാണ്. ആദ്യമായി. സദാചാര ആക്രമണം സഹിക്ക വയ്യ.

നമുക്കൊന്ന് പ്രണയിച്ചാലോ എന്ന് ചോദിച്ച് പുള്ളിക്കാരി എന്ന കഥാപാത്രം വി.ടി.ബൽറാം എംഎൽഎയുടെ മടിയിൽ കയറിയിരിക്കുന്ന കാർട്ടൂണാണ് സദാചാരവാദികളെ ചൊടിപ്പിച്ചത്. ചിത്രം പീഡോഫീലിയയെ (ബാലപീഡകരെ) പ്രോൽസാഹിപ്പിക്കുന്നുവെന്നാണ് സദാചാരവാദികളുടെ ആരോപണം.

തന്റെ കഥാപാത്രം വെറും കുട്ടിയല്ല എന്ന് കാട്ടി ഷാരോൺ ഫേസ്‌ബുക്കിൽ പോസ്റ്റിട്ടെങ്കിലും അതും ഫലിച്ചില്ല.
'പുള്ളിക്കാരി സിഗരറ്റു വലിക്കും, കഞ്ചാവ് വലിക്കും, ആസിഡ് അടിക്കും, മദ്യപിക്കും, കള്ളക്കടത്തും, കൊലപാതകവും ചെയ്യും, സ്‌നേഹിക്കും, കരയും ,ചിരിക്കും, കളരിയും കരാട്ടെയും പയറ്റും , ഫ്‌ളെർട്ട് ചെയ്യും, ലൈംഗിക ബന്ധത്തിൽ ഏർപ്പെടും . എന്തും ചെയ്യും, എന്തും പറയും. പുള്ളിക്കാരിക്ക് പ്രായമില്ല. അല്ലാതെ കുപ്പിപ്പാലും കുടിച്ചിരിക്കുന്ന കുട്ടിയല്ല. ഒരു കഥാപാത്രമാണ്.ഈ നർമ്മം എന്ന് പറയുന്നത് ലോകത്ത് എല്ലാവർക്കും കിട്ടുന്ന ഒരു സിദ്ധിയല്ല. സമാന മനസുള്ളവർക്കു മാത്ത്രം മനസിലാകുന്ന ഒരു പരമ രഹസ്യ കള്ളക്കടത്ത്
കുറച്ചു കാലം ഭൂട്ടാനിൽ ഉണ്ടായിരുന്നു. അവിടെ നിന്നും ആദ്യം പഠിച്ച തെറിയാണ് 'ജെദാ'.എന്ന് വച്ചാൽ 'ഗോ ഫക്ക് യുവെഴ്‌സെൽഫ്'. സദാചാരക്കുരു പൊട്ടിയവരെല്ലാം പോയി സ്വയംഭോഗം ചയ്യേടെ ..ആകെ പത്തോ നൂറോ ലൈക് കിട്ടിക്കൊണ്ടിരുന്ന പുള്ളിക്കാരിയെ ഒറ്റരാത്രി കൊണ്ട് ഹിറ്റ് ആക്കി തന്ന സദാചാരക്കുരു വാഹിനികൾക്കും വാഹകന്മാർക്കും നന്ദി.'