തിരുവനന്തപുരം: വർഷങ്ങങ്ങൾ നീണ്ട ലൈംഗിക പീഡനം സഹിക്കവയ്യാതായപ്പോൾ സ്വാമിയുടെ ലിംഗം മുറിച്ചുമാറ്റിയ യുവതിയാണ് സമൂഹത്തിന്റെ ചർച്ചാ വിഷയം. യുവതിയെ ധീരതയെ ലോക മാധ്യമങ്ങൾവരെ പ്രകീർത്തിച്ചു. ഇതിനിടെ വ്യത്യസ്തമായ ഒരു കഥ പറയുകയാണ് ഗ്രാഫിക് നോവലിസ്റ്റും അനിമേഷൻ വിദഗ്ദയുമായ ഷാരൺ റാണി.

ഭൂട്ടാൻ സന്ദർശിക്കവേ കണ്ട അദ്ഭുത കാഴ്ചയാണ് ഷാരൺ പങ്കുവയ്ക്കുന്നത്. ഭൂട്ടാനിൽ പുരുഷ ലിംഗത്തെ ഐശ്വര്യത്തിന്റെ ചിഹ്നമായാണ് കാണുന്നതെന്നും ഓരോ വീടിന്റേയും ചുമരുകളിൽ റിബ്ബൺ കെട്ടിയ ലിംഗത്തിന്റെ ചിത്രങ്ങൾ വരച്ചുവെച്ചിട്ടുണ്ടെന്നും അവർ പറയുന്നു. ആദ്യമായി ഭൂട്ടാനിൽ എത്തിയ താൻ ഈ കാഴ്ച കണ്ട അത്ഭുതപ്പെട്ടെന്നും ഷാരോൺ പറയുന്നു.

ഇന്നും പുനാഖ മേഖലയിലെ ഒരു ക്ഷേത്രത്തിൽ പോയാൽ, ലിംഗത്തിന്റെ മാതൃകയിലുള്ള തടി തലയിൽ കൊട്ടിയാണ് പൂജാരി അനുഗ്രഹിക്കുകയെന്നും ക്ഷേത്രത്തിൽ നിന്നും പുറത്തേക്ക് ഒഴുകുന്ന തീർത്ഥം ലിംഗമാതൃകയിലുള്ളതാണെന്നും ഷാരോൺ വിശദീകരിക്കുന്നു.

ഷാരോൺ റാണിയുടെ വാക്കുകൾ ഇങ്ങനെ:

ആദ്യമായി ഭുട്ടാനിൽ എത്തിയപ്പോൾ ആകെ അദ്ഭുതമായിരുന്നു. എല്ലാ വീടുകളുടെയും ചുമരുകളിൽ റിബ്ബൺ കെട്ടിയ ലിംഗത്തിന്റെ ചിത്രങ്ങൾ. ഐശ്വര്യത്തിന്റെ ചിഹ്നമായാണ് അവർ അതിനെ കാണുന്നത്. നമ്മുടെ നാട്ടിലെ ശിവലിംഗം പോലെ. ഭൂട്ടാനിലെ പുനാഖ എന്ന സ്ഥലത്തു ഒരു പ്രത്യേക ക്ഷേത്രം തന്നെയുണ്ട്. പേര് 'ചിമ്മി ലഖാങ്'. അവിടെ പണ്ട് പണ്ട് ഒരു സന്യാസി ഉണ്ടായിരുന്നു. പേര് 'ഡ്രൂക്പ കിൻലെ', 'ദി ഡിവൈൻ മാഡ് മാൻ' എന്നായിരുന്നു ആൾ അറിയപ്പെട്ടിരുന്നത്. തന്റെ ലിംഗം പ്രദർശിപ്പിച്ച് അന്ന് നിലവിൽ നിന്നിരുന്ന സദാചാരത്തെ ചോദ്യം ചെയുകയും, പിശാചുക്കളെ ഓടിക്കുകയും ചെയ്തിരുന്നു എന്നാണ് കഥ. ഇപ്പോഴും ആ ക്ഷേത്രത്തിൽ പോയാൽ തടിയുടെ ഒരു കൂറ്റൻ ലിംഗം നമ്മുടെ തലയിൽ കെട്ടിയാണ് പൂജാരി അനുഗ്രഹിക്കുക.