- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോക നേതാക്കൾ തിങ്ങിനിറഞ്ഞ സദസ്സിൽ ഇന്ത്യയുടെ യശസ്സുയർത്തി ഷാരൂഖ് ഖാന്റെ അസാധാരണമായ പ്രസംഗം; അഭിനയകലയ്ക്കൊപ്പം മനുഷ്യനന്മയ്ക്കും കൂടി പ്രാധാന്യം കൊടുക്കുന്ന ബോളിവുഡ് രാജാവിന് കൈയടിച്ച് ലോകം
ആഗോള സാമ്പത്തിക നയങ്ങളെക്കുറിച്ച് ലോകനേതാക്കളും മറ്റും ചർച്ച ചെയ്യുന്ന ഇക്കണോമിക് ഫോറത്തിന്റെ സദസ്സിൽ വേറിട്ടൊരു പ്രസംഗം കേട്ടപ്പോൾ ലോകം ആകാംഷയോടെ അത് കേട്ടിരുന്നു. ബോളിവുഡ് കിങ്, ഷാരൂക്ക് ഖാന്റെ പ്രംഗമാണ് ദാവോസിൽ ശ്രദ്ധേയമായത്. അധികാരത്തെയും സ്ത്രീകളെയും കുട്ടികളുടെ അവകാശങ്ങളെയും പറ്റി സംസാരിച്ച ഷാരൂഖ്, തന്റെ ജീവിതത്തെ രൂപപ്പെടുത്തിയ വനിതകളെയും ചടങ്ങിൽ അനുസ്മരിച്ചു. മനുഷ്യാവകാശ പ്രശ്‌നങ്ങൾ ശ്രദ്ധയിൽക്കൊണ്ടുവരുന്നതിന് നടത്തിയ പരിശ്രമങ്ങൾക്ക് ഷാരൂഖ് ഖാനും ഹോളിവുഡ് നടി കെയ്റ്റ് ബ്ലാഞ്ചൈറ്റിനും ഗായകൻ എൽട്ടൺ ജോണിനും ഇക്കണോമിക് ഫോറം പുരസ്‌കാരമേർപ്പെടുത്തിയിരുന്നു. അത് സ്വീകരിച്ചുകൊണ്ടാണ് ഷാരൂഖ് തന്റെ പ്രസംഗം നടത്തിയത്. തന്റെ മീർ ഫൗണ്ടേഷനിലൂടെ നടത്തുന്ന മനുഷ്യാവകാശ ്പ്രവർത്തനങ്ങൾക്കാണ് ഷാരൂഖിന് ഈ പുരസ്‌കാരം ലഭിച്ചത്. ആസിഡ് ആക്രമണത്തിലൂടെയും വലിയ പൊള്ളലുകളിലൂടെയും പരിക്കേറ്റ സ്ത്രീകൾക്കുവേണ്ടി പ്രവർത്തിക്കുന്ന സംഘടനയാണ് മീർ ഫൗണ്ടേഷൻ. ആക്രമണത്തിന് ഇരയാകുന്നവർക്ക് വൈദ്യസഹായം, നിയമസഹായം, തൊഴിൽ പരി
ആഗോള സാമ്പത്തിക നയങ്ങളെക്കുറിച്ച് ലോകനേതാക്കളും മറ്റും ചർച്ച ചെയ്യുന്ന ഇക്കണോമിക് ഫോറത്തിന്റെ സദസ്സിൽ വേറിട്ടൊരു പ്രസംഗം കേട്ടപ്പോൾ ലോകം ആകാംഷയോടെ അത് കേട്ടിരുന്നു. ബോളിവുഡ് കിങ്, ഷാരൂക്ക് ഖാന്റെ പ്രംഗമാണ് ദാവോസിൽ ശ്രദ്ധേയമായത്. അധികാരത്തെയും സ്ത്രീകളെയും കുട്ടികളുടെ അവകാശങ്ങളെയും പറ്റി സംസാരിച്ച ഷാരൂഖ്, തന്റെ ജീവിതത്തെ രൂപപ്പെടുത്തിയ വനിതകളെയും ചടങ്ങിൽ അനുസ്മരിച്ചു.
മനുഷ്യാവകാശ പ്രശ്‌നങ്ങൾ ശ്രദ്ധയിൽക്കൊണ്ടുവരുന്നതിന് നടത്തിയ പരിശ്രമങ്ങൾക്ക് ഷാരൂഖ് ഖാനും ഹോളിവുഡ് നടി കെയ്റ്റ് ബ്ലാഞ്ചൈറ്റിനും ഗായകൻ എൽട്ടൺ ജോണിനും ഇക്കണോമിക് ഫോറം പുരസ്‌കാരമേർപ്പെടുത്തിയിരുന്നു. അത് സ്വീകരിച്ചുകൊണ്ടാണ് ഷാരൂഖ് തന്റെ പ്രസംഗം നടത്തിയത്. തന്റെ മീർ ഫൗണ്ടേഷനിലൂടെ നടത്തുന്ന മനുഷ്യാവകാശ ്പ്രവർത്തനങ്ങൾക്കാണ് ഷാരൂഖിന് ഈ പുരസ്‌കാരം ലഭിച്ചത്.
ആസിഡ് ആക്രമണത്തിലൂടെയും വലിയ പൊള്ളലുകളിലൂടെയും പരിക്കേറ്റ സ്ത്രീകൾക്കുവേണ്ടി പ്രവർത്തിക്കുന്ന സംഘടനയാണ് മീർ ഫൗണ്ടേഷൻ. ആക്രമണത്തിന് ഇരയാകുന്നവർക്ക് വൈദ്യസഹായം, നിയമസഹായം, തൊഴിൽ പരിശീലനം, പുനരധിവാസം, ഉപജീവനമാർഗം കണ്ടെത്തൽ തുടങ്ങിയവയിലൊക്കെ ഫൗണ്ടേഷൻ തുണയാകുന്നുണ്ട്. കാൻസർ ചികിത്സയ്ക്ക് വിധേയരാകുന്ന കുട്ടികൾക്കായി ഷാരൂഖ് ഏതാനും ആശുപത്രികളിൽ പ്രത്യേക വാർഡുകളും നിർമ്മിച്ചിട്ടുണ്ട്.
അവനവനിൽ മാത്രം അഭിരമിക്കുന്നവരെന്ന ദുഷ്‌പേരുള്ളവരാണ് അഭിനേതാക്കളെന്ന് ഷാരൂഖ് തന്റെ പ്രസംഗത്തിൽ പറഞ്ഞു. ബാഹ്യസൗന്ദര്യത്തിൽ എത്രയൊക്കെ മതിമറക്കുന്നില്ലെന്ന് പുറമേക്ക് നടിക്കുമ്പോഴും, ഒരുതരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ നാമത് ആസ്വദിക്കാറുണ്ട്. ഇത്തരമൊരു മനോവിചാരത്തിൽ ജീവിച്ചുവരുമ്പോഴാണ് ഏതാനും വർഷം മുമ്പ് ഞാനൊരു സ്ത്രീയെ കാണുന്നത്. ആസിഡ് ആക്രമണത്തിൽ വെന്ത് വികൃതമായ മുഖവുമായി ജീവിക്കുകയായിരുന്നു അവർ. ആ കാഴ്ചയാണ് ജീവിതത്തോടുള്ള എന്റെ കാഴ്ചപ്പാടുതന്നെ മാറ്റിയത്.
ഒരു സ്ത്രീയുടെ മുഖത്ത് ആസിഡ് ഒഴിച്ച് വികൃതമാക്കുന്നതിലും ക്രൂരമായ മറ്റൊരുകാര്യമില്ലെന്ന് ഞാൻ കരതുന്നു. സ്ത്രീയെ അടിച്ചമർത്താനാണ് പുരുഷനോ അല്ലെങ്കിൽ ഒരു സംഘമോ ഇത്തരമൊരു കാര്യം ചെയ്യുന്നത്. എന്നാൽ, ഞാൻ പരിചയപ്പെട്ട സ്ത്രീകളൊക്കെ ജീവിതത്തോട് പൊരുതാൻ തീരുമാനിച്ചുറച്ചവരായിരുന്നു. ഇരകളെന്ന നിലയിൽ ഒതുങ്ങിജീവിക്കാനും അവരാരും തയ്യാറായിരുന്നില്ല. അവരോട് ചെയ്ത ക്രൂരത, അവരെ കൂടുതൽ ധീരകളും കരുത്തരും മറ്റുള്ളവരെ നേരിടാൻ ശേഷിയുള്ളവരുമാക്കി മാറ്റുകയായിരുന്നുവെന്നും ഷാരൂഖ് തന്റെ പ്രസംഗത്തിൽ പറഞ്ഞു.