- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐറീഷ് റോഡുകൾ സൈക്കിൾ യാത്രക്കാർക്ക് പറ്റിയതല്ല; റോഡപകടത്തിൽ പരിക്കേൽക്കുന്ന സൈക്കിൾ യാത്രക്കാരുടെ എണ്ണം പത്തുവർഷത്തിലെ ഉയർന്ന നിരക്കിൽ
ഡബ്ലിൻ: അയർലണ്ടിലെ റോഡുകൾ സൈക്കിൾ യാത്രക്കാർക്ക് അപകടകരമായ സ്ഥലമാണെന്ന് റിപ്പോർട്ട്. ഐറീഷ് റോഡുകളിൽ അപകടത്തിൽ പരിക്കേൽക്കുന്ന സൈക്കിൾ യാത്രക്കാരുടെ എണ്ണത്തിൽ കുത്തനെ വർധന രേഖപ്പെടുത്തുന്നതായി റോഡ് സേഫ്റ്റി അഥോറിറ്റി (ആർഎസ്എ) വെളിപ്പെടുത്തുന്നു. കഴിഞ്ഞ വർഷം തന്നെ ഐറീഷ് റോഡുകളിൽ അപകടത്തിൽ പെട്ട സൈക്കിൾ യാത്രക്കാരുടെ എണ്ണം 630 ആയ
ഡബ്ലിൻ: അയർലണ്ടിലെ റോഡുകൾ സൈക്കിൾ യാത്രക്കാർക്ക് അപകടകരമായ സ്ഥലമാണെന്ന് റിപ്പോർട്ട്. ഐറീഷ് റോഡുകളിൽ അപകടത്തിൽ പരിക്കേൽക്കുന്ന സൈക്കിൾ യാത്രക്കാരുടെ എണ്ണത്തിൽ കുത്തനെ വർധന രേഖപ്പെടുത്തുന്നതായി റോഡ് സേഫ്റ്റി അഥോറിറ്റി (ആർഎസ്എ) വെളിപ്പെടുത്തുന്നു.
കഴിഞ്ഞ വർഷം തന്നെ ഐറീഷ് റോഡുകളിൽ അപകടത്തിൽ പെട്ട സൈക്കിൾ യാത്രക്കാരുടെ എണ്ണം 630 ആയിരുന്നുവെന്നാണ് ആർഎസ്എ കണക്ക്. 2011-ലെ നിരക്കിനെക്കാൾ 59 ശതമാനം വർധന. 2011-ൽഇത് 395 ആയിരുന്നു. അതേസമയം അപകടത്തെത്തുടർന്നുണ്ടായ മരണ നിരക്കിൽ മാത്രം കുറവ് വന്നിട്ടുണ്ട്. സൈക്കിൾ അപകടത്തിൽ പെടുന്നത് സ്ത്രീകളെക്കാൾ കൂടുതലായി പുരുഷന്മാർ ആണെന്നും കണക്ക് വെളിപ്പെടുത്തുന്നു. അപകടത്തിൽപ്പെടുന്നവരിൽ 80 ശതമാനവും പുരുഷന്മാരാണ്.
സൈക്കിൾ അപകടത്തെത്തുടർന്ന് ഗുരുതരമായ മുറിവുകളാണ് സൈക്കിൾ യാത്രക്കാർക്ക് സംഭവിക്കുന്നതെന്നും റിപ്പോർട്ടിൽ എടുത്തു പറയുന്നു. നട്ടെല്ലിന് ക്ഷതമേൽക്കുന്ന കേസുകൾ 200 ശതമാനമായിട്ടാണ് വർധിച്ചിരിക്കുന്നത്. ഇവയ്‌ക്കെല്ലാം തന്നെ വിദഗ്ധ ചികിത്സ ആവശ്യമായി വരുന്നുമുണ്ട്. അതേസമയം ഗുരുതരമായി പരിക്കേൽക്കുന്നവരുടെ എണ്ണം ഔദ്യോഗിക കണക്കിനെക്കാൾ കൂടുതലാണെന്നാണ് പറയപ്പെടുന്നത്.
സൈക്കിൾ അപകടത്തിൽ ഭൂരിഭാഗവും സംഭവിക്കുന്നത് ഡബ്ലിനിലാണ്. 335 സൈക്കിൾ യാത്രക്കാർക്കാണ് ഒരു വർഷം ഇവിടെ അപകടം സംഭവിച്ചിരിക്കുന്നത്. 2002-നു ശേഷമുള്ള കാലഘട്ടത്തിലേക്കാൾ ഇരട്ടിയാണ് 2012-ൽ തന്നെ സൈക്കിൾ അപകടങ്ങൾ ഉണ്ടായിട്ടുള്ളത്. അതേസമയം സൈക്കിൾ ഉപയോഗിക്കുന്നവരുടെ എണ്ണത്തിലുണ്ടായ വർധനയ്ക്ക് അനുസരിച്ചാണ് സൈക്കിൾഅപകടങ്ങളും വർധിച്ചിട്ടുള്ളതെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. 2006നും 2011നും മധ്യേ അയർലണ്ടിൽ ആകമാനം സൈക്കിളിൽ ജോലിക്കു പോകുന്നവരുടെ എണ്ണത്തിൽ 9.6 ശതമാനം വർധന രേഖപ്പെടുത്തിയിട്ടുണ്ട്.
രാവിലെയും വൈകുന്നേരവമുള്ള തിരക്കിൽ ഏറ്റവും അധികം പരിക്കേൽക്കുന്നത് സൈക്കിൾ യാത്രക്കാർക്കാണെന്നാണ് മറ്റൊരു കണ്ടെത്തൽ. 2012-ൽ നടന്നിട്ടുള്ള അപകടങ്ങളിൽ 56 എണ്ണവും സംഭവിച്ചത് രാവിലെ ആറിനും ഏഴിനും മധ്യേയുള്ള സമയത്താണ്. 66 അപകടങ്ങൾ സംഭവിച്ചിട്ടുള്ളത് വൈകുന്നേരം നാലിനും അഞ്ചിനും ഇടയ്ക്കുള്ള സമയത്തും. കൂടാതെ സൈക്കിൾ യാത്രക്കാർക്ക് ദുശ്ശകുനമായിട്ടുള്ള മാസങ്ങൾ മേയും സെപ്റ്റംബറുമാണെന്നാണ് മറ്റൊരു കണ്ടുപിടുത്തം. സൈക്കിൾ അപകടം ഏറ്റവും കൂടുതൽ അരങ്ങേറുന്നത് ഡബ്ലിനിലാണെങ്കിൽ രണ്ടാം സ്ഥാനത്ത് കോർക്കാണ്. 2012-ൽ 46 പേരാണ് കോർക്കിൽ സൈക്കിൾ അപകടത്തിൽ പെട്ടതെന്ന് റിപ്പോർട്ട്. അതേസമയം കാവൻ, കാർലോ കൗണ്ടികളിലാണ് ഏറ്റവും കുറവ് സൈക്കിൾ അപകടങ്ങൾ ഉണ്ടാകുന്നത്.
സൈക്കിൾ യാത്രക്കാർ റോഡിലിറങ്ങുമ്പോൾ തിളങ്ങുന്ന വസ്ത്രം, ഹെൽമറ്റ് എന്നിവ ധരിക്കാനും സൈക്കിളിൽ ലൈറ്റ് കത്തുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും നിർദേശിക്കുന്നു. സിഗ്നലുകൾ കൈകൊണ്ട് കാട്ടാൻ മടിക്കരുതെന്നും സൈക്കിൾ മെച്ചപ്പെട്ട കണ്ടീഷനിലാണെന്ന് ഉറപ്പാക്കുകയും ചെയ്യണം. തിരക്കേറിയ റോഡുകളിൽ തങ്ങളുടെ വേഗത നിയന്ത്രിച്ചു വേണം സൈക്കിൾ ഓടിക്കാൻ. പരിസരത്തെക്കുറിച്ച് വ്യക്തമായ ബോധവും ഉണ്ടായിരിക്കണം.