- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
കിങ് ഖാന്റെ മനസ്സിൽ പ്രത്യേക ഇടം നേടിയ ഡൽഹിയിലെ വസതിയിൽ ഇനി നിങ്ങൾക്കും ഒരു രാത്രി ചെലവിടാം; സൗകര്യം ഒരുക്കി പ്രശസ്ത അമേരിക്കൻ വെക്കേഷൻ റെന്റൽ ഓൺലൈൻ മാർക്കറ്റിങ് സ്പേസ് കമ്പനി എയർ ബി എൻ ബി; നവംബർ 30 ന് മുൻപായി ഇതിനായി അപേക്ഷിക്കണം; ഷാരൂഖ് ഖാന്റെ ഡൽഹി വസതിയിൽ ഒരു ദിവസം ചെലവഴിക്കാം
ലണ്ടൻ: പ്രശസ്ത വെക്കേഷൻ റെന്റൽ ഓൺലൈൻ കമ്പനിയായ എയർപിഎൻബിയുമൊത്ത് വിശിഷ്ടാതിഥികൾക്ക് ആതിഥേയത്വമരുളാൻ ഒരുങ്ങുകയാണ് ഷാരുഖ്ഖാനും ഭാര്യയും പ്രശസ്ത ഇന്റീരിയർ ഡിസൈനറുമായ ഗൗരി ഖാനും. തെക്കൻ ഡെൽഹിയിലെ പഞ്ചശീൽ പാർക്കിനടുത്തുള്ള ഈ വസതി അവരുടെ ജീവിതത്തിൽ ഏറെ പ്രാധാന്യമുള്ള ഒരിടമാണ്. ഷാരുഖും ഗൗരിയും മക്കളുമൊത്ത് മുംബൈയിലാണ് താമസിക്കുന്നതെങ്കിലും അവരുടെ ഗൃഹാതുരസ്മരണകളിൽ എപ്പോഴും നിറഞ്ഞു നിൽക്കുന്ന ഒന്നാണ് ഈ ഡൽഹി വസതി.
തലസ്ഥാന നഗരിയിലെത്തുമ്പോഴൊക്കെ അവർ താമസിക്കുന്ന ഈ വസതിയിലാണ് ഇവരുടെ മക്കൾ മൂന്നുപേരും വളർന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സന്ദർശിച്ച ഇവരുടെ യാത്രാക്കുറിപ്പുകൾ എന്നപോലെ, വിവിധ രാജ്യങ്ങളിലെ വിവിധ വസ്തുക്കൾ ഷോക്കേസുകളിൽ നിറഞ്ഞു നിൽക്കുന്നു. ഷാരുഖിന്റെയും ഗൗരിയുടെയും ഒരുമിച്ചുള്ള യാത്രയുടെ പ്രതിഫലനമാണ് ഇവിടെയുള്ള ഓരോ വസ്തുവും എന്നാണ് ബി എൻ ബി വക്താവ് പറയുന്നത്.
ആകർഷകമായ ചിത്ര-ശില്പ ശേഖരം, അനേകം ജനലുകളിലൂടെ മുറികൾക്കുള്ളിലേക്ക് ഒഴുകിയെത്തുന്ന പ്രകൃതിദത്തമായ പ്രകാശം, ഇളം ചൂട് ഇതെല്ലാം ഇവിടത്തെ താമസം മനോഹരമാക്കും. പ്രൊഫഷണൽ ഇന്റീരിയർ ഡിസൈനറായ ഗൗരി ഖാന്റെ ഭാവന അതിന്റെ ഔന്നത്യത്തിലെത്തിയ വീടിന്റെ ഉൾഭാഗം ആർക്കും അവിസ്മരണീയമായ നിമിഷങ്ങൾ സമ്മാനിക്കുന്നതാണ്. മകൻ ആര്യന്റെ ആദ്യത്തെ ബാഡ്മിന്റൺ ബാറ്റ് മുതൽ മകൾ സുഹാനയുടെ മേക്ക് അപ്പ് ബ്രഷ് വരെയുള്ള സാധനങ്ങൾ ഇന്നും ഓർമ്മക്കുറിപ്പുകളായി ഇവിടെ സൂക്ഷിച്ചിരിക്കുന്നു.
പ്രണയകാലത്ത് പരസ്പരം കൈമാറിയ ഹോംമേഡ് കാർഡുകളുടെ ശേഖരമാണ് മറ്റൊരു മുറിയുടെ ചുമരിനെ അലങ്കരിക്കുന്നത്. ഇരുവരുടെയും സാന്നിദ്ധ്യം ശരിക്കും അനുഭവിക്കാവുന്ന നിരവധി വസ്തുക്കൾ ഈ വീടിനുള്ളിൽ കാണാൻ കഴിയും. തങ്ങളുടെ ഹൃദയത്തിൽ പ്രത്യേക ഇടമാണ് ഡൽഹി വസതിക്കുള്ളതെന്നും എയർ ബി എൻ ബിയുടെ പങ്കാളിത്തത്തോടെ ആഥിതേയത്വം വഹിക്കുന്നതിൽ സന്തോഷമുണ്ടെന്നും കിങ് ഖാൻ പറയുന്നു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി സഞ്ചാരികൾക്ക് വ്യത്യസ്തങ്ങളായ എന്നാൽ അവിസ്മരണീയങ്ങളായ മുഹൂർത്തങ്ങൾ സമ്മാനിക്കുന്ന എയർ ബി എൻ ബി ഇതിലൂടെ മറ്റൊരു അവിസ്മരണീയ മുഹൂർത്തം കൂടി സൃഷ്ടിക്കുകയാണെന്നാണ് കമ്പനി വക്താക്കൾ അവകാശപ്പെടുന്നത്. ഇത്തരത്തിൽ ഒരു അസുലഭ സന്ദർഭത്തിൽ ഷാരുഖുമായും ഗൗരിയുമായും ഒരുമിച്ച് പ്രവർത്തിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും അവർ പറയുന്നു. ഷാരുഖിന്റെ ആരാധകർക്ക് ഇത് മറക്കാനാകാത്ത ഒരുനിമിഷമായിരിക്കും.
2021 ഫെബ്രുവരി 13 നാണ് ഷാരുഖിന്റെ ഡൽഹിയിലെ വസതിയിൽ താമസിക്കാൻ അവസരമൊരുങ്ങുക. ഇതിനായി നിങ്ങൾ ചെറിയൊരു മത്സരത്തിൽ പങ്കെടുക്കണം. തുറന്ന മനസ്സോടെയുള്ള സ്വാഗതം നിങ്ങൾക്ക് എങ്ങനെ അനുഭവപ്പെടുന്നു എന്നതിനെ കുറിച്ച് നിങ്ങൾ 2020 നവംബർ 30 ന് മുൻപായി എയർ ബി എൻ ബിക്ക് എഴുതണം. എയർ ബി എൻ ബി വക്താക്കളും ഗൗരി ഖാനും അടങ്ങിയ സെലക്ഷൻ കമ്മിറ്റി അതിൽ നിന്നും ഒരു വിജയിയെ തെരഞ്ഞെടുക്കും.
2021 ഫെബ്രുവരി 13 ന് ഷാരുഖ് ഖാന്റെ ഡെൽഹിയിലെ വസതിയിൽ ഒരു ദിവസം താമസിക്കാനുള്ള അവസരമാണ് വിജയിക്ക് ലഭിക്കുക. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും നിങ്ങളെ കൊണ്ടുപോകുന്ന ആഡംബര കാർ, നിങ്ങൾ ഇവിടെ താമസിക്കുന്ന സമയമത്രയും നിങ്ങളുടെ സേവനത്തിനായി ലഭ്യമാകും. ഇതിനുപുറമേ ഗൗരി ഖാനിൽ നിന്നും തികച്ചും വ്യക്തിപരമായ ഒരു സന്ദേശവും ലഭിക്കും. സ്വാദിഷ്ടമായ ഭക്ഷണവും ഷാരുഖാന്റെ ശേഖരത്തിൽ നിന്നുള്ള സിനിമകളും ആസ്വദിക്കാം
.
മറുനാടന് ഡെസ്ക്