ബോളിവുഡിന്റെ കിങ്ഖാൻ ഷാരൂഖിന്റെ മകളുടെ ഗ്ലാമറസ് ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിലെ ചൂടൻ ചർച്ച. കൂട്ടുകാരിയ്‌ക്കൊപ്പം സ്വിമ്മിങ് പൂളിൽ നിൽക്കുന്ന ചിത്രമാണ് സുഹാന പങ്കുവച്ചത്. ബിക്കിനിയിൽ സൺ ഗ്ലാസും ധരിച്ചു ഹോട്ട് ലുക്കിലാണ് സുഹാനയെ ചിത്രത്തിൽ കാണാൻ സാധിക്കുക.

മോണോക്രോം സ്വിം സ്യൂട്ടിൽ ഗ്ലാമറസായാണ് സുഹാനയുടെ ലുക്ക് ആരാധകർ ആവേശത്തോ ടെയാണ് ഏറ്റെടുത്തിരിക്കുന്നത്.ലണ്ടനിൽ ഉന്നത പഠനം നടത്തുകയാണ് ഇപ്പോൾ സുഹാന. വസ്ത്രധാരണത്തിന്റെ പേരിൽ സമൂഹമാധ്യമങ്ങളിൽ വലിയ വിമർശനം ഏറ്റുവാങ്ങേണ്ടി വന്ന താരപുത്രി കൂടിയാണ് സുഹാന ഖാൻ. ചിലർ സുഹാനയുടെ ഫാഷൻ സെൻസിന് കൈയടിക്കുമ്പോൾ വിമർശിക്കുന്നവരും ഏറെയാണ്.

മാത്രമല്ല സുഹാനയുടെ സിനിമാ പ്രവേശവും മറ്റും ഏറെ ചർച്ച ചെയ്യപ്പെട്ടിട്ടുള്ള വിഷയവുമാണ്. സിനിമയിൽ കയറുന്നതിന് മുൻപ് ഏറ്റവും കുറഞ്ഞത് ഒരു ബിരുദമെങ്കിലും കയ്യിലുണ്ടായിരിക്ക ണമെന്ന നിലപാടിലാണ് ഷാരൂഖ്. മാത്രമല്ല ക്യാമറ കണ്ണുകൾ മകളെ വിടാതെ പിന്തുടരുന്നതിൽ ഷാരുഖ് നേരത്തേ അസ്വസ്ഥത പ്രകടിപ്പിച്ചിട്ടുമുണ്ട്.