മുംബൈ: തന്റെ ജീവിതത്തിൽ മാതാപിതാക്കളുടെ മരണം വലിയ രീതിയിൽ പ്രതിസന്ധി സൃഷ്ടിച്ചെന്ന് പറയുകയാണ് ഷാരൂഖ് ഖാൻ. ആ സമയങ്ങളിൽ കോളേജ് വിട്ട് വീട്ടിലെത്തുമ്‌ബോൾ വലിയ ശ്യൂന്യതയായിരുന്നുവെന്നും കിങ് ഖാൻ പറയുന്നു.

മാതാപിതാക്കളുടെ മരണമാണ് എന്നെ ഏറ്റവും തളർത്തിയത്. അച്ഛൻ മരിക്കുമ്‌ബോൾ എനിക്ക് പതിനഞ്ച് വയസ്സായിരുന്നു പ്രായം. ഇരുപത്തിയാറാമത്തെ വയസ്സിൽ ബിരുദാനന്ദര ബിരുദം ചെയ്യുമ്‌ബോഴാണ് അമ്മ മരിക്കുന്നത്. കോളേജ് വിട്ട് വീട്ടിലെത്തുമ്‌ബോൾ വലിയ ശ്യൂന്യതയായിരുന്നു. മരവിച്ച ഒരു അന്തരീക്ഷമായിരുന്നു. സഹോദരി ഉണ്ടായിരുന്നുവെങ്കിലും ഒറ്റപ്പെടൽ ഞാൻ അനുഭവിച്ചു. വിഷാദം എന്നെ പിടികൂടന്നത് പോലെ തോന്നി. പക്ഷേ ഞാൻ അതിനെയെല്ലാം അതിജീവിച്ചു.

എല്ലാവരോടും ഒന്നുമാത്രമേ എനിക്ക് പറയാനുള്ളൂ. എനിക്ക് വേദന ഇല്ലെന്ന് നടിക്കുകയല്ല ഞാൻ ചെയ്തത്. പകരം അഭിനയത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തി. നമുക്ക് ഇഷ്ടമുള്ളതിൽ മനസ്സ് കേന്ദ്രീകരിക്കുകയാണെങ്കിൽ വേദനകളെ മറികടക്കാം.

മരണം അനിവാര്യമാണ് എന്ന തിരിച്ചറിവാണ് ഞാൻ ആദ്യം ഉണ്ടാക്കിയെടുത്തത്. നിങ്ങളിൽ പലരും ഇത്തരത്തിലുള്ള വിഷമങ്ങൾ അല്ലെങ്കിൽ ഇതിനേക്കാൾ വലിയ വേദന അനുഭവിക്കുന്നതായിരിക്കാം. പക്ഷേ തളരരുത്. ദൗർബല്യത്തെ കരുത്താക്കി മാറ്റണം'- ഷാരൂഖ് പറഞ്ഞു.