മുംബൈ: ബോളിവുഡിലെ സൂപ്പർതാരങ്ങളേക്കാൾ ആരാധകർ ഏറെയാണ് സൂപ്പർതാരങ്ങളുടെ കുട്ടികൾക്ക്. ഷാരുഖ് ഖാന്റെ മക്കളും ഐശ്വര്യ റായിയുടെ മക്കളുമല്ലാം സൂപ്പർതാരങ്ങളാണ്. അത്തരത്തിലൂള്ള കുഞ്ഞു താരങ്ങൾ പഠിക്കുന്നതാണ് മുംബൈയിലെ ധീരുഭായി അംബാനി സ്‌കൂൾ. അവിടെ കഴിഞ്ഞ ദിവസം നടന്ന സ്‌കൂൾ ഫെസ്റ്റാണ് ഇപ്പോൾ ബോളിവുഡിലെ സംസാര വിഷയം.

ഇതിൽ ഏറെ ശ്രദ്ധിക്കപ്പെട്ടത് കിങ് ഖാൻ ഷാറൂഖ് ഖാന്റെ മകനായ അബ്രാമിന്റെ നൃത്തമാണ്. ഷാരൂഖ് തന്നെ അഭിനയിച്ച സ്വദേശ് എന്ന ചിത്രത്തിലെ യേ താര വോ താര എന്ന ഗാനത്തിനാണ് അബ്രാമും കൂട്ടുകാരും നൃത്തം ചെയ്തത്. നൃത്തത്തിനിടയിൽ അബ്രാമിന് വലിയ പിന്തുണയായി സ്റ്റേജിന് താഴെ കാഴ്‌ച്ചക്കാരന്റെ വേഷത്തിൽ കിങ് ഖാൻ തന്നെ ഉണ്ടായിരുന്നു. മകന് ആവേശം നൽകിക്കൊണ്ടായിരുന്നു ഷാരൂഖ് സ്റ്റേജിന് താഴെ ഉണ്ടായത്.

ധീരുഭായ് അംബാനി ഇന്റർനാഷണൽ സ്‌കൂളിനേയും നിത അംബാനിയേയും അഭിനന്ദിച്ച് ഷാരുഖ് ഖാൻ ട്വീറ്റ് ചെയ്യുകയും പിന്നീട് ചെയ്തിരുന്നു. കിങ് ഖാന്റെ കൂടെ അബ്രാമിന്റെ നൃത്തം കാണാൻ അമ്മ ഗൗരി ഖാനും മക്കളായ ആര്യനും സൂഹാനയും ഉണ്ടായിരുന്നു.

ബോളിവുഡിലെ താര സുന്ദരി ഐശ്വര്യ റായിയും അഭിഷേക് ബച്ചനും മകളായ ആരാധ്യയുടെ പ്രകടനം കാണാൻ സ്റ്റേജിൽ ഉണ്ടായിരുന്നു. കൂടെ ഹൃത്വിക് റോഷൻ, ലിയാണ്ടർ പേസ് തുടങ്ങിയവരും ചടങ്ങിന് എത്തിയിരുന്നു.