ഷാരൂഖ് ഖാന്റെ മകൻ ആര്യനും ബിഗ് ബി അമിതാഭ് ബച്ചന്റെ പേരക്കുട്ടി നവ്യ നവേലി നന്ദയും തമ്മിലുള്ള ബന്ധം ബോളിവുഡിൽ പാട്ടാണ്. ഇരുവരും തമ്മിൽ പ്രണയമാണെന്നുള്ള വാർത്ത പരക്കാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി. മാത്രമല്ല, ഇവരുടെ ബന്ധത്തിന് തെളിവായി ഇവരുവരും തമ്മിൽ ഇഴുകിച്ചേർന്ന് നിൽക്കുന്ന ഒട്ടേറെ ചിത്രങ്ങളും പുറത്തായിട്ടുണ്ട്.

എന്നാൽ മകന്റെ പ്രണയത്തെ കുറിച്ച് ഷാരൂഖ് ഖാനോട് ആരാഞ്ഞവർക്ക് വളരെ നിരാശാജനകമായ മറുപടിയാണ് ലഭിച്ചത്. ചോദ്യം ചോദിച്ചവരോട് ക്ഷുഭിതനാകാതെയാണ് ഷാരൂഖ് പെരുമാറിയതും. ഇതേക്കുറിച്ചുള്ള ചോദ്യങ്ങൾ തന്നോട് ചോദിച്ചിട്ട് യാതൊരു കാര്യവുമില്ലെന്ന് ക്ഷുഭിതനാകാതെ തന്നെ ഷാരൂഖ് പറഞ്ഞു. കുട്ടികളോട് നല്ല ബന്ധമാണെങ്കിലും ഇത്തരം കാര്യങ്ങൾ അവർ തന്നോട് പറയാൻ സാധ്യതയില്ല. അമ്മ ഗൗരിയോട് ഇതേക്കുറിച്ച് എന്തെങ്കിലും സൂചിപ്പിച്ചിട്ടുണ്ടാകും. അതുകൊണ്ട് തന്നെ അവരോട് ചോദിക്കുന്നതാകും നല്ലതെന്നും ഷാരൂഖ് പറഞ്ഞു.

ഏതായാലും അങ്ങനെയൊരു ബന്ധമുണ്ടെങ്കിൽ സിനിമയിലേത് പോലെ ആകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.