- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കറുത്തമ്മേ... എന്നു പ്രണയാതുരനായി നീട്ടിവിളിച്ച് ഷാരൂഖ്; കൊച്ചുമുതലാളീ എന്ന വിളി മുഴുമിപ്പിക്കുംമുമ്പ് പൊട്ടിച്ചിരിച്ച് കജോളും: ചാനൽ പ്രേക്ഷകർക്കു മുന്നിലേക്കിതാ ബോളിവുഡ് താരങ്ങളുടെ ചെമ്മീൻ വേഷപ്പകർച്ച
കൊച്ചി: മലയാളത്തിലെ ഇതിഹാസ സിനിമയായ 'ചെമ്മീനി'ൽ പ്രധാന കഥാപാത്രങ്ങളായി ഷാരൂഖ് ഖാനും കജോളുമെത്തിയാൽ എങ്ങനെയുണ്ടാകും. ഇതാ അത്തരമൊരു കാഴ്ച ചാനൽ പ്രേക്ഷകർക്കു മുന്നിലേക്ക് എത്തുകയാണ്. ബോളിവുഡിലെ ഈ പ്രണയജോഡികൾ മഴവിൽ മനോരമയുടെ പ്രത്യേക പരിപാടിയിലാണ് കൊച്ചുമുതലാളിയും കറുത്തമ്മയുമാകുന്നത്. 'ദിൽവാലേ' എന്ന പുതിയ ചിത്രത്തിന്റെ പ്രചാരണവ
കൊച്ചി: മലയാളത്തിലെ ഇതിഹാസ സിനിമയായ 'ചെമ്മീനി'ൽ പ്രധാന കഥാപാത്രങ്ങളായി ഷാരൂഖ് ഖാനും കജോളുമെത്തിയാൽ എങ്ങനെയുണ്ടാകും. ഇതാ അത്തരമൊരു കാഴ്ച ചാനൽ പ്രേക്ഷകർക്കു മുന്നിലേക്ക് എത്തുകയാണ്.
ബോളിവുഡിലെ ഈ പ്രണയജോഡികൾ മഴവിൽ മനോരമയുടെ പ്രത്യേക പരിപാടിയിലാണ് കൊച്ചുമുതലാളിയും കറുത്തമ്മയുമാകുന്നത്. 'ദിൽവാലേ' എന്ന പുതിയ ചിത്രത്തിന്റെ പ്രചാരണവുമായി ബന്ധപ്പെട്ടാണ് ഇരുവരും മഴവിൽ മനോരമയിൽ പരിപാടിയിൽ പങ്കെടുക്കുന്നത്.
പരിപാടിയുടെ പ്രൊമോ വീഡിയോ ഇതിനോടകം തന്നെ ഹിറ്റായിക്കഴിഞ്ഞു. 'കറുത്തമ്മേ.. നീ എന്നെ വിട്ടുപോയാൽ ഈ കടപ്പുറത്ത്.. ഞാൻ പാടിപ്പാടി... ചങ്കുപൊട്ടി മരിക്കും' എന്നു പ്രണയാതുരനായി പറയുന്ന ഷാരൂഖ് ഖാനെ ഷോയിൽ കാണാനാകും. അതേസമയം, കടലാസിൽ നോക്കി 'എന്റെ കൊച്ചുമുതലാളീ..' എന്നു പറയുമ്പോഴേക്കും പൊട്ടിച്ചിരിയുടെ വക്കിലെത്തുകയാണ് കജോൾ.
പരിപാടിയുടെ പ്രൊമോ കാണാം....
Next Story