ജയ്പുർ: പിസ്റ്റൾ കൈവശംവച്ച ശശി തരൂരിനെ വിമാനത്താവളത്തിൽ തടഞ്ഞുനിർത്തി' ഒരു ഹിന്ദി ചാനൽ പ്രസിദ്ധീകരിച്ച വാർത്തയാണ് ശശി തരൂർ എംപിയുടെ എതിർപ്പിന് പാത്രമായിരിക്കുന്നത്. സിസ്റ്ററെന്നു പറഞ്ഞത് പിസ്റ്റളെന്നു കേട്ടു, ശശി തരൂർ എംപിയെ പൊലീസ് പിടിച്ചു. രാജസ്ഥാനിലെ ജയ്പുർ വിമാനത്താവളത്തിലായിരുന്നു സംഭവം. വിമാനത്താവളത്തിൽ സഹോദരിയെ കാത്തുനിന്ന തരൂരിനോട് കാത്തുനിൽക്കുന്നത് എന്തിനാണെന്ന് ചിലർ ചോദിച്ചു. സഹോദരിയെ കാത്തുനിൽക്കുകയാണെന്ന് തരൂർ ഇംഗ്ലീഷിൽ മറുപടി നൽകി.

'' ശശി തരൂരിനെ ആരും ജയ്പൂർ വിമാനത്താവളത്തിൽ വച്ച് തടഞ്ഞിട്ടില്ല. അദ്ദേഹം തന്റെ പെങ്ങളെ കാത്ത് നിൽക്കുകയായിരുന്നു. എന്താണ് കാത്തിരിക്കുന്നത് എന്ന് ആരോ ചോദിച്ചപ്പോൾ അദ്ദേഹം 'മൈ സിസ്റ്റർ' എന്ന് മറുപടി നൽകി. സിസ്റ്റർ എന്ന് പറഞ്ഞത് പിസ്റ്റൾ എന്ന് കേട്ട വ്യക്തി അത് സുരക്ഷാ ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. കാര്യം അന്വേഷിച്ച സുരക്ഷാ ഉദ്യോഗസ്ഥർ വിഷയം അവിടെ അവസാനിപ്പിച്ചതായി അറിയിച്ചു. ' എഎൻഐ ട്വീറ്റ് ചെയ്തു. ഹിന്ദി ചാനൽ ഈ വാർത്ത പ്രസിദ്ധീകരിച്ചതിന് തൊട്ടുപിന്നാലെയാണ് വാർത്താ ഏജൻസിയായ എഎൻഐ സമാനമായൊരു വാർത്ത ട്വീറ്റ് ചെയ്യുന്നത്.

''ജനങ്ങൾ വിശ്വസിക്കും എന്നതൊഴിച്ച് നിർത്തിയാൽ ഇതൊരു തമാശയാണ്. ഞാൻ ഇതുവരെ ഒരു പിസ്റ്റൾ സ്വന്തമാക്കുകയോ അതിന്റെ ലൈസൻസിന് അപേക്ഷിക്കുകയോ ചെയ്തിട്ടില്ല. തീർച്ചയായും ഒന്ന് എടുത്ത് നടക്കുകയോ ആരെങ്കിലും എന്നെ അതിന്റെ പേരിൽ തടയുകയോ ചെയ്തിട്ടില്ല. ഒരു കഥയുണ്ടാക്കുന്നതിൽ നമ്മുടെ മാധ്യമങ്ങൾക്കുള്ള കഴിവ് അവിശ്വസനീയമാണ്''  ആജ് തക് പ്രസിദ്ധീകരിച്ച വാർത്തയുടെ ലിങ്ക് സഹിതം  ട്വീറ്റ് ചെയ്തു.

എന്നാൽ ചോദിച്ചവർ കേട്ടത് പിസ്റ്റൾ എന്നായിരുന്നു. ഇതോടെ ഇവർ വിമാനത്താവള സുരക്ഷാ ജീവനക്കാരെ വിവരം അറിയിച്ചു. പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥർ തരൂരിനെ പരിശോധനയ്ക്കു വിധേയനാക്കി. അരമണിക്കൂറോളം തരൂരിനെ തെറ്റിദ്ധാരണയുടെ പേരിൽ തടഞ്ഞുവച്ചു. ജയ്പുർ ലിറ്ററേച്ചർ ഫെസ്റ്റിവലിൽ പങ്കെടുക്കാനാണ് തരൂർ ജയ്പൂരിലെത്തിയത്.

ശശി തരൂർ തോക്കുമായി പിടിയിലായെന്ന വാർത്ത ദേശീയ മാധ്യമങ്ങളിൽ അടക്കം വന്നിരുന്നു. എന്നാൽ കേട്ടതിലെ പിശകാണെന്ന് മനസിലാക്കി ഉടൻ തന്നെ തരൂരിനെ വിടുകയുമായിരുന്നു. എന്നിരുന്നാലും. 'ഇനിയെങ്കിലും ഇംഗ്ലീഷിൽ സംസാരിക്കുമ്പോൾ എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ ഇംഗ്ലീഷ് സംസാരിക്കണം' എന്നാണ് ഇന്ന് ശശി തരൂരിന് ലഭിച്ചൊരു ട്വീറ്റ്.