- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്ത്രീകൾ പ്രവേശിക്കണമെന്ന മുൻ നിലപാട് പാടെ തള്ളി ശശി തരൂർ; ക്ഷേത്രങ്ങളിൽ ജാതി-ലിംഗ വിവേചനങ്ങൾ പാടില്ലെന്ന തന്റെ മുൻ നിലപാട് തിരുത്തി; അയ്യപ്പനെ തൊഴാൻ ആഗ്രഹിക്കുന്ന യുവതികൾക്കു വേറെ അയ്യപ്പ ക്ഷേത്രങ്ങളുണ്ട്; ശബരിമലയുടെ പ്രത്യേകത എല്ലാവരും മാനിക്കണമെന്നും എംപി
കൊച്ചി; ശബരിമലയിൽ യുവതികൾ പ്രവേശിക്കണമെന്ന തന്റെ മുൻ നിലപാട് തിരുത്തി ശശി തരൂർ എംപി. കന്യാകുമാരിയിൽ പുരുഷന്മാർ കയറാൻ പാടില്ലാത്ത ക്ഷേത്രമുണ്ട്. അവിടെ കയറണം എന്നാവശ്യപ്പെട്ട് ആരും കോടതിയിൽ പോയിട്ടില്ല. അയ്യപ്പനെ തൊഴണം എന്നാഗ്രഹിക്കുന്ന യുവതികൾക്കു വേറെ അയ്യപ്പ ക്ഷേത്രങ്ങളുണ്ട്. ശബരിമലയുടെ പ്രത്യേകത എല്ലാവരും മാനിക്കണമെന്നും അദ്ദേഹം പറഞ്ഞു. വിശ്വാസത്തെ ഹനിക്കാൻ തയ്യാറല്ലെന്ന നിലപാടാണ് കഴിഞ്ഞ സർക്കാർ സുപ്രീം കോടതിയിൽ സ്വീകരിച്ച നിലപാട് അന്ന് ഇതിനെ പാടെ തള്ളിയായിരുന്നു ക്ഷേത്രങ്ങളിൽ ജാതി-ലിംഗ വിവേചനങ്ങൾ പാടില്ലെന്ന നിലപാടെടുത്ത് ശശി തരൂർ വേറിട്ട് നിന്നത്. ഇന്ന് ആ നിലപാടിനെയാണ് പൂർണനമായും തള്ളിയിരിക്കുന്നത്. 'പണ്ട് ദളിതർക്ക് ക്ഷേത്രങ്ങളിൽ പ്രവേശിക്കാൻ അനുവാദമുണ്ടായിരുന്നില്ല. എന്നാൽ ഇപ്പോഴത് മാറിയില്ലേ... അങ്ങനെ മാറ്റങ്ങൾ സംഭവിക്കട്ടെ എന്നായിരുന്നു തരൂർ പറഞ്ഞിരുന്നത്. ക്ഷേത്രാചാരങ്ങളുടെ കാര്യത്തിലും ഇത്തരം മാറ്റങ്ങൾ ആവശ്യമാണെന്നായിരുന്നു' തരൂരിന്റെ മുൻ നിലപാട്. ക്ഷേത്രങ്ങളിൽ ലിംഗ-ജാതി വേർതിരി
കൊച്ചി; ശബരിമലയിൽ യുവതികൾ പ്രവേശിക്കണമെന്ന തന്റെ മുൻ നിലപാട് തിരുത്തി ശശി തരൂർ എംപി. കന്യാകുമാരിയിൽ പുരുഷന്മാർ കയറാൻ പാടില്ലാത്ത ക്ഷേത്രമുണ്ട്. അവിടെ കയറണം എന്നാവശ്യപ്പെട്ട് ആരും കോടതിയിൽ പോയിട്ടില്ല. അയ്യപ്പനെ തൊഴണം എന്നാഗ്രഹിക്കുന്ന യുവതികൾക്കു വേറെ അയ്യപ്പ ക്ഷേത്രങ്ങളുണ്ട്.
ശബരിമലയുടെ പ്രത്യേകത എല്ലാവരും മാനിക്കണമെന്നും അദ്ദേഹം പറഞ്ഞു. വിശ്വാസത്തെ ഹനിക്കാൻ തയ്യാറല്ലെന്ന നിലപാടാണ് കഴിഞ്ഞ സർക്കാർ സുപ്രീം കോടതിയിൽ സ്വീകരിച്ച നിലപാട് അന്ന് ഇതിനെ പാടെ തള്ളിയായിരുന്നു ക്ഷേത്രങ്ങളിൽ ജാതി-ലിംഗ വിവേചനങ്ങൾ പാടില്ലെന്ന നിലപാടെടുത്ത് ശശി തരൂർ വേറിട്ട് നിന്നത്. ഇന്ന് ആ നിലപാടിനെയാണ് പൂർണനമായും തള്ളിയിരിക്കുന്നത്.
'പണ്ട് ദളിതർക്ക് ക്ഷേത്രങ്ങളിൽ പ്രവേശിക്കാൻ അനുവാദമുണ്ടായിരുന്നില്ല. എന്നാൽ ഇപ്പോഴത് മാറിയില്ലേ... അങ്ങനെ മാറ്റങ്ങൾ സംഭവിക്കട്ടെ എന്നായിരുന്നു തരൂർ പറഞ്ഞിരുന്നത്. ക്ഷേത്രാചാരങ്ങളുടെ കാര്യത്തിലും ഇത്തരം മാറ്റങ്ങൾ ആവശ്യമാണെന്നായിരുന്നു' തരൂരിന്റെ മുൻ നിലപാട്. ക്ഷേത്രങ്ങളിൽ ലിംഗ-ജാതി വേർതിരിവ് പാടില്ലെന്നും തരൂർ പറയുന്നു.
അതേസമയം ഇപ്പോഴത്തെ നിലപാടിൽ അദ്ദേഹം പറയുന്നത് ഇങ്ങനെയാണ്; സുപ്രീം കോടതി ശബരിമല വിഷയത്തെ ലിംഗ സമത്വ പ്രശ്‌നമായാണു കണ്ടത്. അതിനാലാണു വിധിയെ കോൺഗ്രസ് ദേശീയ നേതൃത്വവും രാഹുൽഗാന്ധിയും സ്വാഗതം ചെയ്തത്. പക്ഷേ, ശബരിമലയിലേതു സമത്വ വിഷയം അല്ല, മറിച്ചു പവിത്രതയുടെയും ആചാരത്തിന്റെയും വിഷയമാണ്.
ജനാധിപത്യത്തിൽ മതവിശ്വാസം, ഭരണഘടന, നിയമം, കോടതിവിധി തുടങ്ങി പല കാര്യങ്ങളും ബഹുമാനിക്കണം. ഇതെല്ലാം ഒരുപോലെ കൊണ്ടുപോകുന്നതാണു ജനാധിപത്യം. ശബരിമലയുമായി ബന്ധപ്പെട്ട കോടതിവിധി നടപ്പാക്കാൻ ശ്രമിച്ചതു വിശ്വാസികളെ വേദനിപ്പിച്ചിട്ടുണ്ട്. പക്ഷേ, അതിന്റെ പേരിൽ അക്രമം നടത്താൻ കോൺഗ്രസ് തയാറല്ല. ശബരിമല ഇപ്പോൾ പൊലീസ് ക്യാംപാണ്. അവിടെ എങ്ങനെ ശാന്തമായി പ്രാർത്ഥിക്കാൻ കഴിയും?
എല്ലാ വിഭാഗം ജനങ്ങളുമായി ആലോചിച്ച് വേണമായിരുന്നു വിധി നടപ്പാക്കാൻ. താനും പാർട്ടിയും സംസ്ഥാന സർക്കാരിനോട് ഇക്കാര്യം ആവശ്യപ്പെട്ടതാണ്. നിയമപരമായ മാർഗത്തിൽക്കൂടി മാത്രമേ കോടതി ഉത്തരവു മറികടക്കാൻ കഴിയൂ. കോടതി വഴിയുള്ള നീക്കം പരാജയപ്പെട്ടാൽ പാർലമെന്റിൽ നിയമം പാസാക്കുകയാണു പോംവഴി. ശബരിമലയിൽ അക്രമം നടത്തുകയോ ഭക്തരെ തടയുകയോ ചെയ്യുന്നതു ശാശ്വത പരിഹാരം ഉണ്ടാക്കില്ല. എല്ലാവരെയും ഒന്നിച്ചിരുത്തി ചർച്ച നടത്തി പരിഹാരം ഉണ്ടാക്കുന്നതിനു പകരം ധൃതി പിടിച്ചു കോടതി വിധി നടപ്പാക്കാൻ ശ്രമിച്ചതാണു സർക്കാരിന്റെ വീഴ്ച.