- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Politics
- /
- PARLIAMENT
ന്യൂഡൽഹി: ഉഭയ സമ്മതപ്രകാരമുള്ള സ്വവർഗ ലൈംഗികത കുറ്റകരമല്ലാതാക്കാനുള്ള ശശി തരൂർ എംപിയുടെ സ്വകാര്യബിൽ ലോക്‌സഭ തള്ളി. ഇത്തരം അസഹിഷ്ണുതയിൽ അദ്ഭുതം തോന്നിയെന്ന് തരൂർ പ്രതികരിച്ചു. സ്വവർഗ ലൈംഗികത ക്രിമിനൽ കുറ്റമാക്കുന്ന ഇന്ത്യൻ ശിക്ഷാനിയമത്തിലെ 377-ാം വകുപ്പിൽ ഭേദഗതി വരുത്താനുള്ള ബില്ലാണ് സഭ വോട്ടിനിട്ട് തള്ളിയത്. പ്രകൃതിനിയമത്തിന
ന്യൂഡൽഹി: ഉഭയ സമ്മതപ്രകാരമുള്ള സ്വവർഗ ലൈംഗികത കുറ്റകരമല്ലാതാക്കാനുള്ള ശശി തരൂർ എംപിയുടെ സ്വകാര്യബിൽ ലോക്‌സഭ തള്ളി. ഇത്തരം അസഹിഷ്ണുതയിൽ അദ്ഭുതം തോന്നിയെന്ന് തരൂർ പ്രതികരിച്ചു. സ്വവർഗ ലൈംഗികത ക്രിമിനൽ കുറ്റമാക്കുന്ന ഇന്ത്യൻ ശിക്ഷാനിയമത്തിലെ 377-ാം വകുപ്പിൽ ഭേദഗതി വരുത്താനുള്ള ബില്ലാണ് സഭ വോട്ടിനിട്ട് തള്ളിയത്.
പ്രകൃതിനിയമത്തിന് വിരുദ്ധമായി ആണിനോടോ പെണ്ണിനോടോ ജീവിയോടോ ഉള്ള ലൈംഗികബന്ധം ക്രിമിനൽ കുറ്റമാണെന്നാണ് 377-ാം വകുപ്പ് പറയുന്നത്. ചുരുക്കത്തിൽ സ്വവർഗ ലൈംഗികതയെ നിരോധിക്കുന്നതാണ് വകുപ്പ്. പാർലമെന്റിലെ നിയമനിർമ്മാണത്തിലൂടെ മാത്രമേ വകുപ്പിൽ ഭേദഗതി വരുത്താനാകൂ എന്ന് 2013ൽ സുപ്രീംകോടതി വിധിച്ചിരുന്നു. ഈ വകുപ്പ് അസാധുവാക്കുന്ന 2009ലെ കീഴ്‌ക്കോടതി വിധിയ്‌ക്കെതിരെയാണ് പരമോന്നത കോടതി നിലപാട് വ്യക്തമാക്കിയത്. സമ്മതമില്ലാതെയോ,? പ്രായപൂർത്തിയാകാത്തവരുമായോ ഉള്ള ലൈംഗിക ബന്ധം മാത്രം കുറ്റകരമാകത്തക്ക വിധം 377ആം വകുപ്പിൽ മാറ്റം വരുത്തണമെന്നാണ് തരൂരിന്റെ ബിൽ ആവശ്യപ്പെട്ടത്.