- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
26 അക്ഷരങ്ങളുള്ള ഇംഗ്ലീഷ് ഭാഷയിൽ നിന്നും 29 അക്ഷരങ്ങൾ ചേർന്ന വാക്കു വെച്ച് ശശി തരൂരിന്റെ 'വാക്ക് പോര്' ! കടിച്ചാൽ പൊട്ടാത്ത പ്രയോഗം നടത്തിയത് മോദിയെക്കുറിച്ചുള്ള തന്റെ പുസ്തകത്തെ പറ്റി വിവരിച്ചപ്പോൾ; 'വിരോധാഭാസ പ്രധാനമന്ത്രി' എന്ന പുസ്തകത്തിൽ ചേർത്ത 'floccinaucinihilipilification' എന്ന വാക്ക് സമൂഹ മാധ്യമത്തിൽ സൂപ്പർ ഹിറ്റ് ; പുസ്തകത്തിന്റെ പ്രീ ഓർഡർ ആരംഭിച്ചെന്നും തരൂർ
തിരുവനന്തപുരം: കടിച്ചാൽ പൊട്ടാത്ത ഇംഗ്ലീഷ് വാക്കുകൾ കൊണ്ട് അമ്മാനമാടുന്ന പ്രതിഭയെന്ന് സമൂഹ മാധ്യമങ്ങൾ വിശേഷിപ്പിക്കുന്ന ആളാണ് ശശി തരൂർ എംപി. തന്റെ പുസ്തകങ്ങളിലൂടെയും ട്വീറ്റിലൂടെയും തരൂർ ഇത്തരത്തിൽ ഒട്ടേറെ വാക്കുകൾ ഇന്ത്യക്കാർക്ക് സമ്മാനിച്ചിട്ടുണ്ട്. എന്നാൽ കുറേ നാളുകൾക്ക് ശേഷം തരൂർ ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്ന വാക്ക് കണ്ട് ഞെട്ടിയിരിക്കുകയാണ് ആളുകൾ. 26 അക്ഷരങ്ങളുള്ള ഇംഗ്ലീഷ് അക്ഷരമാല തോറ്റു പോകുന്ന വാക്കാണ് തരൂർ ഇക്കുറി ഇറക്കിയത്. floccinaucinihilipilification എന്ന വാക്കാണ് ഇന്നത്തെ അദ്ദേഹത്തിന്റെ ട്വീറ്റിൽ ശ്രദ്ധ നേടിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള The Paradoxical Prime Minister (വിരോധാഭാസ പ്രധാനമന്ത്രി) എന്ന തന്റെ പുതിയ പുസ്തകത്തെക്കുറിച്ചുള്ള ട്വീറ്റിലാണ് മുൻകേന്ദ്രമന്ത്രി പറയാൻ ഏറെ ബുദ്ധിമുട്ടുള്ള വാക്കുപയോഗിച്ചിരിക്കുന്നത്. മൂല്യം കാണാതെ ഒന്നിനെ തള്ളിക്കളയുക എന്നതാണ് ഈ വാക്കിന്റെ അർത്ഥം. 'മൂല്യം കാണാതെ തള്ളിക്കളയാവുന്ന 400ലേറെ പേജുകളുടെ വ്യായാമമാണ് എന
തിരുവനന്തപുരം: കടിച്ചാൽ പൊട്ടാത്ത ഇംഗ്ലീഷ് വാക്കുകൾ കൊണ്ട് അമ്മാനമാടുന്ന പ്രതിഭയെന്ന് സമൂഹ മാധ്യമങ്ങൾ വിശേഷിപ്പിക്കുന്ന ആളാണ് ശശി തരൂർ എംപി. തന്റെ പുസ്തകങ്ങളിലൂടെയും ട്വീറ്റിലൂടെയും തരൂർ ഇത്തരത്തിൽ ഒട്ടേറെ വാക്കുകൾ ഇന്ത്യക്കാർക്ക് സമ്മാനിച്ചിട്ടുണ്ട്. എന്നാൽ കുറേ നാളുകൾക്ക് ശേഷം തരൂർ ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്ന വാക്ക് കണ്ട് ഞെട്ടിയിരിക്കുകയാണ് ആളുകൾ. 26 അക്ഷരങ്ങളുള്ള ഇംഗ്ലീഷ് അക്ഷരമാല തോറ്റു പോകുന്ന വാക്കാണ് തരൂർ ഇക്കുറി ഇറക്കിയത്.
floccinaucinihilipilification എന്ന വാക്കാണ് ഇന്നത്തെ അദ്ദേഹത്തിന്റെ ട്വീറ്റിൽ ശ്രദ്ധ നേടിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള The Paradoxical Prime Minister (വിരോധാഭാസ പ്രധാനമന്ത്രി) എന്ന തന്റെ പുതിയ പുസ്തകത്തെക്കുറിച്ചുള്ള ട്വീറ്റിലാണ് മുൻകേന്ദ്രമന്ത്രി പറയാൻ ഏറെ ബുദ്ധിമുട്ടുള്ള വാക്കുപയോഗിച്ചിരിക്കുന്നത്. മൂല്യം കാണാതെ ഒന്നിനെ തള്ളിക്കളയുക എന്നതാണ് ഈ വാക്കിന്റെ അർത്ഥം. 'മൂല്യം കാണാതെ തള്ളിക്കളയാവുന്ന 400ലേറെ പേജുകളുടെ വ്യായാമമാണ് എന്റെ പുതിയ പുസ്തകമായ ദ പാരഡോക്സിക്കൽ പ്രൈം മിനിസ്റ്റർ. പുസ്തകത്തിന്റെ പ്രിഓർഡർ ആരംഭിച്ചിട്ടുണ്ട്' എന്നാണ് തരൂരിന്റെ ട്വീറ്റ്.
അലെഫ് ബുക്ക് കമ്പനിയാണ് പുസ്തകം പുറത്തിറക്കുന്നത്. നരേന്ദ്ര മോദിയെയും അദ്ദേഹം അധികാരത്തിലിരുന്ന അഞ്ച് വർഷങ്ങളും അസാധാരണമായി ഈ പുസ്തകത്തിൽ വിവരിക്കുന്നുവെന്ന് പ്രസാധകർ പറയുന്നു. ആമസോൺ ആണ് പുസ്തകത്തിന്റെ പ്രീഓർഡറുകൾ സ്വീകരിക്കുന്നത്.തരൂരിൽ നിന്നും പുതിയൊരു വാക്കിന്റെ അർത്ഥം പഠിച്ചുവെന്നും എന്നാൽ ഒറ്റശ്വാസത്തിൽ പറയാൻ ബുദ്ധിമുട്ടുമെന്നും മാധ്യമപ്രവർത്തകനായ എം ഉണ്ണിക്കൃഷ്ണൻ ഇതേക്കുറിച്ച് പറയുന്നു. അതേസമയം പറയുമ്പോൾ നാക്കുളുക്കുന്ന ഈ വാക്ക് മുമ്പും പലരും ഉപയോഗിച്ചിട്ടുണ്ട്.
2012 ഫെബ്രുവരി 24ന് ബ്രിട്ടീഷ് പാർലമെന്റിലെ പ്രസംഗത്തിനിടെ എംപി ജേക്കബ് റീസ് മോഗ് ആണ് ഈ വാക്ക് ആദ്യമായി ഉപയോഗിച്ചത്. അതോടെ ബ്രിട്ടീഷ് പാർലമെന്റ് നടപടിക്രമങ്ങളുടെ ഔദ്യോഗിക രേഖയായ ഹൻസാഡിൽ ഉപയോഗിക്കപ്പെട്ട ഏറ്റവും ദൈർഘ്യമേറിയ വാക്ക് എന്ന റെക്കോർഡ് ഈ 29 അക്ഷര വാക്കിന് സ്വന്തമായിരുന്നു.ലക്സംബർഗിലെ യൂറോപ്യൻ നീതിന്യായ കോടതിയിലെ അഴിമതികൾ ഉയർത്തിക്കാട്ടാൻ ആ വാക്കിന്റെ പ്രയോഗം സഹായിച്ചെന്നാണ് ജേക്കബ് റീസ് പിന്നീട് പ്രതികരിച്ചത്. അതേസമയം മനപ്പൂർവമല്ല, ആ സാഹചര്യത്തിൽ ആ വാക്ക് മനസിലേക്ക് വരികയായിരുന്നുവെന്നും അദ്ദേഹം പറയുന്നു.
ശശി തരൂരിന്റെ ട്വീറ്റ്
My new book, THE PARADOXICAL PRIME MINISTER, is more than just a 400-page exercise in floccinaucinihilipilification. Pre-order it to find out why!https://t.co/yHuCh2GZDM
- Shashi Tharoor (@ShashiTharoor) October 10, 2018