- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സോണിയ ഗാന്ധി തന്നെ ശാസിച്ചിട്ടില്ലെന്ന് ശശി തരൂർ; ഓക്‌സ്ഫഡ് പ്രസംഗത്തിൽ മോദി മാത്രമല്ല, സോണിയയും രാഹുലും തന്നെ അഭിനന്ദിച്ചു; വ്യാജ പ്രചാരണങ്ങളോടു പൊരുത്തപ്പെട്ടു കഴിഞ്ഞെന്നും തിരുവനന്തപുരം എംപി
ന്യൂഡൽഹി: കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗത്തിലെ വിവരങ്ങൾ പുറത്തുവന്നതിന്റെ പേരിൽ തന്നെ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ശാസിച്ചെന്ന വാർത്ത നിഷേധിച്ച് ശശി തരൂർ എംപി. ചിലർ സ്വന്തം താൽപര്യത്തിന് വേണ്ടി ഉണ്ടാക്കിയ വാർത്തയാണിതെന്നും തരൂർ പറഞ്ഞു. ഓകസ്ഫഡ് പ്രസംഗം നടത്തി തിരിച്ചെത്തിയപ്പോഴാണ് സോണിയ ഗാന്ധി തരൂരിനെ ശാസിച്ചതെന്ന തരത്തില

ന്യൂഡൽഹി: കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗത്തിലെ വിവരങ്ങൾ പുറത്തുവന്നതിന്റെ പേരിൽ തന്നെ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ശാസിച്ചെന്ന വാർത്ത നിഷേധിച്ച് ശശി തരൂർ എംപി. ചിലർ സ്വന്തം താൽപര്യത്തിന് വേണ്ടി ഉണ്ടാക്കിയ വാർത്തയാണിതെന്നും തരൂർ പറഞ്ഞു.
ഓകസ്ഫഡ് പ്രസംഗം നടത്തി തിരിച്ചെത്തിയപ്പോഴാണ് സോണിയ ഗാന്ധി തരൂരിനെ ശാസിച്ചതെന്ന തരത്തിലാണ് വാർത്തകൾ പുറത്തുവന്നത്. അതിനിടെ, പ്രസംഗം സോഷ്യൽ മീഡിയ ഏറ്റെടുത്തതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി തരൂരിനെ അഭിനന്ദിച്ചിരുന്നു.
രാഷ്ട്രീയത്തിന് അതീതമായി നേതാക്കളെ ബഹുമാനിക്കാനുള്ള മനസുണ്ടാകുന്നത് നല്ല കാര്യമാണ്. അതേസമയം, മോദി തന്നെ പ്രശംസിച്ചതിനെ, ഒരു പ്രധാനമന്ത്രി കാണിച്ച മഹാമനസ്‌കത മാത്രമായി കണ്ടാൽ മതിയെന്നും തരൂർ കൂട്ടിച്ചേർത്തു.
രാഷ്ട്രീയത്തിൽ വന്ന കാലത്ത് വ്യാജ പ്രചാരണങ്ങൾ തന്നെ വേദനിപ്പിച്ചിരുന്നു. എന്നാൽ ഇപ്പോൾ അതിനോടൊക്കെ പൊരുത്തപ്പെട്ടു കഴിഞ്ഞുവെന്നും തരൂർ പറഞ്ഞു. ഓരോ ഇന്ത്യക്കാരന്റെയും മനസ്സിലുള്ളത് ഒന്നിച്ച് ചുരുക്കിപ്പറഞ്ഞതുകൊണ്ടാവാം ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റിയിൽ നടത്തിയ പ്രസംഗത്തിന് ഇത്രയധികം സ്വീകാര്യത ലഭിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി മാത്രമല്ല പ്രസംഗത്തിന്റെ പേരിൽ സോണിയ ഗാന്ധിയും കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയും തന്നെ അഭിനന്ദിച്ചുവെന്നും തരൂർ വ്യക്തമാക്കി. കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗത്തിന്റെ വിശദാംശങ്ങൾ പുറത്തുപറഞ്ഞതിന് ശശി തരൂർ എംപിയെ പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി ശാസിച്ചെന്നായിരുന്നു വാർത്തകൾ പുറത്തുവന്നത്. പാർലമെന്റ് സമ്മേളിക്കുന്നതിനു മുൻപ് ചേർന്ന കോൺഗ്രസ് എംപിമാരുടെ അനൗദ്യോഗിക യോഗത്തിനിടയ്ക്കായിരുന്നു സോണിയയുടെ പ്രതികരണം.
'നിങ്ങൾ എപ്പോഴും ഇത്തരത്തിലാണ് പെരുമാറുന്നത്. നിങ്ങൾക്ക് ഇതൊരു ശീലമായി മാറിയിരിക്കുകയാണ്' എന്നു സോണിയ തരൂരിനെ കുറ്റപ്പെടുത്തുകയായിരുന്നു. പാർട്ടി ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി ഇടപെട്ടാണ് രംഗം തണുപ്പിച്ചതെന്നും വാർത്തകൾ പുറത്തുവന്നു.

