- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷൗക്കത്തലിയുടെ ചിത്രം പ്രൊഫൈൽ പിക്ചറാക്കി വാട്സാപ്പിൽ ചാറ്റ്; തീവ്രവാദ വിരുദ്ധ സ്ക്വാഡ് എസ് പിയുടെ വ്യാജ പ്രൊഫലിലും തട്ടിപ്പിന് ശ്രമം; സൈബർ ചതിക്കുഴിയിൽ അന്വേഷണം തുടങ്ങി പൊലീസ്; പിന്നിൽ യുപി സംഘമെന്ന് സൂചന
കൊച്ചി: ഡിജിപിയുടെ പേരിൽ വ്യാജ വാട്സ്ആപ്പ് പ്രൊപഫ്രൈൽ വഴി നൈജീരിയൻ സംഘം ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിച്ച് പതിനാല് ലക്ഷം തട്ടിയതിന് പിന്നാലെ ത്രീവ്രവാദ വിരുദ്ധ സക്വാഡ് എസ്‌പി എ.പി. ഷൗക്കത്തിലി ഐപിഎസിന്റെ പേരിലും തട്ടിപ്പിന് ശ്രമം. എ.പി. ഷൗക്കത്തലിയുടെ ചിത്രം പ്രൊഫൈൽ പിക്ചറാക്കി വാട്സാപ്പിൽ ചാറ്റ് നടത്തിയാണ് അടിയന്തിര ആവശ്യത്തിന് ഗൂഗിൾ പേ വഴി പണം ആവശ്യപെട്ടത്.
മാധ്യമപ്രവർത്തകർ, പൊലീസ് ഉദ്യോഗസ്ഥർ, വ്യവസായികൾ എന്നിവർക്ക് ചാറ്റിങ് പോയി. വിവരം അറിഞ്ഞ ഉടൻ സൈബർ ഡോമിൽ എസ്‌പി ഷൗക്കത്തലി പരാതി നൽകി. നമ്പർ ബ്ലോക്ക് ചെയ്യിച്ചു. ഉത്തർപ്രദേശ് കേന്ദ്രീകരിച്ചാണ് സംഘം പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തി. സംഭവത്തെകുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി. വ്യാജ ഫേസ് ബുക്ക് ഐഡിയിലൂടെ മെസഞ്ചർ വഴിയും ചാറ്റിങ് നടത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ചുള്ള മുന്നറിയിപ്പ് എസ്‌പി തന്റെ ഫേസ് ബുക്ക് വഴി നൽകിയിട്ടുണ്ട്.
മുൻ എൻഐഎ ആഡീഷണൽ എസ്‌പിയായ ഷൗക്കത്തലി അടുത്ത കാലത്താണ് കേരളപൊലീസിൽ തിരിച്ചെത്തിയ്. ഡിജിപി അനിൽകാന്തിന്റെ പേരിൽ തട്ടിപ്പ് നടത്തിയ സംഭവത്തിൽ രണ്ട് നൈജീരിയക്കാരെ ഡൽഹിയിൽ നിന്ന് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഡിജിപിയുടെ പേരിൽ വ്യാജ വാട്സ്ആപ്പ് പ്രൊഫൈൽ ഉണ്ടാക്കി കൊല്ലം സ്വദേശിനിയിൽ നിന്ന് 14 ലക്ഷം രൂപയായിരുന്നു തട്ടിയത്. ഗൂഗിൾ പേ സംവിധാനം ഉള്ളതിനാൽ ഇത്തരം തട്ടിപ്പുകൾ വേഗത്തിൽ പിടികിട്ടാത്തവരിൽ നിന്ന് വ്യാപകമായി പണം നഷ്ടപെടുന്നുണ്ട്.
അപകടം, ആശുപത്രി ആവശ്യം തുടങ്ങിയ കാരണം ചൂണ്ടിക്കാട്ടി വേഗത്തിൽ പണം വേണമെന്നാവശ്യപെട്ട് നിരന്തം ഇത്തരം സംഘം ചാറ്റിങ് നടത്തും. പണം ലഭിച്ചാൽ ഈ നമ്പർ സ്വിച്ച് ഓഫ് ചെയ്യുകയാണ് ഇത്തരം സംഘങ്ങളുടെ രീതി. ഇത്തരം തട്ടിപ്പിന് പിന്നിൽ മലയാളികൾ ഉണ്ടോയെന്നും പൊലീസ് സംശയിക്കുന്നുണ്ട്.
ഡി.ജി.പിയുടെ പേരുപറഞ്ഞ് തട്ടിപ്പ് നടത്തിയ നൈജീരിയൻ സംഘം നേരത്തെ പിടിയിലായിരുന്നു. ഡൽഹിയിൽ നിന്നാണ് പൊലീസ് പ്രതികളെ പിടികൂടിയത്. കൊല്ലം സ്വദേശിനിയിൽ നിന്ന് 14 ലക്ഷം തട്ടിയ കേസിലാണ് ഇവർ പിടിയിലായത്. പൊലീസ് മേധാവി അനിൽകാന്തിന്റെ പേരിലയച്ച വ്യാജസന്ദേശത്തിലൂടെ കൊല്ലം കുണ്ടറ സ്വദേശിയായ അനിത എന്ന അദ്ധ്യാപികയ്ക്കാണ് പണം നഷ്ടമായത്. ഓൺലൈൻ ലോട്ടറിയടിച്ചെന്നും അതിന്റെ നികുതിയടച്ചില്ലെങ്കിൽ കേസെടുക്കുമെന്നുമായിരുന്നു സന്ദേശം.
ആദ്യത്തെ സന്ദേശത്തിന് പ്രതികരിക്കാതിരുന്നതോടെ വീണ്ടും വാട്‌സാപ്പ് സന്ദേശമെത്തി. താൻ ഇപ്പോൾ ഡൽഹിയിലാണെന്നും 14 ലക്ഷം രൂപ നികുതിയായി അടച്ചില്ലെങ്കിൽ കേസെടുക്കുമെന്നും ഡി.ജി.പി.യുടെ പേരിൽ അറിയിച്ചു. സന്ദേശത്തിൽ പൊലീസ് മേധാവിയുടെ പേരും ഫോട്ടോയും ഉൾപ്പെടുത്തിയിരുന്നു. താൻ തിരികെ എത്തുന്നതിനുമുമ്പ് പണമടയ്ക്കണമെന്നും സന്ദേശത്തിൽ പറഞ്ഞിരുന്നു.
അനിത പൊലീസ് ആസ്ഥാനത്ത് ഫോണിൽ ബന്ധപ്പെട്ട് ഡി.ജി.പി.യെക്കുറിച്ച് അന്വേഷിച്ചെങ്കിലും അദ്ദേഹം ഡൽഹിയിലാണെന്ന മറുപടിയാണ് ലഭിച്ചത്. ഇതോടെ തനിക്ക് സന്ദേശം ലഭിച്ചത് ഡി.ജി.പി.യിൽ നിന്നായിരിക്കുമെന്ന് വിശ്വസിച്ച് അനിത, തട്ടിപ്പുസംഘം നൽകിയ അക്കൗണ്ട് നമ്പറിലേക്ക് പണം കൈമാറുകയായിരുന്നു. പിന്നീടാണ് തട്ടിപ്പെന്ന് തിരിച്ചറിഞ്ഞത്.
മറുനാടന് മലയാളിയുടെ കൊച്ചി റിപ്പോര്ട്ടര്