ത്രീന കൈഫിനെ രാഷ്ട്രപതിയാക്കണമെന്ന പറഞ്ഞ് പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ മുൻ ചെയർമാൻ ജസ്റ്റിസ് മർക്കണ്ടേയ കട്ജു ഉയർത്തിയ പരാമർശം പുലിവാൽ പിടിച്ചതിന്റെ അലയൊലികൾ അടങ്ങുന്നതിന് മുമ്പ് മറ്റൊരു വിവാദം കൂടി. ഇക്കുറി ഡൽഹി തെരെഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽലാണ് കട്ജു വിവാദപരാമർശനം നടത്തിയത്. ബിജെപി സ്ഥാനാർത്ഥിയായി ഡൽഹിയിൽ കിരൺ ബേദിക്ക് പകരം ഷാസിയ ഇൽമിയാണ് മത്സരിക്കുന്നതെങ്കിൽ വിജയം ഉറപ്പാണെന്നും ബേദിയേക്കാൾ സുന്ദരി ഷാസിയ ആണെന്നുള്ള കട്ജുവിന്റെ ട്വീറ്റാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്.

സൗന്ദര്യമുള്ളവർക്കാണ് ജനങ്ങൾ വോട്ട് ചെയ്യുക. എന്നെപ്പോലുള്ള ഒരു വ്യക്തി ഷാസിയെപ്പോലുള്ള സുന്ദരികൾക്കായിരിക്കും വോട്ട് ചെയ്യുക എന്നും കട്ജു ട്വീറ്റിൽ കുറിച്ചിട്ടുണ്ട്. ഈ പരാമർശത്തിനെതിരെ ശക്തമായ പ്രതിഷേധമാണു സോഷ്യൽമീഡിയയിൽ ഉയരുന്നത്. ആം ആദ്മി പാർട്ടിയുടെ മുൻ നേതാവാണ് ഷാസിയ ഇൽമി എന്നാൽ പിന്നീട് അവർ ബിജെപിയിൽ ചേരുകയായിരുന്നു.

നേരത്തെ കത്രീന കൈഫിനെ രാഷ്ട്രപതിയാക്കണമെന്ന് തന്റെ ബ്ലോഗിലാണ് കട്ജു കുറിച്ചത്. ക്രൊയേഷ്യയുടെ പുതിയ പ്രസിഡന്റായി കോളിന്ദ ഗ്രാബർ കിതാറോവിക്ക് തെരഞ്ഞെടുക്കപ്പെട്ടത് ആവേശം കൊള്ളിച്ചുവെന്ന് പറഞ്ഞാണ് കട്ജു ബ്‌ളോഗിൽ അഭിപ്രായപ്രകടനം നടത്തിയത്. എല്ലാ സ്ഥാനങ്ങളിലേക്കും സുന്ദരികളായ സ്ത്രീകളെ തെരഞ്ഞെടുക്കുന്നതിനെ താൻ അനുകൂലിക്കുന്നുവെന്നാണ് അദ്ദേഹം ബ്ലോഗിൽ പറഞ്ഞത്.

രാഷ്ട്രീയക്കാർ അമ്പിളിമാമനെവരെ വാഗ്ദാനം ചെയ്യും. എന്നാൽ, ഒന്നും നിറവേറ്റില്ല. എങ്കിൽപിന്നെ ഒരു സുന്ദരിയെ തെരഞ്ഞെടുക്കുന്നതല്ലെ നല്ലത്. മാദ്ധ്യമങ്ങളിൽ സുന്ദരമുഖം കാണുമ്പോൾ താൽക്കാലിക സന്തോഷമെങ്കിലും കിട്ടുമെന്നും കട്ജു ബ്‌ളോഗിൽ കുറിച്ചു. പ്രശസ്തമായ 'ഷീല കി ജവാനി' എന്ന ഗാനം സത്യപ്രതിജ്ഞാ വേളയിൽ ആലപിക്കാൻ തയാറാണെങ്കിൽ കത്രീന കൈഫിനെ രാഷ്ട്രപതിയാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഫേസ്‌ബുക്കിൽ ഇതിന് വൻ പ്രതികരണമാണ് ലഭിച്ചത്. നിരവധിപേർ കട്ജുവിനെതിരെ രംഗത്തത്തെി. തുടർന്ന്് കട്ജു അഭിപ്രായം പിൻവലിച്ച് രംഗത്തത്തെിയാണ് പ്രശ്‌നത്തിൽനിന്നും തലയൂരിയത്.