- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാരമ്പര്യ വൈദ്യനെ വെട്ടിനുറുക്കി പുഴയിൽ എറിഞ്ഞത് താനും അറിഞ്ഞിരുന്നു; ഭർത്താവിനേയും കുട്ടൂകാരേയും രക്ഷിക്കാൻ തെളിവും നശിപ്പിച്ചു; ഫസ്നയുടെ കുറ്റസമ്മതത്തോടെ പൊലീസിന് ഒഴിയുന്നത് വലിയ തലവേദന; നിലമ്പൂരിലെ ക്രൂരൻ ഷൈബിൻ അഷ്റഫിന്റെ വലംകൈയായി നിന്നത് ഭാര്യ തന്നെ
മലപ്പുറം: നിലമ്പൂരിൽ പാരമ്പര്യ വൈദ്യൻ ഷാബ ശെരീഫിനെ കൊന്ന് വെട്ടി നുറുക്കി പുഴയിൽ എറിഞ്ഞ കേസിൽ അറസ്റ്റിലായ കേസിലെമുഖ്യപ്രതിയായ ഷൈബിൻ അഷ്റഫിന്റെ ഭാര്യ ഫസ്ന താൻ ചെയ്ത കുറ്റങ്ങളെല്ലാം ചോദ്യംചെയ്യലിൽ പൊലീസിനോടു സമ്മതിച്ചു. പാരമ്പര്യ വൈദ്യൻ ഷാബ ശെരീഫിനെ കൊന്ന് വെട്ടി നുറുക്കി പുഴയിൽ എറിഞ്ഞതെല്ലാം താൻ അറിഞ്ഞിരുന്നുവെന്നും. കൂട്ടുപ്രതികളായ സുഹൃത്തുക്കളേയും രക്ഷിക്കാനും തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതായും 28കാരിയായ വയനാട് മേപ്പാടി പൂളവയൽ ഫസ്ന ചോദ്യംചെയ്യിലിൽ പൊലീസിനോടു പറഞ്ഞു.
നിലമ്പൂരിൽ പാരമ്പര്യ വൈദ്യനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയുടെ ഭാര്യ പിടിയിലായതോടെ പൊലീസിന്റെ വലിയ തലവേദനയാണ് മാറിയത്. കേസിൽ നിലവിലെ അന്വേണ വിവരങ്ങൾ അനുസരിച്ച് ഇനി മൂന്നുപേർ കൂടിയാണു പിടയിലാകാനുള്ളതെന്നും ഇവരെ ഉടൻ പിടികൂടാൻ കഴിയുമെന്നുമാണ് അന്വേഷണോദ്യോഗസ്ഥരുടെ പ്രതീക്ഷ. ശേഷം 90ദിവസത്തിനകം തന്നെ കുറ്റപത്രം സമർപ്പിക്കുമെന്നും അന്വേഷണോദ്യോഗസ്ഥനായ നിലമ്പൂർ ഇൻസ്പെക്ടർ പി.വിഷ്ണു പറഞ്ഞു. ഫസ്നയെ നിലമ്പൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഷാബാ ശെരീഫിനെ ഒന്നേകാൽ വർഷം ചങ്ങലക്കിട്ട് തടങ്കലിൽ പാർപ്പിച്ചത് നിലമ്പൂർ മുക്കട്ടയിലെ ഷൈബിന്റെ വീട്ടിലായിരുന്നു. ഈ സമയത്ത് ഭാര്യ ഫസ്ന ഇവിടം താമസിച്ചിരുന്നു. ഇവർക്ക് കുറ്റകൃത്യത്തെ കുറിച്ച് അറിവുണ്ടായിരുന്നുവെന്നും, ഭർത്താവിനെയും കൂട്ടുപ്രതികളായ സുഹൃത്തുക്കളേയും രക്ഷിക്കാൻ വേണ്ടി തെളിവ് നശിപ്പിക്കാൻ ശ്രമിച്ചുവെന്നുമാണ് ഇവർക്കെതിരേയുള്ള കുറ്റം. വീട്ടിൽ വച്ച് മർദ്ദനത്തിന് ശേഷം കൊത്തി നുറുക്കിയ വൈദ്യന്റെ മൃതദേഹം പുലർച്ചെ എടവണ്ണ സീതിഹാജി പാലത്തിൽ നിന്നും പുഴയിലേക്ക് തള്ളിയതിനു ശേഷം ടൗണിലുള്ള ലോഡ്ജിൽ പോയി വിശ്രമിച്ച കൂട്ടു പ്രതികൾ രാത്രി പത്ത് മണിയോടെ പ്രതിഫലം വാങ്ങാനായി ഷൈബിന്റെ ബംഗ്ലാവിലേക്ക് എത്തി ഷൈബിനുമായി ഏറെ നേരം സംസാരിച്ചിരുന്നു.
രാത്രി പന്ത്രണ്ടോടെ ആ വീട്ടിൽ വച്ച് ഷൈബിനും ഭാര്യ ഫസ്നയും കേക്ക് മുറിച്ച് മകന്റെ ജന്മദിനം ആഘോഷിക്കുകയും ചെയ്തു. ഇതിന് ശേഷമാണ് പ്രതികൾ ബത്തേരിയിലേക്ക് മടങ്ങിയത്. മുമ്പും ഫസ്നയെ പലപ്രാവശ്യം സ്റ്റേഷനിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നെങ്കിലും പൊലിസിനോട് സഹകരിക്കാൻ തയ്യാറായിരുന്നില്ല. അറസ്റ്റ് ചെയ്ത കൂടുതൽ പ്രതികളെ ചോദ്യം ചെയ്തതിലാണ് ഈ കേസിൽ ഫസ്നയുടെ പങ്ക് വ്യക്തമായത്. ഇതോടെ ഫസ്ന ഒളിവിൽ പോകുകയും മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. പൊലിസ് പിന്തുടരുന്ന വിവരം മനസിലാക്കിയ ഫസ്ന എറണാകുളത്ത് നിന്നും വയനാടിലേക്ക് കടന്നു.
പൊലിസ് അറസ്റ്റ് ഒഴിവാക്കാൻ അഭിഭാഷകന്റെ നിർദ്ദേശമനുസരിച്ചു വയനാട്ടിലെ ഒരു സ്വകാര്യ ആശുപത്രിയിൽ അഡ്‌മിറ്റ് ആയി. അവിടെ പൊലിസ് എത്തുമെന്ന് മനസിലാക്കിയ ഫസ്ന ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആയി ഒളിവിൽ പോകാൻ ശ്രമിക്കുന്നതിനിടെ മേപ്പാടിയിൽ നിന്നുമാണ് നിലമ്പുർ പൊലിസ് ഫസ്നയെ പിടികൂടിയത്. പ്രതിയെ നിലമ്പുർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മൃതദേഹം കണ്ടെത്താനാകാത്ത കേസിൽ പരമാവധി ശാസ്ത്രീയ തെളിവുകൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം. മുഖ്യ പ്രതി ഷൈബിന്റെ നിയമ സഹായിയായ റിട്ട. എസ് ഐയും ഉടൻ പിടിയിലാകുമെന്നാണ് സൂചന.
ഈ കേസിൽ ഇതുവരെ 12 പേരാണ് അറസ്റ്റിലായത്. മൂന്നു പേർ ഒളിവിലാണ്. പടം അറസ്റ്റിലായ ഷൈബിൻ അഷ്റഫിന്റെ ഭാര്യ ഫസ്ന മലപ്പുറം ജില്ലാ പൊലീസ് മേധാവി സുജിത് ദാസ് ശു െന്റെ മേൽ നോട്ടത്തിൽ ഡിവൈഎസ് പി സാജു.കെ.അബ്രഹാം, ഇക വിഷ്ണു , ടക മാരായ നവീൻഷാജ്, എം.അസ്സൈനാർ, അടക മാരായ റെനി ഫിലിപ്പ്, അനിൽകുമാർ, സതീഷ് കുമാർ, പ്രദീപ്.വി.കെ, ജാഫർ. എ, സുനിൽ.എൻ.പി, അഭിലാഷ് കൈപ്പിനി, കെ.ടി ആഷിഫ് അലി, ടി.നിബിൻദാസ്, ജിയോ ജേക്കബ്, സന്ധ്യ, ആതിര, ദീപ എന്നിവരടങ്ങിയ സംഘമാണ് കേസന്വേഷണം നടത്തുന്നത്.
മൈസൂർ സ്വദേശിയായ വൈദ്യനെ കൊലപ്പെടുത്തിയത് ഒരു വർഷം ചങ്ങലയ്ക്കിട്ട് പീഡിപ്പിച്ച ശേഷമാണ്. 2019 ഓഗസ്റ്റിലാണ് മൈസൂരു സ്വദേശിയായ പാരമ്പര്യ ചികിത്സാ വിദഗ്ധൻ ഷാബാ ഷരീഫിനെ നിലമ്പൂരിലേക്ക് തട്ടിക്കൊണ്ടുവന്നത്. വ്യവസായിയായ നിലമ്പൂർ മുക്കട്ട ഷൈബിൻ അഷ്റഫും സംഘവും ആണ് വൈദ്യനെ തട്ടിക്കൊണ്ടു വന്നത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്