മങ്ങിയ കാഴ്ചകൾ കണ്ട് മടുത്തു കണ്ണടകൾ വേണം.... ഇപ്പോൾ കണ്ണടകളുടെ കാലമാണ്..... നമ്മുടെ എം എൾ എമാർ രാപ്പരൽ പണിയെടുക്കുന്നതുകൊണ്ട് പലരുടേയും കണ്ണും പ്രശ്നത്തിലാണ്..... നല്ല കണ്ണട തന്നെ വെക്കണം എന്നാണ് ഡോക്ടർമാർ പറയുന്നത്..... നല്ല കണ്ണടക്ക് നല്ല വിലയാകും എന്ന് പറഞ്ഞപ്പോൾ അതിനെന്താ കണ്ണട വാങ്ങാം... കണ്ണ് പോയാൽ പിന്നെ നമുക്ക് നന്നായി ഭരിക്കാൻ പറ്റില്ലല്ലോ.....
 
ഈ സർക്കാർ വന്നതിൽ പിന്നെ നമ്മുടെ എംഎൽഎമാർ ആകെ ചികിത്സക്കായി ചെലവാക്കിയത് 2.48 കോടി രൂപയാണ്...... അത് അത്ര വലിയ തുകയാണോ..... ഒരു അസുഖം വന്ന് ആശുപത്രിയിൽ പോയാൽ എന്തൊരു ചെലവാണ്.... പിന്നെ നമ്മുടെ എം എൽ എമാരൊക്കെ കുറച്ച രോഗങ്ങൾ ഉള്ളവരാണ്.... ജോർജ് എം തോമസ് എംഎ‍ൽഎ ചികിത്സക്കായി ആകെ 35 ലക്ഷം രൂപയെ ചെലവാക്കിയുള്ളൂ.... നമ്മുടെ കെ മുരളീധരൻ സാറ് ഒരു 25 ലക്ഷം രൂപയും പിടി തോമസ് 18 ലക്ഷവും എം കെ മുനീർ 15 ലക്ഷം രൂപയും മാത്രമെ ചെലവാക്കിയുള്ളൂ......

മന്ത്രിമാർക്കും എൽ എൽ എമാർക്കും കുറച്ച് ശമ്പളം കൂട്ടാനുള്ള പരിപാടിയുണ്ട്..... മന്ത്രിമാരുടെ ശമ്പളം 50000ത്തിൽ നിന്ന് 90300ആക്കാനും എംഎൽഎമാരുടെ ശമ്പളം അറുപത്തിരണ്ടായിരമാക്കാനുമാണ് നിർദ്ദേശം വന്നിട്ടുള്ളത്..... ഇത് നിയമ സഭയുടെ അംഗീകാരത്തിൽ എത്തുമ്പോൾ ആരും വേണ്ട എന്ന് പറയില്ല.... ഒന്നെ ഇനി പറയാനുള്ളൂ..... നിങ്ങൾ ആ ശമ്പളത്തിൽ തൃപ്തിപ്പെടണം.... കയ്യിട്ട് വാരരുത് പ്ലീസ്.....