മ്മൾ സിനിമകൾ കാണുമ്പോൾ നായകനും വില്ലനുമായുള്ള ക്യാറ്റ് അൻഡ് മോസ് ഗെയിം വളരെ ആസ്വദിച്ചാണ് കാണാറുള്ളത. എല്ലാ സിനിമകളിലേയും പൊതു സ്വഭാവമാണ് ആദ്യം വില്ലൻ നായകനെ കളിയാക്കുന്നതും വെല്ലു വിളിക്കുന്നതുമൊക്കെ... പിന്നീട് വില്ലന്റെ എല്ലാ ഡയലോഗടിയും കഴ്ിഞ്ഞ ശേഷമാണ് നായകൻ ഉരുളക്കുപ്പേരി പോലെ മറുപടി നൽകുന്നത്... കഴിഞ്ഞ ദിവസം അത്തരത്തിൽ നമ്മുടെ മുൻ പ്രധാനമന്ത്രി മന്മോഹൻ സിങ്ങ നരേന്ദ്ര മോദിയോട് ഒരു കിടിലൻ മറുപടിയും നൽകി....

കത്വ, ഉന്നാവ സംഭവങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിക്കാൻ വൈകിയപ്പോൾ മന്മോഹൻ സിങ് പറഞ്ഞത് ഇങ്ങനെയായിരുന്നു, സംസാരിക്കാത്ത പ്രധാനമന്ത്രിയാണ് ഞാനെന്നും പ്രധാനമന്ത്രി വാതുറക്കണെന്നും എന്നെക്കുറിച്ച് മോദി അന്ന് പറഞ്ഞതായി മാധ്യമങ്ങളിൽ കണ്ടിരുന്നു. എന്നാൽ ആ ഉപദേശം മോദി ഓർക്കണമെന്നാണ് ഇപ്പോൾ പറയാനുള്ളത്. പ്രധാനമന്ത്രി വല്ലപ്പോഴുമെങ്കിലും സംസാരിക്കണം ഇത്രയും കിടലൻ മറുപടി വേറെ ആരെങ്കിലും പറയുമോ... 

'താൻ താൻ നിരന്തരം ചെയ്യുന്ന കർമ്മങ്ങൾ താൻ താൻ അനുഭവിച്ചീടുകെന്നേ വരൂ' എന്ന എഴുത്തച്ഛന്റെ വരികൾ ഏറ്റവും അന്വർഥമാകുന്ന ആളാണ് നമ്മുടെ സ്വന്തം പ്രധാനമന്ത്രി. എവിടെ പരിപാടി അവതരിപ്പിച്ചാലും മോദിജിയുടെ കാര്യം കഷ്ടമാണ്, പണ്ട് തൊട്ടെ താൻ ഇടുന്ന ട്രോളുകളെല്ലാം തിരിഞ്ഞ് കൊത്തുന്ന ഒരു ഹതഭാഗ്യനായി പോയ പ്രധാനമന്ത്രിയായിപ്പോയി നമ്മുടെ മോദിജി. മുമ്പ് മുംബൈ ഭീകരാക്രമണക്കാലത്ത് കോൺഗ്രസ് ഉറങ്ങുകയാണെന്ന് ആരോപിച്ച് പണ്ട് നരേന്ദ്ര മോദി നടത്തിയ ട്വീറ്റ് പത്താൻകോട്ട് ഭീകരാക്രമണ സമയത്ത് മോദിക്ക് തന്നെ പണി കിട്ടിയിരുന്നു. അന്ന് വാ തുറക്കാനാവാതെ മിഴുങ്ങസ്യ എന്ന നിലയിലായിരുന്നു മോദി ഇരുന്നത്.

അത് പോലെത്തന്നെയായിരുന്നു 2012ലെ മോദിയുടെ ട്വീറ്റും. അന്ന് പെട്രോൾ ഡീസൽ വില വർധിച്ചപ്പോൾ വില വർധന യു.പി.എ സർക്കാറിന്റെ തോൽവിയാണെന്നും ഇത് ജനങ്ങൾ ബാധ്യതയാകുമെന്നുമാണ് മോദി ട്വീറ്റിൽ പറഞ്ഞിരുന്നത്. ഇപ്പോൾ ക്രൂഡ് ഓയിൽ വില ബാരലിന് അന്നത്തേതിനേക്കാൾ പകുതിയായിട്ടും 80 രൂപയായിട്ടും വാ തുറക്കാത്ത പ്രധാനമന്ത്രിയാണ് ഇത്. പാവത്തിന് ചിലപ്പോൾ ഒന്നും ഓർമ കാണില്ല. മൊതലാളിമാർക്ക് വാരിക്കോരി കൊടുത്തും അവരുടെ കടങ്ങൾ എഴുതി തള്ളാൻ നിന്നപ്പോഴും ഉള്ള ആവേശം പുള്ളിക്ക് മറ്റ് കാര്യങ്ങളിൽ ഇല്ലെന്ന് പകൽ പോലെ സത്യമാണ്....

എന്തായാലും മോദിക്ക് മന്മോഹൻ സിങ് കൊടുത്ത കൊട്ട് ഒരുപാട് നാള് ഓർക്കാൻ ഉള്ളതാണ്. പ്രധാനമന്ത്രിയായ ശേഷം പത്രമാധ്യമങ്ങളോട് പോലും മിണ്ടാൻ ധൈര്യമില്ലാത്ത അവരുടെ ചോദ്യങ്ങൾക്ക് ഉത്തരം പറയാനുള്ള ഗട്സ് ഇല്ലാത്ത ഒരു പ്രധാനമന്ത്രിയാണോ നമ്മുടേത്... വാർത്താ സമ്മേളനങ്ങൾ വിളിച്ച് ചോദ്യങ്ങൾ എതിരിടാൻ ധൈര്യമില്ല എന്ന്ത് പകൽ പോലെ സത്യമായ കാര്യമാണ്. മോദി ഇന്റർവ്യു കൊടുക്കുന്നത്ാകട്ടെ ചോദ്യങ്ങൾ എല്ലാം മുൻ കൂട്ടി നിശ്ചയിച്ചതും, പണ്ട് കരൺ താപ്പർ ചോദിച്ച പോലെ വല്ല ചോദ്യങ്ങളും വന്നാൽ ഉത്തരം പറയാനുള്ള ധൈര്യം ഇല്ലാതെ ഇറങ്ങിപ്പോവാൻ മാത്രമെ മോദിക്കും കഴിയൂ... എന്നാലും സിങ്ങെ മോദിജിയെ ഇങ്ങനെ നാറ്റിക്കാൻ പാടില്ലായിരുന്നു.