പ്പോൾ ബിജെപിക്ക് നല്ല കാലമല്ല, കാരണം അവരുടെ മുഖമുദ്രയായ മണ്ടത്തരത്തിന്റെ ലെവൽ ദിനംപ്രതിയാണ് വളർന്ന് വരുന്നത്. പ്രധാനമന്ത്രി തന്നെ ഈ ലെവൽ ഉയർത്തിക്കൊണ്ട് വരുമ്പോൾ കേരളത്തിലും അതിന്റെ ഹാങ്ഓവർ മാറിയിട്ടില്ല. എല്ലാവരും മത്സരിച്ചാണ് മണ്ടത്തരത്തിൽ റെക്കോർഡ് ഇടാൻ ഒരുങ്ങുന്നത്. മസാല വിളമ്പല്ലെ മസാല വിളമ്പല്ലെ എന്ന് പ്രധാനമന്ത്രി നാഴികക്ക് നാൽപ്പത് വട്ടം പറഞ്ഞിട്ടും അത് സ്വയം പാലിക്കാൻ പാവത്തിന് കഴിഞ്ഞിട്ടില്ല, അദ്ദേഹത്തിന്റെ പിആർ വർക്ക് ചെയ്യുന്നവർ എഴുതിക്കൊടുത്ത പ്രസംഗം വായിക്കുക മാത്രമാണ് പാവം ചെയ്തത് എന്ന ബിജെപി നേതാക്കൾ കുത്തിയിരുന്നു പറയുമ്പോൾ പ്രസംഗത്തിലെ പൊട്ടത്തരം മനസ്സിലാക്കാനുള്ള ബുദ്ധി അദ്ദേഹത്തിനില്ലെ എന്നാണ് എല്ലാവരും ചോദിക്കുന്നത്.

നരേന്ദ്ര മോദിയുടെ പ്രസംഗത്തിൽ ഭഗത് സിങ് ജയിലിൽ കിടന്നപ്പോൾ കോൺഗ്രസ് കുടുംബത്തിൽ നിന്ന് ആരും സന്ദർശിച്ചില്ല എന്നായിരുന്നു പറഞ്ഞത്. എന്നാൽ അന്ന് ജവഹർലാൽ നെഹ്റു അദ്ദേഹത്തെ സന്ദർശിച്ചിരുന്നു എന്ന വ്യക്തമായ തെളിവുകളോടെ എല്ലാവരും രംഗത്തെത്തുകയും ചരിത്രമറിയാത്ത മോദിയെ ട്രോളിക്കൊല്ലുകയും ചെയ്തിരുന്നു. ഇതിന്റെ എല്ലാ കഷ്ടപ്പാടുകളും അനുഭവിച്ചത് നമ്മുടെ സ്വന്തം ശോഭചേച്ചിയാണ്. ശഹീദായി മരിച്ച ഭഗത് സിങിനെ കാണാൻ ജീവിച്ചിരുന്നപ്പോൾ ഒരു കോൺഗ്രസ് നേതാക്കൾ അന്ന് പോയില്ല എന്ന മോദിയുടെ പ്രസംഗം ശോഭ സുരേന്ദ്രൻ മാറ്റിയത് മരിച്ച ശേഷം ഭഗത് സിങ്ങിനെ കാണാൻ ആരും പോയില്ല എന്നാണ്, ട്രോളുകൾക്ക് ഒരു വിഷയം ഇല്ലാതിരുന്ന ട്രോളന്മാർക്ക് നിറഞ്ഞ ഒരു അവസരമാണ് ശോഭ സുരേന്ദ്രനും പ്രധാനമന്ത്രിയും ഉണ്ടാക്കി നൽകിയത്.

മനോരമ ന്യൂസിന്റെ ചർച്ചയിൽ ശോഭ സുരേന്ദ്രൻ വന്നിരുന്നപ്പോൾ തങ്ങളുടെ ആശയദാരിദ്രം ശോഭ സുരേന്ദ്രൻ മാറ്റുമെന്ന് തലമുതിർന്ന ട്രോളന്മാർ പോലും ചിന്തിച്ച് കാണില്ല, അതിൽ തന്നെ ഹിന്ദി അറിയില്ലെങ്കിൽ അത് പഠിച്ചിട്ട് വരണം ഷാനി എന്ന് സുരേഷ് ഗോപി സ്റ്റെലിൽ പറഞ്ഞ ശോഭ ചേച്ചിയുടെ മരണമാസ് ഡയലോഗും ആരും മറക്കാൻ് ഇടയില്ല.

ഇപ്പുറത്ത് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ് തകർത്തുകൊണ്ടിരുന്നപ്പോഴാണ് സാക്ഷാൽ മോദി തന്നെ രംഗത്തെത്തിയത്. ഇപ്പോൾ ബിജെപി എംഎൽഎ സുരേന്ദ്ര സിംഗാണ് പുതിയ ട്രോളിങ് ഉപകരണങ്ങളുമായി രംഗത്തെത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി രാമനാണ്. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ ലക്ഷമ്ണനും, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഹനുമാനുമാണെന്ന് സുരേന്ദ്ര സിങ് പറഞ്ഞത്. ഇതിനെയൊക്കെ നയിക്കുന്ന അമിഷായെ ആന്ധ്രയിൽ വെച്ച് ടി ഡിപി പ്രവർത്തകർ കണ്ടം വഴിയോടിക്കുകയും ചെയ്തതോടെ ബിജെപി പ്രവർത്തകർക്ക് ഇത് നല്ലകാലമാണ് എന്നാണ് തോനുന്നത്. ഇനി മണ്ടത്തരം പറയില്ല എന്ന് ബിജെപിക്കാർ തീരുമാനിച്ചില്ലെങ്കിൽ കാര്യം കുറച്ച് കൂടെ കഷ്ടത്തിലാകുമെന്ന് ഉറപ്പാണ്.