- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നമ്മുടെ പാർട്ടിക്കാരനാണെങ്കിൽ ആർക്കും നമ്മൾ ഇഷ്ടം പോലെ പരോളു കൊടുക്കും; ഇനി വേണ്ടി വന്നാൽ അവരെ വെറുതെ അങ്ങ് വിട്ടയക്കാനും നോക്കും; 512 ദിവസം പരോൾ കൊടുത്തത് വലിയ തെറ്റാണോ..; ശ്ശെടാ..
തിരുവനന്തപുരം: നമ്മുടെ പാർട്ടിക്കാരനാണെങ്കിൽ ഓന് നമ്മൾ ഇഷ്ടം പോലെ പരോളു കൊടുക്കും.... ഇനി വേണ്ടി വന്നാൽ അവരെ വെറുതെ അങ്ങ് വിട്ടയക്കാനും നോക്കും.... നിങ്ങള് പണ്ട് ഇപ്പോ ഞമ്മളെ ആളായ ബാലകൃഷ്ണപ്പിള്ളയെ നിങ്ങൾ വെറുതെ വിട്ടിട്ടില്ലെ... പുള്ളിക്കാരൻ ആകെ ജയിലിൽ കിടന്നത് എത്ര ദിവസമാണ്... പിന്നെ ഇപ്പോ പിള്ളച്ചേട്ടൻ നമ്മുടെ കൂടെ ആയതുകൊണ്ട് അതിലേക്ക് അധികം കടക്കുന്നില്ല... പറഞ്ഞ് വന്നത് നമ്മുടെ കുഞ്ഞനന്തൻ ചേട്ടന്റെ കാര്യമാണ്.... ടി പിയെ 51 വെട്ട് വെട്ടിക്കൊന്ന കേസിൽ പുള്ളിക്കാരനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചതാണ്.... എന്നാൽ ഇപ്പോൾ കുഞ്ഞനന്തനെ വെറുതെ വിടാൻ ആണ് നമ്മുടെ സർക്കാരിന്റെ ആഗ്രഹം... കാരണം അങ്ങേര് ജയിലിൽ പോയത് നമ്മുടെ പാർട്ടിക്ക് വേണ്ടിയാണ്... അങ്ങനെയുള്ളപ്പോൾ പാർട്ടി ഭരിക്കുന്ന സമയത്ത് നമ്മൾ തിരിച്ചും സഹായം ചെയ്യണ്ടേ..... പക്ഷേ അത് പറഞ്ഞ് അങ്ങേരെ പുറത്തിറക്കാൻ വയ്യല്ലോ..... പിന്നെ പറയാൻ സാധിക്കുന്നത് പ്രായം കുറച്ച് കൂടിയതുകൊണ്ടാണ് എന്നാണ്.... അത് പറഞ്ഞപ്പോ ഈ പ്രതിപക്ഷത്തിന് എന്താണ് ഇത്ര പ്രശ്ന
തിരുവനന്തപുരം: നമ്മുടെ പാർട്ടിക്കാരനാണെങ്കിൽ ഓന് നമ്മൾ ഇഷ്ടം പോലെ പരോളു കൊടുക്കും.... ഇനി വേണ്ടി വന്നാൽ അവരെ വെറുതെ അങ്ങ് വിട്ടയക്കാനും നോക്കും.... നിങ്ങള് പണ്ട് ഇപ്പോ ഞമ്മളെ ആളായ ബാലകൃഷ്ണപ്പിള്ളയെ നിങ്ങൾ വെറുതെ വിട്ടിട്ടില്ലെ... പുള്ളിക്കാരൻ ആകെ ജയിലിൽ കിടന്നത് എത്ര ദിവസമാണ്... പിന്നെ ഇപ്പോ പിള്ളച്ചേട്ടൻ നമ്മുടെ കൂടെ ആയതുകൊണ്ട് അതിലേക്ക് അധികം കടക്കുന്നില്ല...
പറഞ്ഞ് വന്നത് നമ്മുടെ കുഞ്ഞനന്തൻ ചേട്ടന്റെ കാര്യമാണ്.... ടി പിയെ 51 വെട്ട് വെട്ടിക്കൊന്ന കേസിൽ പുള്ളിക്കാരനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചതാണ്.... എന്നാൽ ഇപ്പോൾ കുഞ്ഞനന്തനെ വെറുതെ വിടാൻ ആണ് നമ്മുടെ സർക്കാരിന്റെ ആഗ്രഹം... കാരണം അങ്ങേര് ജയിലിൽ പോയത് നമ്മുടെ പാർട്ടിക്ക് വേണ്ടിയാണ്... അങ്ങനെയുള്ളപ്പോൾ പാർട്ടി ഭരിക്കുന്ന സമയത്ത് നമ്മൾ തിരിച്ചും സഹായം ചെയ്യണ്ടേ.....
പക്ഷേ അത് പറഞ്ഞ് അങ്ങേരെ പുറത്തിറക്കാൻ വയ്യല്ലോ..... പിന്നെ പറയാൻ സാധിക്കുന്നത് പ്രായം കുറച്ച് കൂടിയതുകൊണ്ടാണ് എന്നാണ്.... അത് പറഞ്ഞപ്പോ ഈ പ്രതിപക്ഷത്തിന് എന്താണ് ഇത്ര പ്രശ്നം.... പ്രായമായവരെ ഇങ്ങനെ നരകിക്കാൻ വിട്ട് കൊടുക്കാൻ നിങ്ങൾ ഇത്രയും കണ്ണിൽ ചോര ഇല്ലാത്തവരാണോ.... പ്രായമാവരെ ബഹുമാനിക്കാൻ നിങ്ങൾ ആദ്യം പഠിക്കേണ്ടിയിരിക്കുന്നു....