- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എയ്ഞ്ചൽ റാണിക്കൊപ്പം ഫോട്ടോയിലുള്ളത് കൂട്ടുകാരിയുടെ സഹോദരൻ; ക്രിസ്മസ് ആഘോഷത്തിനിടെ എടുത്ത ആ ചിത്രം വാട്സാപ്പിൽ സ്റ്റാറ്റസാക്കിയത് പൊലീസുകാരനായ കാമുകനെ പ്രകോപിപ്പിക്കാനോ? ദേവികുളം സ്‌കൂളിലെ കൗൺസിലറുടെ മരണത്തിലും അവിഹിതം തന്നെ വില്ലൻ; ദുരൂഹത നീക്കാൻ അന്വേഷണം തുടരും
മൂന്നാർ; ആത്മഹത്യ ചെയ്ത ദേവികുളം സർക്കാർ സ്‌കൂളിലെ കൗൺസിലർ മൂന്നാർ നല്ലതണ്ണി സ്വദേശിനി ഷീബ എയ്ഞ്ചൽ റാണിക്കൊപ്പം ഫോട്ടോയിൽ കാണപ്പെട്ട യുവാവിനെ തിരിച്ചറിഞ്ഞു. ഇതോടെ ഈ ഫോട്ടോയെ ചുറ്റിപ്പറ്റി നിലനിന്നിരുന്ന ദുരൂഹതകൾക്കും വിരാമമായി. കാമുകനായ പൊലീസുകാരനെ പ്രകോപിപ്പിക്കാനാണോ ആ ഫോട്ടോ സ്റ്റാറ്റസ് ആക്കിയതെന്ന സംശയവും ഉയരുന്നുണ്ട്.
മരണത്തിന് മണിക്കൂറികൾക്ക് മുമ്പ് ഷീബ വാട്സാപ്പ് സ്റ്റാറ്റസാക്കിയ ചിത്രമാണ് അന്വേഷണത്തിന്റെ അദ്യഘട്ടത്തിൽ പൊലീസിനെ വലച്ചത്. ചിത്രം വീട്ടുകാരെ കാണിച്ചെങ്കിലും തിരച്ചറിഞ്ഞില്ല എന്നാണ് യുവതി മരണപ്പെട്ടതിന് തൊട്ടടുത്ത ദിവസം പൊലീസ് പങ്കിട്ട വിവരം.
യുവാവ് തന്റെ തോളിലൂടെ കൈയിട്ടുനിൽക്കുന്ന ഫോട്ടോയാണ് ഷീബ തന്റെ വാട്സാപ്പ് സ്റ്റാറ്റസായി പോസ്റ്റുചെയ്തിരുന്നത്. ഇരുവരും പുഞ്ചിരിയോടെയാണ് ഫോട്ടോയ്ക്ക് പോസ് ചെയ്തിരുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ അടുപ്പക്കാരെ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഷീബയോടൊപ്പം ഫോട്ടോയിലുള്ള യുവാവിനെ പൊലീസ് തിരിച്ചറിഞ്ഞത്. അടുത്ത കൂട്ടുകാരിയുടെ സഹോദനാണ് ചിത്രത്തിലുള്ളത് എന്നാണ് ഇപ്പോൾ വ്യക്തമായിട്ടുള്ളത്. ഷീബ ക്രിസ്മസ് ആഘോഷിക്കാൻ കൂട്ടുകാരിയുടെ വീട്ടിൽ എത്തിയിരുന്നെന്നും ഈയവസരത്തിൽ വീട്ടിലുണ്ടായിരുന്ന സഹോദരനൊപ്പം എടുത്ത ചിത്രം വാട്സാപ്പ് സ്റ്റാറ്റസ് ആക്കുകയായിരുന്നെന്നുമാണ് പ്രാഥമീക അന്വേഷണത്തിൽ നിന്നും പൊലീസിന് ലഭിച്ച വിവരം.
ഡിസംബർ 31 -ന് വൈകിട്ട് സഹോദരി വീട്ടിലെത്തിയപ്പോൾ കതക് അകത്തുനിന്നും പൂട്ടിയ നിലയിൽ കാണപ്പെടുകയായിരുന്നെന്നും തുടർന്ന് അയൽക്കാരിൽ ചിലരെ വിളിച്ചുകൂട്ടി, കതക് തുറന്ന് അകത്തുകടന്നപ്പോൾ തൂങ്ങിമരിച്ച നിലയിൽ ഷീബയുടെ മൃതദേഹം കാണപ്പെടുകയായിരുന്നെന്നുമാണ് പൊലീസ് ഭാഷ്യം. ഷീബയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ശാന്തൻപാറ സ്റ്റേഷനിലെ സി പി ഒ ശ്യംകുമാറിനെ ഇടുക്കി ജില്ലാ പൊലീസ് മേധാവി സസ്പെന്റ് ചെയ്തിട്ടുണ്ട്.
ഡിസംബർ 13 മുതൽ 30 വരെ ഷീബ വീട്ടിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു. ഇതിനിടയിൽ കുറച്ചുദിവസം ശ്യംകുമാർ ലീവിലുമായിരുന്നു. ഇതിനുപുറമെ ഇവർ ഇരുവരും ഒന്നിച്ചുള്ള നിരവധി ചിത്രങ്ങളും ഷീബയുടെ മൊബൈലിൽ നിന്നും പൊലീസിന് ലഭിച്ചു. ഭാര്യ-ഭർത്താക്കന്മാരെപ്പോലെയാണ് ഇവർ കഴിഞ്ഞിരുന്നതെന്ന് വ്യക്തമാക്കുന്നതായിരുന്നു ചിത്രങ്ങൾ. ഇയാൾ വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്.
പ്രേമനൈരാശ്യമാണ് ആത്മഹത്യയ്ക്ക് കാരണമായതെന്നാണ് പൊലീസിന്റെ പ്രാഥമീക നിഗമനം. ശ്യാംകുമാറുമായി ഷീബയ്ക്ക് അടുപ്പമുണ്ടായിരുന്നതായി വീട്ടുകാർക്ക് നേരത്തെ വിവരം ലഭിച്ചിരുന്നു. രണ്ട് വർഷം മുമ്പ് പിതാവ് ഉന്നത പൊലീസ് ഉദ്യോഗസ്ഥനെക്കണ്ട് വിവരം ധരിപ്പിച്ചതിനെത്തുടർന്ന് ശ്യംകുമാറിനെ മൂന്നാറിൽ നിന്നും സ്ഥലം മാറ്റിയിരുന്നു.
പിന്നീടും ഇവർ തമ്മിലുള്ള ബന്ധം തുടർന്നെന്നാണ് ഇപ്പോൾ വ്യക്തമായിട്ടുള്ളത്. ഇടുക്കി നാർക്കോട്ടിക് ഡി വൈ എസ് പി ഏ ജി ലാലിനാണ് കേസന്വേഷണ ചുമതല. വർഷങ്ങൾക്ക് മുമ്പ് ഷീബയെ കള്ളക്കേസിൽ കുടുക്കാൻ കൂടെ ജോലിചെയ്യുന്നവരിൽ ഒരാളുടെ ഭാഗത്തുനിന്നും നീക്കമുണ്ടായി.പോക്‌സോ കേസിൽ പ്രതിയാക്കി പൊലീസ് ഇവർക്കെതിരെ കേസെടുത്തിരുന്നെങ്കിലും തുടർന്നുള്ള അന്വേഷണത്തിൽ കുറ്റക്കാരിയല്ലന്ന് കണ്ടെത്തി, കേസിൽ നിന്ന് ഒഴിവാക്കുകയായിരുന്നു.
സാമൂഹിക ക്ഷേമ വകുപ്പിനുകീഴിൽ സ്‌കൂളുകളിൽ കരാർ അടിസ്ഥാനത്തിൽ കൗൺസിലർ ആയി ജോലിചെയതുവരികയായിരുന്നു ഷീബ.ഇവരെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചെന്ന് കണ്ടെത്തിയതിനെത്തുടർന്ന് സഹപ്രവർത്തകൻ ജോൺ എസ് എഡ്വഡിനെ പൊലീസ് അറസ്റ്റുചെയ്യുകയും ചെയതിരുന്നു.
പോക്സോ കേസിൽ പ്രതിയായപ്പോൾ നിപരാധിത്വം തെളിക്കാൻ വീട്ടുകാരുടെ സഹായത്തോടെ നേരിട്ടിറങ്ങുകയും ഇക്കാര്യത്തിൽ വിജയിക്കുകയും ചെയ്ത ഷീബ പ്രേമ നൈരാശ്യന്റെ പേരിൽ ആത്മഹത്യ ചെയ്തു എന്നുള്ളത് അടുപ്പക്കാർക്ക് ഇനിയും ഉൾക്കൊള്ളാനായിട്ടില്ല. മരിക്കുന്ന ദിവസം ഉച്ചവരെ ഷീബ സാമൂഹിക മാധ്യമത്തിൽ സജീവമായിരുന്നു എന്നതും ഈ വഴിക്കുള്ള വാദപ്രതിവാദങ്ങൾക്ക് ആക്കം കൂട്ടിയിട്ടുണ്ട്.
മറുനാടന് മലയാളി ലേഖകന്.