- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പ്രണയത്തിൽ ആയിരുന്നപ്പോൾ അരുൺ നാല് ലക്ഷം രൂപയുടെ ചിട്ടിയിൽ ചേർത്തു; ചിട്ടി വട്ടമായിട്ടും പണം നൽകിയില്ല; അരുൺ നിർദ്ദേശിച്ച സ്ഥലത്തു ചെന്നപ്പോൾ കെട്ടിയിട്ട് പീഡിപ്പിച്ചു; ഹോർലിക്സ് കുപ്പിയിൽ ആസിഡുമായെത്തി കാമുകന്റെ മുഖത്ത് ഒഴിച്ച ഷീബ പൊലീസിനോട് പറഞ്ഞ കഥ ഇങ്ങനെ
അടിമാലി: കൊടും ക്രൂരതയ്ക്ക് തന്നെ പ്രേരിപ്പിച്ചത് ചിട്ടിപ്പണം നൽകാത്തതിലും പണം നൽകാമെന്ന് വിശ്വസിപ്പിച്ച് വിളിച്ചു വരുത്തി കെട്ടിയിയിട്ട് പീഡിപ്പിച്ചതിലുമുള്ള വൈരാഗ്യമെന്ന് അടിമാലി ആസിഡ് ആക്രമണ കേസിലെ പ്രതി ഷീബ. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യവെ പൊലീസ് മുമ്പാകെ ഷീബ ഇതുസംബന്ധിച്ച് വെളിപ്പെടുത്തൽ നടത്തിയതായിട്ടാണ് സൂചന. എന്നാൽ ഷീബയുടെ വാദം പൊലീസ് മുഖവിലയ്ക്ക് എടുത്തിട്ടില്ലെന്നാണ് അറിയുന്നത്. ഇക്കാര്യം സ്ഥിരീകരിക്കുന്ന തെളിവുകളൊന്നും പൊലീസിന് ലഭിച്ചിട്ടില്ല എന്നാണ് ലഭ്യമായ വിവരം.
തിരുവനന്തപുരം പൂജപ്പുര അർച്ചന ഭവനിൽ അരുൺകുമാറിന്റെ മുഖത്ത് ഷീബ ആസിഡ് ഒഴിച്ചത്. മുരിക്കാശേരി പൂമാകണ്ടം വെട്ടിമലയിൽ സന്തോഷിന്റെ ഭാര്യയാണ് 36 കാരിയായ ഷീബ. അടിമാലി ഇരുമ്പുപാലത്തെ പള്ളിമുറ്റത്തുവച്ചാണ് അരുൺകുമാറിന്റെ മുഖത്ത് ഷീബ ആസിഡ് ഒഴിച്ചത്. ഇതിന്റെ സിസി ടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
അടുപ്പത്തിലായിരുന്ന സമയത്ത് അരുൺ തന്നെക്കൊണ്ട് 4 ലക്ഷം രൂപയുടെ ചിട്ടി ചേർത്തിരുന്നെന്നും ഇത് വട്ടമെത്തിയിട്ടും നൽകിയില്ലെന്നുമാണ് ഷീബ പറയുന്നത്. ഈ തുക ചോദിച്ച് അരുണിനെ താൻ പലതവണ വിളിച്ചിരുന്നെന്നും ഒരു ദിവസം പണം നൽകാമെന്ന് അറിയിച്ചതിനെ തുടർന്ന് ഇയാൾ നിർദ്ദേശിച്ച സ്ഥലത്ത് താൻ എത്തിയപ്പോൾ കെട്ടിയിട്ട് മർദ്ദിച്ചെന്നും മറ്റമുമുള്ള വിവരങ്ങളും ഷീബ പൊലീസുമായി പങ്കിട്ടിതായിട്ടാണ് വിവരം.
ഇതുസംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ആരാഞ്ഞപ്പോൾ പരസ്പര വിരുദ്ധമായ വിവരങ്ങളാണ് ഷീബയുടെ ഭാഗത്തുനിന്നും ലഭിച്ചതെന്നും അതിനാൽ ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം വേണമെന്നുമാണ് പൊലീസ് നിലപാട്. ഇതിനിടെ 14000 രൂപ താൻ ഷീബയിൽ നിന്നും കൈപ്പറ്റിയിരുന്നതായി അരുൺ സമ്മതിച്ചതായുള്ള വിവരവും പുറത്തുവരുന്നുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ഇനിയും സ്ഥിരീകരണമായിട്ടില്ല. ഇരുമ്പുപാലത്തുനിന്നും അരുണും ഷീബയും നടന്നാണ് ആക്രണം നടന്ന പള്ളിമുറ്റത്തേയ്ക്കെത്തുന്നത്.
പള്ളിയിലേയ്ക്ക് കയറുന്ന പടവിൽ നിന്നും ഇരുന്നുമൊക്കെ ഇവർ സംസാരിച്ചിരുന്നു. ഈ സമയമെല്ലാം ഹോർലിക്സ് കുപ്പിയിലാക്കി കൊണ്ടുവന്ന ആസിഡ് ഷീബ കൈയിൽക്കരുതിയിരുന്നു. വാവട്ടം കൂടിയ കൂപ്പിയിൽ ആസിഡ് എടുത്തത് കൂടുതൽ അളവിൽ ആസിഡ് മുഖത്തേയ്ക്ക് വീഴണം എന്ന ലക്ഷ്യത്തിലായിരുന്നെന്നാണ് പൊലീസ് അനുമാനം.
നേരത്തെ അരുൺ മറ്റൊരു വിവാഹത്തിന് തയ്യാറെടുക്കുന്നു എന്ന വിവരം കൂടി അറിഞ്ഞതോടെ ഷീബയുടെ സമനില തെറ്റിയ അവസ്ഥയിലായത്. ഇതിനിടെയാണ് കാര്യങ്ങൾ സംസാരിക്കാനായി ഇയാളെ അടിമാലിയിലേക്ക് വിളിച്ചു വരുത്തിയത്. പണം വേണമെന്ന് ആവശ്യപ്പെട്ട് ഷീബ അരുണിനെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് കാര്യങ്ങൾ സംസാരിക്കാനാണ് വിളിച്ചുവരുത്തിയതെന്നു പൊലീസ് പറഞ്ഞു.
അടിമാലി ഇരുമ്പുപാലം കത്തോലിക്കാ പള്ളിക്കു സമീപം സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെ ഷീബ അരുണിന്റെ മുഖത്തേക്ക് ആസിഡ് ഒഴിക്കുകയായിരുന്നു. ആസിഡ് കുപ്പി തട്ടിതെറിപ്പിക്കുന്നതിനിടെ ഷീബയുടെ ദേഹത്തേക്കും ആസിഡ് തെറിച്ചുവീണ് പൊള്ളലേറ്റു. ആക്രമണത്തിനു പിന്നാലെ അവിടെനിന്നും രക്ഷപ്പെട്ട ഷീബ നേരെ ഭർതൃവീട്ടിലേക്കാണ് പോയത്. അരുണിന്റെ കരച്ചിൽ കേട്ടെത്തിയ സുഹൃത്തുക്കളാണ് ആശുപത്രിയിൽ എത്തിച്ചത്. പിന്നീട് അരുണിനെ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്കു മാറ്റി. അരുണിന്റെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു.
ആസിഡ് ആക്രമണത്തിന് ശേഷം അഞ്ച് ദിവസം ഭർത്താവിന്റെ വീട്ടിൽ കഴിഞ്ഞു ഷീബ. അപ്രതീക്ഷിത ആക്രമണത്തിനിടെ അരുൺ ആസിഡ് തട്ടിത്തെറിപ്പിച്ചിരുന്നു. ഇതോടെ ആസിഡ് മുഖത്തു വീണ് ഷീബയ്ക്കും പൊള്ളലേറ്റിരുന്നു. വീട്ടിലെത്തിയ ഷീബയോട് ദേഹത്തെ പൊള്ളലിനെ കുറിച്ച് ചോദിച്ചപ്പോൾ തിളച്ച കഞ്ഞിവെള്ളം വീണ് ഉണ്ടായതാണെന്നാണ് മറുപടി പറഞ്ഞത്. ഇതോടെ ആർക്കും സംശയം തോന്നിയതുമില്ല. തുടർന്ന് അഞ്ച് ദിവസത്തോളം ഭർത്താവിന്റെ വീട്ടിൽ കഴിഞ്ഞു.
ശനിയാഴ്ച വൈകിട്ട് പൊലീസ് വീട്ടിലെത്തിയ അറസ്റ്റു ചെയ്യുന്നതുവരെ വീട്ടുകാർ വിവരം ഒന്നും അറിഞ്ഞതുമില്ല. ഒരു വർഷത്തോളം ഷീബ തിരുവനന്തപുരത്ത് ഹോം നഴ്സായി ജോലി ചെയ്തിരുന്ന സമയത്താണ് ഷീബയും അരുണും തമ്മിൽ കൂടുതൽ അടുത്തത്. അടിമാലിയിലേക്ക് അരുണിനെ ഷീബ വിളിച്ചു വരുത്തിയത് ഒറ്റയ്ക്ക് എത്തണം എന്ന് എവശ്യപ്പെട്ടായിരുന്നു.
അതുകൊണ്ടുതന്നെ സംഭവം ആരും അറിയില്ലെന്നും ഷീബ കരുതി. എന്നാൽ സുഹൃത്തുകൾക്കൊപ്പമാണ് അരുൺ അടിമാലിയിലെത്തിയത്. പരുക്കേറ്റതോടെ പരിഭ്രമിച്ച അരുണും സുഹൃത്തുക്കളും അതിവേഗം അവിടെനിന്നു മടങ്ങി. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിൽസ തേടി. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ അടിമാലി പൊലീസ് തിരുവനന്തപുരത്തെത്തി അരുണിന്റെ മൊഴിയെടുത്തു.
മറുനാടന് മലയാളി ലേഖകന്.