ലണ്ടൻ: സ്ത്രീകൾക്ക് നേരിടേണ്ടി വന്ന ലൈംഗികാതിക്രമങ്ങളെക്കുറിച്ച് ലോകം മുഴുവനായി മീ ടൂ ക്യാമ്പെയിനുമായി രംഗത്തെത്തിയിരുന്നു. എല്ലാ പുരഷന്മാരെയും തന്നെ പല സമയത്തും അവഹേളിക്കുന്ന രീതിയിലും മീ ടൂ ക്യാമ്പെയിൽ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. ഇതിൽ സൂപ്പർ താരങ്ങളായ നായികമാരുമെല്ലാം ഉൾപ്പെട്ടിരുന്നു. ഹോളിവുഡിലെ വലിയ നിർമ്മാതാവ് ആയ ഹാർവി വെയ്ൻസ്റ്റീനെതിരെ തുടങ്ങി വെച്ച ക്യാമ്പെയിൻ ഏറ്റെടുത്ത് ലോകം മുഴുവൻ മീ ടൂവുമായി നിറഞ്ഞിരുന്നു.

ഹോളിവുഡായാലും ബോളിവുഡായാലും നടിമാർക്ക് ലൈംഗിക പീഡനം ഏൽക്കേണ്ടി വരുന്നു എന്നാണ് പുറത്ത് വന്ന വാർത്തകൾ എന്നാൽ നടികൾ മാത്രമല്ല, ലൈംഗിക അതിക്രമങ്ങൾക്ക് ഇരയാകുന്നത് നടന്മാരും ലൈംഗിക അതിക്രമങ്ങൾക്ക് ഇരയാകുന്നുണ്ടെന്നാണ് ഒരു നടൻ വെളിപ്പെടുത്തിയത്. ഹോളിവുഡ് നടൻ ഗിൽസ് മരീനൈ ആണ് ഈ വെളിപ്പെടുത്തൽ നടത്തിയത്.

സെക്‌സ് ആൻഡ് സിറ്റി എന്ന ചിത്രത്തിലൂടെ പ്രശസ്ഥനായ നടനാണ് ഷീൽ മരീനൈ. അദ്ധേഹം പീപ്പിൾ മാഗസിന് നൽകിയ അഭിമുഖത്തിലാണ് മരീനൈ വെളിപ്പെടുത്തൽ നൽകിയത്. എന്നാൽ പെണ്ണുങ്ങളെ വെല്ലുന്ന തരത്തിൽ നടന്മാർക്കും ലൈംഗികാതിക്രമങ്ങൾ അനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്നാണ് ഹോളിവുഡ് നടൻ ഗിൽസ് മരീനൈയുടെ വെളിപ്പെടുത്തൽ.'സെക്‌സ് ആൻഡ് സിറ്റിക്ക് ശേഷം ഹോളിവുഡിലെ പല പ്രമുഖരും എന്നെത്തേടി വന്നു. അവർക്ക് ഞാനൊരു മാംസക്കഷ്ണം മാത്രമായിരുന്നു.' എന്നാണ് മരീനൈ പറയുന്നത്.

സോഷ്യൽമീഡിയയിൽ നടക്കുന്ന മീ ടൂ ക്യാമ്ബയിനിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. 'പുരുഷന്മാർ മീ ടൂ ക്യാമ്ബയിനിൽ കാര്യമായി പങ്കെടുത്തിരുന്നില്ല. കാരണം ലൈംഗിക പീഡിനത്തെക്കുറിച്ച് പുറംലോകമറിഞ്ഞാൽ ആണത്തം നഷ്ടമാകുമെന്നാണ് അവരുടെ ഭയം. ആണുങ്ങൾ ഇരകളാകുന്നത് ആരും അറിയാറില്ല.'- എന്നും മറീനൈ പറഞ്ഞു.ഹോളിവുഡിനെ ഞെട്ടിച്ചിരിക്കുകയാണ് മരീനൈയുടെ വെളിപ്പെടുത്തൽ