കൊച്ചി: മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കി നാടകവും വരുന്നു. നടൻ ജോയ് മാത്യു രചിക്കുന്ന നാടകത്തിൽ നടി ഷീല ആമിയായി അരങ്ങിലെത്തുമെന്ന് ജോയ് മാത്യു അറിയിച്ചു. മാധവിക്കുട്ടിയുടെ ജീവിതം അടിസ്ഥാനമാക്കി കമൽ സംവിധാനം ചെയ്യുന്ന സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടയിലാണ് മാധവിക്കുട്ടിയുടെ ജീവിതം നാടകമാകുന്നത്.

ബഷീറിന്റെ പ്രേമലേഖനം എന്ന സിനിമയുടെ സെറ്റിൽ വച്ചാണ് തനിക്ക് ഒരു നാടകത്തിൽ അഭിനയിക്കണമെന്ന ആഗ്രഹം ഷീല ജോയ് മാത്യുവിനോട് പറയുന്നത്. ഷീലയുടെ ആവശ്യ പ്രകാരം നാടകം രചിച്ചുകൊണ്ടിരിക്കുകയാണെന്ന് ജോയ് മാത്യു പറഞ്ഞു.

കമലിന്റെ സിനിമയിൽ ആമിയുടെ കഥാപാത്രത്തെ അവതരിപ്പിക്കാമെന്നേറ്റ വിദ്യാബാലൻ ചിത്രത്തിൽ നിന്ന് പിന്മാറിയിരുന്നു. മഞ്ജു വാര്യരാണ് ആമിയെ അവതരിപ്പിക്കാനായി ഒരുങ്ങുന്നത്.