മനാമ: ബഹ്‌റിനിലെ അറിയപ്പെടുന്ന നൃത്യാദ്ധ്യാപികയായ ഷീന കഴിഞ്ഞ 20 വർഷമായി ബഹ്‌റിനിലെ കലാസദ്യകളിലെ സാന്നിധ്യമാണ്. കഴിഞ്ഞ 6 വർഷങ്ങളായി സംസ്ഥാന സ്‌കൂൾ കലോത്സവ വേദിയിലെ നിറ സാന്നിധ്യമാവുകയാണ് ബഹ്‌റൈൻ പ്രവാസിയായ ഷീന ചന്ദ്രദാസ്.ഈ വർഷവും പതിവ് തെറ്റിക്കാതെ കോഴിക്കോട് നടക്കുന്ന സ്‌കൂൾ കലോത്സവ സദസ്സിൽ ഷീന ഉണ്ടാകും.

ഓരോ വർഷവും പുതിയ രീതികളും പുതിയ പ്രതിഭകളും ചുവടു വെക്കുന്ന കലോത്സവ വേദികളിൽ അത് കാണുവാനും ഹൃദസ്തമാക്കുവാനും ഷീന ശ്രമിക്കാറുണ്ട്.പുതിയ രീതികളും ചുവടുകളും പവിഴ ദ്വീപിലെ തന്റെ ശിഷ്യകൾക്ക് പകർന്ന് കൊടുക്കുന്ന കാര്യത്തിൽ മറ്റ് നൃത്യദ്ധ്യാപികമാരിൽ നിന്നും തികച്ചും വ്യത്യസ്ത യാണ് ഷീന.

നൃത്തം ജീവിതത്തിന്റെ ഭാഗമായതായി ഷീന അഭിപ്രായപ്പെടുന്നു. രാവിലെ 8 മണിയോടെ ആരംഭിക്കുന്ന ക്ലാസ്സുകൾ അവസാനിക്കുന്നത് പലപ്പോഴും സൂര്യൻ അസ്തമിച്ച ശേഷമാകും .6 വയസ്സുള്ള കുട്ടികൾ മുതൽ 50 വയസുള്ള വീട്ടമ്മമാർ വരെയുണ്ട് ശിഷ്യഗണത്തിൽ. ഇതിനിടയിൽ മറ്റ് ഗൾഫ് രാജ്യങ്ങളിൽ സ്റ്റെജ് ഷോ കളിലും പങ്കെടുക്കുവാൻ സമയം കണ്ടെത്താറുണ്ട് .ഇതിനെല്ലാം തന്റെ കുടുംബത്തിന്റെ പൂർണ്ണ പിന്തുണ ഉണ്ടാകാറുണ്ട് എന്ന് അവർ അഭിപ്രായപ്പെട്ടു.

ഭർത്താവ് ചന്ദ്രദാസ് ബഹറിനിൽ ജോലി ചെയ്യുന്നു 12 ക്ലാസ്സിലും 9 ാം ക്ലാസ്സിലും പഠിക്കുന്ന രണ്ട് കുട്ടികളും അടങ്ങുന്നതാണ് ഷീനയുടെ കുടുംബം.