- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അടിയിന്തിരമായി ഒഡീഷ കേഡറിലേക്ക് മടക്കണമെന്ന് കാട്ടി കേന്ദ്രം കത്തയച്ചിട്ടും കുലുക്കമില്ല; തെരഞ്ഞടുപ്പ് വിജ്ഞാപനം വരെ എങ്ങനെയും കേരളത്തിൽ തുടർന്ന് കേഡർ മാറാനുറച്ച് കരുനീക്കം; അച്ഛന്റെ സി പി എം ബന്ധം ചർച്ചയാക്കി പരിവാറുകാർ; ഡി ഐ ജി ഷെഫിൻ അഹമ്മദിനോടു വിട്ടു വീഴ്ചയില്ലെന്ന നിലപാടിൽ മോദി സർക്കാർ; യുവ ഐ പി എസുകരാനെതിരെ നടപടിക്ക് സാധ്യത; യതീഷ് ചന്ദ്രയെ കാക്കും പോലെ പരിവാറുകാരുടെ മറ്റൊരു വലിയ നോട്ടപ്പുള്ളിയെ സംരക്ഷിച്ച് പിണറായിയും
തിരുവനന്തപുരം. അർദ്ധ രാത്രി യാത്രക്കിടെ വാഹനം തടഞ്ഞ് മദ്യപിച്ചിട്ടുണ്ടോ എന്ന പരിശോധന നടത്തിയ പൊലീസ് ഉദ്യോഗസ്ഥർക്ക് റിവാർഡ് പ്രഖ്യാപിച്ചതിലൂടെ വാർത്തയിൽ നിറഞ്ഞു നിന്ന ഡി ഐ ജി ഷെഫിൻ അഹമ്മദ് ഇപ്പോൾ പിടിച്ചിരിക്കുന്നത് ഊരാക്കുടുക്കാണ്. ഡെപ്യൂട്ടേഷൻ കാലവാധി കഴിഞ്ഞിട്ടും തന്റെ ഹോം കേഡർ ആയ ഒഡീഷയിലേക്ക് മടങ്ങാത്തതാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അതൃപ്തിക്ക് വഴി വെച്ചിരിക്കുന്നത്. ഇപ്പോൾ കേരളാ പൊലീസിന്റെ ആധുനിക വത്കരണത്തിന്റെയും ആംഡ് പൊലീസിന്റെയും ചുമതലയുള്ള ഷെഫിനോടു കഴിഞ്ഞ ഓഗസ്റ്റിൽ ഡെപ്യൂട്ടേഷൻ കാലവാധി അവസാനിച്ചപ്പോൾ തന്നെ മടങ്ങണമെന്ന് അറിയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലത്തിലെ അണ്ടർ സെക്രട്ടറി കത്തയച്ചിരുന്നു. ഇത് അംഗീകരിക്കാത്തതാണ് പ്രശ്‌ന കാരണം. ഒഡീഷയിലേക്ക് മടങ്ങുന്നതിന് പകരം കേഡർ മാറ്റാൻ ഷെഫിൻ ഒരു നീക്കം നടത്തി. അത് ഫലം കാണാത്തത് ബിജെപി ഇടപെടൽ മൂലമാണ്. ഇദ്ദേഹത്തിനെ കേരള കേഡറിൽ ആവശ്യമുണ്ടെന്നും തുടർന്നു കൊണ്ടിരുക്കുന്ന ചില പദ്ധതികൾ പൂർത്തിയാക്കാനും മറ്റു ചിലവ ആരംഭിക്കാനും സേവനം കൂടിയ
തിരുവനന്തപുരം. അർദ്ധ രാത്രി യാത്രക്കിടെ വാഹനം തടഞ്ഞ് മദ്യപിച്ചിട്ടുണ്ടോ എന്ന പരിശോധന നടത്തിയ പൊലീസ് ഉദ്യോഗസ്ഥർക്ക് റിവാർഡ് പ്രഖ്യാപിച്ചതിലൂടെ വാർത്തയിൽ നിറഞ്ഞു നിന്ന ഡി ഐ ജി ഷെഫിൻ അഹമ്മദ് ഇപ്പോൾ പിടിച്ചിരിക്കുന്നത് ഊരാക്കുടുക്കാണ്. ഡെപ്യൂട്ടേഷൻ കാലവാധി കഴിഞ്ഞിട്ടും തന്റെ ഹോം കേഡർ ആയ ഒഡീഷയിലേക്ക് മടങ്ങാത്തതാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അതൃപ്തിക്ക് വഴി വെച്ചിരിക്കുന്നത്. ഇപ്പോൾ കേരളാ പൊലീസിന്റെ ആധുനിക വത്കരണത്തിന്റെയും ആംഡ് പൊലീസിന്റെയും ചുമതലയുള്ള ഷെഫിനോടു കഴിഞ്ഞ ഓഗസ്റ്റിൽ ഡെപ്യൂട്ടേഷൻ കാലവാധി അവസാനിച്ചപ്പോൾ തന്നെ മടങ്ങണമെന്ന് അറിയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലത്തിലെ അണ്ടർ സെക്രട്ടറി കത്തയച്ചിരുന്നു. ഇത് അംഗീകരിക്കാത്തതാണ് പ്രശ്‌ന കാരണം.
ഒഡീഷയിലേക്ക് മടങ്ങുന്നതിന് പകരം കേഡർ മാറ്റാൻ ഷെഫിൻ ഒരു നീക്കം നടത്തി. അത് ഫലം കാണാത്തത് ബിജെപി ഇടപെടൽ മൂലമാണ്. ഇദ്ദേഹത്തിനെ കേരള കേഡറിൽ ആവശ്യമുണ്ടെന്നും തുടർന്നു കൊണ്ടിരുക്കുന്ന ചില പദ്ധതികൾ പൂർത്തിയാക്കാനും മറ്റു ചിലവ ആരംഭിക്കാനും സേവനം കൂടിയേ തീരുവെന്ന് വിശദമാക്കുന്ന കത്ത് സംസ്ഥാന ആഭ്യന്തര പ്രിൻസിപ്പിൽ സെക്രട്ടറിയുടെ ശുപാർശയോടെ ചീഫ് സെക്രട്ടറി വഴി കേന്ദ്രത്തിന് അയച്ചുവെങ്കിലും പരിഗണിച്ചില്ലന്ന് മാത്രമല്ല ഷെഫിനെ എത്രയും വേഗം ഒഡീഷയിലേക്ക മടക്കി അയക്കാൻ കേന്ദ്രം വീണ്ടും നിർദ്ദേശിക്കുകയും ചെയ്തു. അതിനും സംസ്ഥാന സർക്കാർ മറുപടി നല്കിയില്ലെന്നാണ് അറിയുന്നത്. ഇതേ തുടർന്ന് കർശന നിലപാടിലേക്ക കേന്ദ്ര ആഭ്യന്തര മന്ത്രാലയം നീങ്ങുന്നതായാണ് സൂചന.
സംസ്ഥാന സർക്കാർ വിടുതൽ തരുന്നില്ലന്ന തൊടു ന്യായം നിരത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അച്ചടക്ക നടപടി നീക്കത്തെ തടയാനാകുമെന്നാണ് ഷെഫിൻ കരുതുന്നത്. സംസ്ഥാനത്ത് അഞ്ചു വർഷം പൂർത്തിയാക്കിയ ഷെഫിൻ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിർദ്ദേശ പ്രകാരം തന്നെയാണ് റിലീവ് ചെയ്യാത്തതെന്നാണ് സൂചന. പാർലമെന്റ് തെരെഞ്ഞടുപ്പ് പ്രഖ്യാപിക്കുന്നതോടെ ജീവനക്കാരുടെ സ്ഥലം മാറ്റവും പുനർ വിന്യാസവും അടക്കമുള്ള മുഴുവൻ കാര്യങ്ങളും കേന്ദ്ര തെരെഞ്ഞടുപ്പ് കമ്മീഷനിൽ വന്നു ചേരും. ഈ സമയം ഡി ജി പി ലോക് നാഥ് ബെഹ്റയുടെയും ഡൽഹിയിലെ തന്ന ചില ഉദ്യോഗസ്ഥരുടെയും സഹായത്താൻ ഡെപ്യൂട്ടേഷൻ നീട്ടി വാങ്ങാനാണ് ശ്രമം. എന്നാൽ അതിന് മുൻപ് തന്നെ കേന്ദ്രം ഷെഫിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയേക്കും.
ഡെപ്യൂട്ടേഷൻ കാലാവധി കഴിഞ്ഞതിനാൽ ശമ്പളം വു ആനുകൂല്യങ്ങളും വാങ്ങുന്നതിനും ഷെഫിന് തടസുമുണ്ട്. ശമ്പളം നലകുന്നത് ഏജി തടഞ്ഞുവെന്നാണ് സൂചന. അതേ സമയം ഷെഫിന്റെ സി പി എം ബന്ധം ചർച്ചയാക്കുകയാണ് ബിജെപിയും സംഘപരിവാറുകാരും. പാർട്ടി മുഖ പത്രത്തിൽ ഷെഫിനെതിരെ നിരന്തരം വാർത്തകൾ എഴുതുന്ന ചില ആരോപണങ്ങളും ഉന്നയിക്കുന്നുണ്ട്. സി പി എം സംഘടനയായ കെ എസ് ഇ ബി വർക്കേഴ്സ് അസോസിയേഷൻ മുൻ സംസ്ഥാന പ്രസിഡന്റായ കെ ഒ ഹബീബീന്റെ മകനാണ് ഷെഫിൻ കെ ഒ ഹബീബ് പിണറായിയുമായും കോടിയേരിയുമായും അടുപ്പമുള്ള അറിയപ്പെടുന്നട്രേഡ് യൂണിയൻ നേതാവുകൂടിയാണ്. അച്ഛന്റെ സംഘടനാ ബന്ധം' ഉപയോഗിച്ചു തന്നെയാണ് ഷെഫിൻ ഒഡീഷയിലേക്ക് മടങ്ങാതെ കേരളത്തിൽ തുടരുന്നത്. ഇത് മനസിലാക്കി തന്നെയാണ് ബിജെപി കരുക്കൾ നീക്കുന്നത്.
ഷെഫിൻ അഹമ്മദും എസ പി യതീഷ് ചന്ദ്രയും ഹരി ശങ്കർ ഐ പി എസുമാണ് ബിജെപി യുടെ നോട്ടപുള്ളികളായ ഉദ്യോഗസ്ഥർ. അതു കൊണ്ട തന്നെ പല വിധ പരാതികൾ സൃഷ്ടിച്ചു ഈ ഉദ്യോഗസ്ഥരുടെ മനോ വീര്യം തകർക്കാനും സംഘപരിവാർ സംഘടനകൾ ശ്രമം ആരംഭിച്ചിട്ടുണ്ട്. രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരിക്കുമ്പോൾ തിരുവനന്തപുരം റൂറൽ എസ് പി എന്ന നിലയിൽ പേരെടുത്ത ഷെഫിൻ ഒരേ സമയം ഭരണ പക്ഷത്തിന്റെയും പ്രതിപക്ഷത്തിന്റെയും മിത്രമായാണ് അറിയപ്പെട്ടിരുന്നത്. റൂറൽ പൊലീസിൽ നിന്നും പൊലീസ് ആസ്ഥാനത്ത് എ ഐ ജിയായും പ്രവർത്തിച്ചപ്പോഴും ഇപ്പോൾ ആംഡ് പൊലീസിന്റെ തലപ്പത്ത് എത്തിയപ്പോഴും ഷെഫിൻ വാർത്തകളിൽ നിന്നു അകന്നു സഞ്ചിക്കുകയായിരുന്നു. ഇതിനിടെയാണ് പൊലീസുകാർക്ക് കാഷ് ആവർഡ് നൽകി വാർത്തകളിൽ നിറയുന്നത്.
ഡിഐജി ആണെന്നറിയാതെ, ആർധരാത്രി നഗരത്തിലൂടെ കടന്നുപോയ വാഹനം തടഞ്ഞുനിർത്തി മദ്യപിച്ചിട്ടുണ്ടോയെന്നു പരിശോധിച്ച പൊലീസ് ഉദ്യോഗസ്ഥർക്കാണ് ക്യാഷ് അവാർഡ് നല്കിയത്. വഞ്ചിയൂർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരായ ജയകുമാർ, അജിത് കുമാർ, അനിൽ കുമാർ എന്നിവർക്കാണ് 500 രൂപ ക്യാഷ് അവാർഡ് പ്രഖ്യാപിച്ചത്. പെരുമാറ്റത്തിൽ പുലർത്തിയ വിനയമാണ് പൊലീസുകാർക്ക് അഭിനന്ദനം നേടിക്കൊടുത്തത്. ഓഗസ്റ്റ് 26നായിരുന്നു സംഭവം. തിരുവനന്തപുരം നഗരത്തിലെ തകരപ്പറമ്പ് ഭാഗത്ത് പട്രോളിങ് ഡ്യൂട്ടിയിലായിരുന്നു പൊലീസ് സംഘം. 12.15നാണ് ഡിഐജിയുടെ സ്വകാര്യ വാഹനം ഇതുവഴി കടന്നുവരുന്നത്.
വാഹനം തടഞ്ഞുനിർത്തിയ പൊലീസുകാർ വാഹനത്തിനുൾവശം പരിശോധിച്ചശേഷം മദ്യപിച്ചിട്ടുണ്ടോയെന്നറിയാൻ ബ്രീത്ത് അനലൈസറിൽ ഊതാൻ ആവശ്യപ്പെട്ടു. മുന്നിൽ നിൽക്കുന്നത് ഡിഐജിയാണെന്ന് പൊലീസുകാർ മനസിലാക്കിയിരുന്നില്ല. ഇതിനുശേഷം വാഹനം വിട്ടയച്ചു. പിന്നീട് അവാർഡും പ്രശംസയും എത്തിയപ്പോഴാണ് പൊലീസുകാർ പോലും കാര്യം അറിയുന്നത്.