ദുബായ്: വിസ്മയങ്ങളുടെയും സാഹസികതയുടെയും തോഴനാണ് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ റാഷിദ് അൽമക്തൂം. സ്വദേശികൾക്കും വിദേശികൾക്കും അദ്ദേഹത്തിന്റെ വിശേഷങ്ങൾ അറിയാൻ എന്നും കൗതുകം മാത്രം.

ദുബായ് നോളജ് ആൻഡ് ഹ്യൂമൻ ഡവലപ്‌മെന്റ് അഥോറിറ്റിയിൽ ഉദ്യോഗസ്ഥയായ ഹബീബയ്ക്ക് പറഞ്ഞാൽ തീരുന്നില്ല കിരീടാവകാശിയുടെ വിശേഷങ്ങൾ. കഴിഞ്ഞ ദിവസം തന്റെ വീട് സന്ദർശിച്ച ഷെയ്ഖ് ഹംദാൻ തന്നെ ഞെട്ടിച്ചുകളഞ്ഞല്ലോ!

ആദ്യ കാഴ്ചയിൽ അമ്പരന്ന് പോയെങ്കിലും പിന്നീട് കിരീടാവകാശിക്ക് ഹബീബ ഊഷ്മളമായ സ്വീകരണം തന്നെ നൽകി.സാമൂഹിക സേവനത്തിൽ മുഴുകിയ സ്വദേശി വനിതയാണു ഹബീബ. ദുബായ് നോളേജ് ആൻഡ് ഹ്യൂമൺ ഡവലപ്മന്റ് അഥോറിറ്റി (കെഎച്ച്ഡിഎ) യിൽ ഉദ്യോഗസ്ഥ. ഒഴിവ് സമയങ്ങളിൽ രാജ്യത്തിനകത്തും പുറത്തും സാമൂഹിക സേവനം നടത്തുകയാണു ഇവരുടെ ഇഷ്ടവിനോദം.

സ്വദേശികളുടെ കുടുംബ പ്രശ്‌നങ്ങളിൽ പരിഹാരത്തിനു ശ്രമിക്കുന്ന കൗൺസിലർ. രാജ്യാതിർത്തികൾ കടന്നു പോലും വോളണ്ടിയറാകാൻ സന്നദ്ധയായ മാതൃകാ വനിതയെന്ന വിശേഷണവും ഹബീബയ്ക്കുണ്ട്. സാമൂഹിക പ്രവർത്തനം ജീവവായുവായി കരുതുന്ന ഇവരെ പരിചയക്കാർ ഉമ്മു മുഹമ്മദ് എന്നാണു ആദരപൂർവ്വം വിളിക്കുന്നത്. ഷൈഖ് ഹംദാൻ കെഎച്ച്ഡിഎ സന്ദർശിച്ച സമയത്താണു ഹബീബ അവരെ ക്ഷണിച്ചത്.

ഉമ്മു ഹബീബയുടെ ഒപ്പം നിന്നു ഷൈഖ് പടമെടുത്തു. സമൂഹ നന്മയിലുള്ള അവരുടെ താൽപര്യത്തെ പ്രോൽസാഹിപ്പിക്കുകയും പ്രകീർത്തിക്കുകയും ചെയ്തു. പരസ്പരം പ്രാർത്ഥിച്ചു പിരിഞ്ഞപ്പോൾ ഷൈഖ് ഒരു സമ്മാനവും ഹബീബയ്ക്ക് നൽകി.


ജോർദാൻ അതിർത്തിയിലെ അഭയാർഥി ക്യാംപിൽ അശരണർക്കിടയിൽ നിറഞ്ഞു നിന്നു ഹബീബ സേവന പ്രവർത്തനങ്ങളിൽ മുഴുകിയ സമയത്ത് പകർത്തിയ പടമായിരുന്നു അത്.