- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
വിദേശ നിക്ഷേപ സാധ്യതകൾ പങ്കുവെച്ച് ഷാർജ എഫ് ഡി ഐ ഫോറം
ലോകത്തെ മുൻനിര വിദേശനിക്ഷേപ ചർച്ചാവേദികളിലൊന്നായ ഷാർജ എഫ് ഡി ഐ ഫോറത്തിന്റെ നാലാം പതിപ്പിന് ഷാർജയിൽ തിരിതെളിഞ്ഞു. ഷാർജ ഭരണാധികാരിയും യുഎഇ സുപ്രീം കൗൺസിൽ അംഗവുമായ ഷെയ്ഖ് ഡോക്ടർ സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് ഫോറം ഉത്ഘാടനം ചെയ്തത്. മികച്ച നിക്ഷേപ സാധ്യതകളാൽ സുരക്ഷിതമായ യുഎഇയുടെ ഭാവിയിലേക്ക് വിരൽ ചൂണ്ടുന്ന ഫോറത്തിൽ യുഎഇ ധനമന്ത്രി സുൽത്താൻ ബിൻ സയീദ് അൽ മൻസൂറി, ശുറൂഖ് എക്‌സിക്യൂട്ടീവ് ചെയർമാൻ മർവാൻ അൽ സർക്കാൽ മഹാരാഷ്ട്ര വ്യവസായവകുപ്പ് മന്ത്രി സുഭാഷ് ദേശായി തുടങ്ങി പ്രമുഖർ സംബന്ധിച്ചു. പുതിയ നിക്ഷേപ നിയമങ്ങൾ രാജ്യത്തിന്റെ വളർച്ചക്ക് ആക്കം കൂട്ടുമെന്നും മേഖലയിലെയും ലോകത്തിലേയും തന്നെ വിദേശ നിക്ഷേപ സൗഹൃദ രാജ്യങ്ങളുടെ പട്ടികയിൽ യുഎഇയെ കൂടുതൽ കരുത്തരാക്കുമെന്നും യെ ധനമന്ത്രി സുൽത്താൻ ബിൻ സയീദ് അൽ മൻസൂറി പറഞ്ഞു. യുഎഇ വിഷൻ 2021, 2030 ലക്ഷ്യമാക്കിയുള്ള യുഎൻ സുസ്ഥിര വികസന സങ്കൽപ്പങ്ങൾ എന്നിവയോടു ചേർന്ന് നിൽക്കുന്നതാണ് പുതിയ നിക്ഷേപ നിയമങ്ങൾ എന്നും അദ്ദേഹം വ്യകത്മാക്കി. ''കൂടുതൽ ചർച്ചകളിലൂടെയും സഹക
ലോകത്തെ മുൻനിര വിദേശനിക്ഷേപ ചർച്ചാവേദികളിലൊന്നായ ഷാർജ എഫ് ഡി ഐ ഫോറത്തിന്റെ നാലാം പതിപ്പിന് ഷാർജയിൽ തിരിതെളിഞ്ഞു. ഷാർജ ഭരണാധികാരിയും യുഎഇ സുപ്രീം കൗൺസിൽ അംഗവുമായ ഷെയ്ഖ് ഡോക്ടർ സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് ഫോറം ഉത്ഘാടനം ചെയ്തത്. മികച്ച നിക്ഷേപ സാധ്യതകളാൽ സുരക്ഷിതമായ യുഎഇയുടെ ഭാവിയിലേക്ക് വിരൽ ചൂണ്ടുന്ന ഫോറത്തിൽ യുഎഇ ധനമന്ത്രി സുൽത്താൻ ബിൻ സയീദ് അൽ മൻസൂറി, ശുറൂഖ് എക്‌സിക്യൂട്ടീവ് ചെയർമാൻ മർവാൻ അൽ സർക്കാൽ മഹാരാഷ്ട്ര വ്യവസായവകുപ്പ് മന്ത്രി സുഭാഷ് ദേശായി തുടങ്ങി പ്രമുഖർ സംബന്ധിച്ചു.
പുതിയ നിക്ഷേപ നിയമങ്ങൾ രാജ്യത്തിന്റെ വളർച്ചക്ക് ആക്കം കൂട്ടുമെന്നും മേഖലയിലെയും ലോകത്തിലേയും തന്നെ വിദേശ നിക്ഷേപ സൗഹൃദ രാജ്യങ്ങളുടെ പട്ടികയിൽ യുഎഇയെ കൂടുതൽ കരുത്തരാക്കുമെന്നും യെ ധനമന്ത്രി സുൽത്താൻ ബിൻ സയീദ് അൽ മൻസൂറി പറഞ്ഞു. യുഎഇ വിഷൻ 2021, 2030 ലക്ഷ്യമാക്കിയുള്ള യുഎൻ സുസ്ഥിര വികസന സങ്കൽപ്പങ്ങൾ എന്നിവയോടു ചേർന്ന് നിൽക്കുന്നതാണ് പുതിയ നിക്ഷേപ നിയമങ്ങൾ എന്നും അദ്ദേഹം വ്യകത്മാക്കി. ''കൂടുതൽ ചർച്ചകളിലൂടെയും സഹകരണങ്ങളിലൂടെയും മാത്രമേ വളർച്ച കൈവരിക്കാനാവൂ. ഷാർജ എഫ്ഡിഐ ഫോറം അതിനു മികച്ച ഉദാഹരണമാണ്. 10 വർഷത്തെ വിസ, നിക്ഷേപകർക്ക് നൂറു ശതമാനം ഓണർഷിപ്പ് തുടങ്ങിയ പുതിയ മാറ്റങ്ങളിലൂടെ അടുത്ത രണ്ടു വർഷം കൊണ്ട് യുഎഇയുടെ സാമ്പത്തിക വളർച്ചയിൽ 15-20 ശതമാനം ഉയർച്ചയുണ്ടാവുമെന്നാണ് കരുതുന്നത്''- സുൽത്താൻ ബിൻ സയീദ് അൽ മൻസൂറി കൂട്ടിച്ചേർത്തു.
ധനമന്ത്രിയുടെ അഭിപ്രായത്തെ പിന്തുണച്ച ശുറൂഖ് എക്‌സിക്യൂട്ടീവ് ചെയർമാൻ മർവാൻ ബിൻ ജാസിം അൽ സർക്കാൽ നിക്ഷേപ മേഖലയിൽ നൂതനമായ ആശയങ്ങളും സാങ്കേതികതയും ഉണ്ടായിരിക്കേണ്ട അനിവാര്യതയിലേക്ക് വിരൽചൂണ്ടി. ''വിദേശനിക്ഷേപം ആകർഷിക്കുക എന്നതിലൂടെ കൂടുതൽ പണം മാത്രമല്ല ലക്ഷ്യമാക്കുന്നത്. കൂടുതൽ നവീനമായ ആശയങ്ങളും, സാങ്കേതിക വിദ്യകളും, ഗവേഷണങ്ങളുമെല്ലാം ഉൾപ്പെട്ടതാണ് നിക്ഷേപങ്ങൾ. സുസ്ഥിരമായ, പ്രകൃതിയോട് ചേർന്ന് നിൽക്കുന്ന സുരക്ഷിതമായ ഒരു നാളേക്ക് വേണ്ടിയുള്ള അത്തരം നിക്ഷേപങ്ങൾക്ക് വേണ്ട എല്ലാ സൗകര്യങ്ങളും പിന്തുണയും ഷാർജയിലുണ്ട്''- അദ്ദേഹം പറഞ്ഞു.
വരുംകാലത്തെ അടയാളപ്പെടുത്തുന്ന ചർച്ചകൾക്കും എഫ്ഡിഐ ഫോറം വേദിയായി. അഞ്ചാം ജനറേഷന്റെ (5G) സാധ്യകൾ ആരാഞ്ഞ, അതിനനുസരിച്ചു വിപണി രൂപപ്പെടുന്നതിനെ കുറിച്ചുള്ളതായിരുന്നു ഒരു ചർച്ച. അടുത്ത വർഷത്തോടെ ഏറ്റവും പുതിയതും വേഗമേറിയതുമായ ആ സാങ്കേതികതയെ പൂർണമായി ഉൾക്കൊള്ളാൻ യുഎഇ പ്രാപ്തമാകുമെന്ന് ചർച്ചയിൽ പങ്കെടുത്തവർ പ്രതീക്ഷ പങ്കുവെച്ചു. വിദേശ നിക്ഷേപം ആകർഷിക്കുന്നതിൽ ചേംബർ ഓഫ് കോമേഴ്സ് വഹിക്കുന്ന പങ്കിനെക്കുറിച്ചായിരുന്നു മറ്റൊരു ചർച്ച.
പ്രധാനപ്പെട്ട രണ്ടു ധാരണാപത്രങ്ങൾ ഒപ്പു വെക്കുന്നതിനും ഷാർജ എഫ്ഡിഐ ഫോറം വേദി സാക്ഷിയായി. ഷാർജ ഭരണാധികാരിയുടെ സാന്നിധ്യത്തിലായിരുന്നു ധാരണാപത്രങ്ങൾ ഒപ്പുവെച്ചത്. കൂടുതൽ നിക്ഷേപ സൗഹൃദ സംഘടനങ്ങളിൽ സഹകരിക്കാൻ ഇൻവെസ്റ്റ് ഇൻ ഷാർജയും വേൾഡ് അസോസിയേഷൻ ഓഫ് ഇൻവെസ്റ്റ്‌മെന്റ് പ്രൊമോഷൻ ഏജൻസി (WAIPA)യും ധാരണയിലെത്തി. കൊറിയയിലെ ദേജോൻ ഇൻഫർമേഷൻ ഏജൻസിയുമായി ചേർന്ന് ഷാർജ കൊറിയ ടെക്നോളജി സെന്റർ തുടങ്ങാനുള്ള ധാരണയിൽ ഷാർജ റിസേർച് ടെക്നോളജി ഇന്നവേഷൻ പാർക്കും (SRTI) ഒപ്പുവെച്ചു. വിദ്യാഭ്യാസ രംഗത്തും ഗവേഷണ രംഗത്തും പുത്തൻ വാതായനങ്ങൾ തുറക്കുന്നതാവും ഈ കൂട്ടായ്മ.
ഷാർജ ഭരണാധികാരിയും യുഎഇ സുപ്രീം കൗൺസിൽ അംഗവുമായ ഷെയ്ഖ് സുൽത്താൻ അൽ ഖാസിമിയുടെ രക്ഷാകർതൃത്വത്തിൽ രണ്ടായിരത്തിപ്പതിനഞ്ചിലാണ് എഫ്ഡിഐ ഫോറം ആരംഭിച്ചത്. ഷാർജയുടെ വിദേശ നിക്ഷേപ വിഭാഗമായ ഇൻവെസ്റ്റ് ഇൻ ഷാർജയുടെ നേതൃത്വത്തിൽ യുഎഇ ധനകാര്യ മന്ത്രാലയത്തിന്റെ പിന്തുണയോടെയാണ് ഫോറം സംഘടിപ്പിക്കുന്നത്.
ഷാർജ അൽ ജവാഹർ കൺവെൻഷൻ സെന്ററിൽ നടക്കുന്ന ഫോറം ഇന്ന് സമാപിക്കും.