- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷേക്ക് സയ്യിദ് റോഡിൽ ഗതാഗത തടസം മാറി; ഇരുവശത്തേക്കും പൂർണതോതിൽ ഗതാഗതം സുഗമമായെന്ന് ദുബായ് പൊലീസ്
ദുബായ്: ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്ന ഷേക്ക് സയ്യിദ് റോഡ് പൂർണതോതിൽ തുറന്നതായി ദുബായ് പൊലീസ് അറിയിച്ചു. ഇരുവശത്തേക്കും സാധാരണ നിലയിൽ ഗതാഗതം സാധ്യമാകുമെന്നാണ് അറിയിപ്പ്. രാവിലെ 5.30 മുതൽ എട്ടു വരെ ഇന്റർചേഞ്ച് ഒന്നു മുതൽ ദുബായ് വേൾഡ് ട്രേഡ് സെന്റർ റൗണ്ട് എബൗട്ട് വരെ ഇരുവശത്തേക്കും റോഡ് അടച്ചിട്ടിരിക്കുകയായിരുന്നു. പിന്നീട്
ദുബായ്: ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്ന ഷേക്ക് സയ്യിദ് റോഡ് പൂർണതോതിൽ തുറന്നതായി ദുബായ് പൊലീസ് അറിയിച്ചു. ഇരുവശത്തേക്കും സാധാരണ നിലയിൽ ഗതാഗതം സാധ്യമാകുമെന്നാണ് അറിയിപ്പ്.
രാവിലെ 5.30 മുതൽ എട്ടു വരെ ഇന്റർചേഞ്ച് ഒന്നു മുതൽ ദുബായ് വേൾഡ് ട്രേഡ് സെന്റർ റൗണ്ട് എബൗട്ട് വരെ ഇരുവശത്തേക്കും റോഡ് അടച്ചിട്ടിരിക്കുകയായിരുന്നു. പിന്നീട് ഏതാനും ദിവസങ്ങളായി രാവിലെ ഒമ്പതു വരെയും ഈ റോഡിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്ന സമയത്ത് ഷേക്ക് സയ്യിദ് റോഡിൽ നിന്നു മറ്റു റോഡുകളിലേക്ക് ഗതാഗതം തിരിച്ചുവിടുകയായിരുന്നു.
അൽ ഖെയ്ൽ റോഡ്, അൽ വാസിൽ റോഡ്, ജുമൈറ റോഡ്, ഫിനാൻഷ്യൽ സെന്റർ റോഡ് തുടങ്ങിയ റൂട്ടികളിലായിരുന്നു പകരം ഗതാഗതം തിരിച്ചുവിട്ടിരുന്നത്. അറ്റകുറ്റപ്പണികൾക്കും മറ്റുമായി അടച്ചിട്ട ഷേക്ക് സയ്യിദ് റോഡ് പൂർണതോതിൽ ഗതാഗത യോഗ്യമായതോടെ ഈ മേഖലയിലുള്ള ഗതാഗതക്കുരുക്കും ഒഴിവായെന്നാണ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അഥോറിറ്റി അറിയിച്ചിരിക്കുന്നത്.