- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡൽഹി പുറന്തള്ളിയ ഷീല ദീക്ഷിത് യുപിയിലേക്ക്; ഉത്തർപ്രദേശിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ നയിക്കാനൊരുങ്ങി മുൻ കേരള ഗവർണർ; നിർദ്ദേശം തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ മെനയുന്ന പ്രശാന്ത് കിഷോറിന്റേത്
ന്യൂഡൽഹി: ഡൽഹി മുൻ മുഖ്യമന്ത്രിയും കേരളത്തിലെ മുൻ ഗവർണറുമായ ഷീല ദീക്ഷിത് വരുന്ന ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ നയിക്കും. മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഷീലയുടെ പേരു സജീവമായി ചർച്ചകളിലുണ്ട്. അടുത്ത വർഷമാണു തെരഞ്ഞെടുപ്പ്. ഇതിനു മുന്നോടിയായുള്ള തന്ത്രങ്ങൾ മെനയുകയാണ് കോൺഗ്രസ്. ഒരിക്കൽ ശക്തി കേന്ദ്രമായിരുന്ന ഉത്തർപ്രദേശിൽ തിരിച്ചു വരാനുള്ള തീവ്രശ്രമത്തിന്റെ ഭാഗമായാണു ഷീലയെ കളത്തിൽ ഇറക്കുന്നത്. കോൺഗ്രസിനായി തെരഞ്ഞെടുപ്പു തന്ത്രങ്ങൾ മെനയുന്ന പ്രശാന്ത് കിഷോറാണ് ഷീലാ ദീക്ഷിതിന്റെ പേര് മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിർദ്ദേശിച്ചത്. പാർട്ടിയുടെ പ്രചരണ ചുമതലയ്ക്ക് ചുക്കാൻ പിടിക്കാനും ഷീല തന്നെയാണ് നല്ലതെന്നാണ് വിലയിരുത്തൽ. ബ്രാഹ്മണ സമുദായത്തിൽ പെട്ട ഷീല ദീക്ഷിതിന് കൂടുതൽ വോട്ട് പിടിക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ. ഉത്തർപ്രദേശിലെ ബ്രാഹ്മണ സമുദായം ശക്തമായ വോട്ട് ബാങ്കാണ്. ബ്രാഹ്മണ സമുദായ വോട്ടുകൾ ബിജെപിയിലേക്ക് മറിയാനുള്ള സാഹചര്യം മുൻകൂട്ടി കണ്ടാണ് പ്രശാന്ത് കിഷോർ ഈ നിർദ്ദേശം മുന്നോട്ട് വച്ച
ന്യൂഡൽഹി: ഡൽഹി മുൻ മുഖ്യമന്ത്രിയും കേരളത്തിലെ മുൻ ഗവർണറുമായ ഷീല ദീക്ഷിത് വരുന്ന ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ നയിക്കും. മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഷീലയുടെ പേരു സജീവമായി ചർച്ചകളിലുണ്ട്.
അടുത്ത വർഷമാണു തെരഞ്ഞെടുപ്പ്. ഇതിനു മുന്നോടിയായുള്ള തന്ത്രങ്ങൾ മെനയുകയാണ് കോൺഗ്രസ്. ഒരിക്കൽ ശക്തി കേന്ദ്രമായിരുന്ന ഉത്തർപ്രദേശിൽ തിരിച്ചു വരാനുള്ള തീവ്രശ്രമത്തിന്റെ ഭാഗമായാണു ഷീലയെ കളത്തിൽ ഇറക്കുന്നത്.
കോൺഗ്രസിനായി തെരഞ്ഞെടുപ്പു തന്ത്രങ്ങൾ മെനയുന്ന പ്രശാന്ത് കിഷോറാണ് ഷീലാ ദീക്ഷിതിന്റെ പേര് മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിർദ്ദേശിച്ചത്. പാർട്ടിയുടെ പ്രചരണ ചുമതലയ്ക്ക് ചുക്കാൻ പിടിക്കാനും ഷീല തന്നെയാണ് നല്ലതെന്നാണ് വിലയിരുത്തൽ.
ബ്രാഹ്മണ സമുദായത്തിൽ പെട്ട ഷീല ദീക്ഷിതിന് കൂടുതൽ വോട്ട് പിടിക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ. ഉത്തർപ്രദേശിലെ ബ്രാഹ്മണ സമുദായം ശക്തമായ വോട്ട് ബാങ്കാണ്. ബ്രാഹ്മണ സമുദായ വോട്ടുകൾ ബിജെപിയിലേക്ക് മറിയാനുള്ള സാഹചര്യം മുൻകൂട്ടി കണ്ടാണ് പ്രശാന്ത് കിഷോർ ഈ നിർദ്ദേശം മുന്നോട്ട് വച്ചത്. മന്ദിർ-മണ്ഡൽ രാഷ്ട്രീയത്തിലൂടെ ബിജെപി ഈ വോട്ട് ബാങ്കിൽ സ്വാധീനം ചെലുത്താൻ ശ്രമിച്ചത് കോൺഗ്രസിനെ പ്രതിസന്ധിയിലാക്കിയിരുന്നു.
തുടർച്ചയായ മൂന്ന് വട്ടം ഡൽഹിയിൽ കോൺഗ്രസിന് വേണ്ടി അധികാരം പിടിച്ച വ്യക്തിയാണു ഷീല ദീക്ഷിത്. 1999 മുതൽ 2014 വരെയായിരുന്നു ഇത്. എന്നാൽ, ആംആദ്മിക്ക് മുന്നിൽ ഷീലയുടെ പ്രഭാവം മങ്ങി. 78 ആം വയസിൽ ഉത്തർപ്രദേശ് പിടിക്കുകയെന്ന ദൗത്യം ഷീലയെ ഏൽപ്പിക്കാൻ സോണിയ ഗാന്ധി തയ്യാറാകുമെന്ന സൂചനയാണു പുറത്തുവരുന്നത്.



