- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
തൊഴിലിടങ്ങളിലുണ്ടാകുന്ന അപകടങ്ങളെ തുടർന്ന് അവശരാകുന്ന പ്രവാസി തൊഴിലാളികളെ പുനരധിവസിപ്പിക്കാൻ ഷെർട്ടർ ഹോമുകൾ; നാട്ടിലേക്ക് മടങ്ങുന്നതു വരെ സുരക്ഷിത ഇടമൊരുക്കി ഹമദ് മെഡിക്കൽ കോർപറേഷൻ
ദോഹ: തൊഴിലിടങ്ങളിൽ ഉണ്ടാകുന്ന അപകടങ്ങളെ തുടർന്ന് അവശത അനുഭവിക്കുന്ന പ്രവാസി തൊഴിലാളികളെ പുനരധിവസിപ്പിക്കുന്നതിനായി ഷെൽട്ടർ ഹോമുകൾ ഉടൻ ആരംഭിക്കും. പഴയ എയർപോർട്ട് മേഖലയിൽ ആരംഭിക്കുന്ന ഷെൽട്ടർ ഹോം ഹമദ് മെഡിക്കൽ കോർപറേഷൻ ആയിരിക്കും നടത്തുക. ഇത്തരത്തിൽ ആദ്യമായിട്ടാണ് ഖത്തറിൽ വിദേശ തൊഴിലാളികൾക്കായി ഷെൽട്ടർ ഹോമുകൾ ഒരുങ്ങുന്നതെന്ന് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വർക്ക് സൈറ്റുകളിൽ അപകടം ഉണ്ടാകുകയും തുടർന്ന് ജോലിക്ക് പോകാൻ സാധിക്കാത്തതുമായ പ്രവാസി തൊഴിലാളികൾക്ക് ഇതൊരു താത്ക്കാലിക ഭവനമായിരിക്കുമെന്നാണ് പറയുന്നത്. അപകടങ്ങളെ തുടർന്ന് ചികിത്സയ്ക്കു ശേഷം ആശുപത്രി വിടുകയും അതേസമയം ജോലിക്കു തിരികെ കയറാൻ പറ്റാത്തത്ര മാനസികമോ ശാരീരികമോ ആയ അവശതകൾ ഉള്ള പ്രവാസി തൊഴിലാളികൾക്കാണ് ഇത്തരം ഷെൽട്ടർ ഹോമുകളിൽ അഭയം നൽകുക. സ്വദേശത്തേക്ക് പോകുന്നതു വരെ സുരക്ഷിതമായി തങ്ങുകയും വേണ്ടത്ര പരിചരണം ലഭിക്കുകയും ചെയ്യുക എന്നതാണ് ഈ ഷെൽട്ടർ ഹോമുകളുടെ ഉദ്ദേശം. ഒരേ സമയം 14 തൊഴിലാളികളെ അധിവസിപ്പിക്കാൻ സൗകര്യമുള്ളതായിരിക്കും ഷെൽ
ദോഹ: തൊഴിലിടങ്ങളിൽ ഉണ്ടാകുന്ന അപകടങ്ങളെ തുടർന്ന് അവശത അനുഭവിക്കുന്ന പ്രവാസി തൊഴിലാളികളെ പുനരധിവസിപ്പിക്കുന്നതിനായി ഷെൽട്ടർ ഹോമുകൾ ഉടൻ ആരംഭിക്കും. പഴയ എയർപോർട്ട് മേഖലയിൽ ആരംഭിക്കുന്ന ഷെൽട്ടർ ഹോം ഹമദ് മെഡിക്കൽ കോർപറേഷൻ ആയിരിക്കും നടത്തുക. ഇത്തരത്തിൽ ആദ്യമായിട്ടാണ് ഖത്തറിൽ വിദേശ തൊഴിലാളികൾക്കായി ഷെൽട്ടർ ഹോമുകൾ ഒരുങ്ങുന്നതെന്ന് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
വർക്ക് സൈറ്റുകളിൽ അപകടം ഉണ്ടാകുകയും തുടർന്ന് ജോലിക്ക് പോകാൻ സാധിക്കാത്തതുമായ പ്രവാസി തൊഴിലാളികൾക്ക് ഇതൊരു താത്ക്കാലിക ഭവനമായിരിക്കുമെന്നാണ് പറയുന്നത്. അപകടങ്ങളെ തുടർന്ന് ചികിത്സയ്ക്കു ശേഷം ആശുപത്രി വിടുകയും അതേസമയം ജോലിക്കു തിരികെ കയറാൻ പറ്റാത്തത്ര മാനസികമോ ശാരീരികമോ ആയ അവശതകൾ ഉള്ള പ്രവാസി തൊഴിലാളികൾക്കാണ് ഇത്തരം ഷെൽട്ടർ ഹോമുകളിൽ അഭയം നൽകുക. സ്വദേശത്തേക്ക് പോകുന്നതു വരെ സുരക്ഷിതമായി തങ്ങുകയും വേണ്ടത്ര പരിചരണം ലഭിക്കുകയും ചെയ്യുക എന്നതാണ് ഈ ഷെൽട്ടർ ഹോമുകളുടെ ഉദ്ദേശം.
ഒരേ സമയം 14 തൊഴിലാളികളെ അധിവസിപ്പിക്കാൻ സൗകര്യമുള്ളതായിരിക്കും ഷെൽട്ടർ ഹോമുകൾ. ആശുപത്രി പോലെ തന്നെ മികച്ച പരിചരണവും സുരക്ഷിത സാഹചര്യവും തൊഴിലാളികൾക്ക് ഇവിടെ ലഭിക്കും. പ്രവാസി തൊഴിലാളികളുടെ ക്ഷേമം ലക്ഷ്യമാക്കി നടപ്പിലാക്കുന്ന ചില പദ്ധതികളുടെ ഭാഗമായാണ് ഷെൽട്ടർ ഹോമുകളും ഒരുക്കുന്നത്.