ഴിഞ്ഞ രണ്ടുമൂന്നു ദിവസങ്ങളായി മലയാളികൾ ഗൂഗിളിൽ ഏറ്റവുമധികം തെരഞ്ഞ പേരാണ് ഷേമ അലക്‌സാണ്ടറുടേത്. പക്ഷേ, നടനും തിരക്കഥാകൃത്തുമായ അനൂപ് മേനോന്റെ പ്രതിശ്രുത വധുവിനെക്കുറിച്ച് ഗൂഗിളിനും കാര്യമായ അറിവൊന്നും ഉണ്ടായിരുന്നില്ല. ഇപ്പോഴിത പത്തനാപുരംകാരി ഷേമ അലക്‌സാണ്ടറിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിരിക്കുന്നു.

അനൂപ് മേനോനുമായി നടക്കാനിരിക്കുന്നത് ഷേമയുടെ രണ്ടാം വിവാഹമാണ്. ഉന്നത വ്യവസായ കുടുംബത്തിലെ അംഗമായിരുന്ന ഷേമയുടെ ആദ്യ ഭർത്താവ് നേരത്തെ മരിച്ചിരുന്നു. ഭർത്താവിന്റെ മരണശേഷം കോടിക്കണക്കിന് രൂപയുടെ അവകാശികൂടിയാണ് കൊല്ലം പത്തനാപുരം സ്വദേശിയായ ഷേമ.

കഴിഞ്ഞദിവസമാണ് ഷേമയുടെയും അനൂപ് മേനോന്റെയും വിവാഹ വാർത്ത പുറത്തുവന്നത്. അനൂപ് തന്നെയാണ് ഫേസ്‌ബുക്കിലൂടെ വാർത്ത പുറത്തുവിട്ടത്. ഇരുവരും കഴിഞ്ഞ അഞ്ചു വർഷമായി സുഹൃത്തുക്കളാണ്. സിനിമയ്ക്ക് പുറത്തുള്ള ഒരാളായിരിക്കും തന്റെ വധുവെന്ന് അനൂപ് അടുത്തിടെ പറയുകയും ചെയ്തിരുന്നു.

കൊല്ലം പത്തനാപുരത്തെ പ്രാദേശിക കോൺഗ്രസ് നേതാവായ പ്രിൻസ് അലക്‌സാണ്ടറുടെയും പരേതയായ ലില്ലി അലക്‌സാണ്ടറുടെയും മകളാണ് നാൽപ്പത്തിമൂന്നുകാരിയായ ഷേമ. 21 വർഷം മുമ്പ് തെക്കേ ഇന്ത്യയിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ അബാൻ ഗ്രൂപ്പിന്റെ ഉടമയുടെ രണ്ടാമത്തെ മകൻ റെനിയുമായി ഷേമയുടെ വിവാഹം നടന്നിരുന്നു. 8 വർഷം മുമ്പ് റെനി ഹാർട്ട് അറ്റാക്ക് വന്ന് മരിച്ചു. ഈ ബന്ധത്തിൽ കുട്ടികൾ ഉണ്ടായിരുന്നില്ല. എന്നാൽ ഷേമ ഒരു കുട്ടിയെ ദത്തെടുത്ത് വളർത്തി. ആ കുട്ടിക്ക് ഇപ്പോൾ 16 വയസ് പ്രായം ഉണ്ട്. റെനിയുടെ മരണശേഷം ശത കോടികളുടെ സ്വത്താണ് ഷേമയ്ക്ക് ലഭിച്ചത്. ഷേമയ്ക്ക് സിനിമാരംഗവുമായി ബന്ധമില്ല. 

വിവാഹിതരാകാനുള്ള ആഗ്രഹം ഇരുവരും വീട്ടിൽ അറിയിച്ചതിനെ തുടർന്ന് വീട്ടുകാർ ആലോചിച്ചാണ് തീയതി നിശ്ചയിച്ചത്. ഡിസംബർ 27നാണ് ഇരുവരുടെ വിവാഹം. കോഴിക്കോട് ബാലുശേരി പറമ്പത്തു വീട്ടിൽ പി ഗംഗാധരൻ നായരുടേയും ഇന്ദിര മേനോന്റെയും മകനായ അനൂപിന് 37 വയസാണ്. ടെലിവിഷൻ പ്രോഗ്രാമുകളിൽ അവതാരകനായെത്തിയ അനൂപ് പിന്നീട് സീരിയലുകളിൽ സജീവമാവുകയും അതുവഴി സിനിമയിൽ എത്തുകയുമായിരുന്നു. കൈരളി ചാനൽ സംപ്രേഷണം ചെയ്ത 'ഡിസംബർ മിസ്റ്റ്' എന്ന ടെലിഫിലിമും അനൂപിന്റെ കരിയറിൽ വഴിത്തിരിവായി. ആദ്യ സിനിമ വിനയന്റെ 'കാട്ടുചെമ്പക'മായിരുന്നെങ്കിലും രഞ്ജിത്തിന്റെ 'തിരക്കഥ'യാണ് അനൂപിന് താരപരിവേഷം നൽകിയത്.

അനൂപിന്റെ പ്രണയവും വിവാഹവാർത്തയുമൊക്കെ സോഷ്യൽ മീഡിയയിൽ പലകുറി ചർച്ചാവിഷയമായതാണ്. ഭാവനയ്‌ക്കൊപ്പം തുടർച്ചയായി ചിത്രങ്ങളിൽ അഭിനയിച്ചതോടെ ഇരുവരും പ്രണയത്തിലാണെന്ന് ഗോസിപ്പുകൾ പരന്നിരുന്നു. ആംഗ്രി ബേബീസ് ഹിറ്റായപ്പോൾ നായിക ഭാവനയുമായി അനൂപ് മേനോൻ വിവാഹം കഴിച്ചെന്ന് വരെ പ്രചാരണമെത്തി. പത്തനാപുരംകാരി ഷേമ അലക്‌സാണ്ടറുമായാണ് തന്റെ വിവാഹമെന്ന് അനൂപ് മേനോൻ തന്നെ സ്ഥിരീകരിച്ചതോടെയാണ് ഭാവനയുടെ പേര് ഒഴിവായിക്കിട്ടിയത്.

പത്തു വർഷംമുമ്പാണ് അനൂപ് സിനിമയിലെത്തിയത്. അമ്പത് സിനിമകളിൽ വേഷമിട്ടു. ഏഴു ചിത്രങ്ങൾക്ക് തിരക്കഥ രചിച്ചു.