- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്രപ്രവർത്തക കുലപതി തിരുവനന്തപുരത്ത് വന്നത് എന്തിന്? അദാനിക്ക് വേണ്ടി വിഴിഞ്ഞം ഉറപ്പിക്കാനോ? ടിവിആർ ഷേണായിയുടെ വരവിലെ ദുരൂഹത ചർച്ചയാക്കി സോഷ്യൽ മീഡിയ
തിരുവനന്തപുരം: ടിവിആർ ഷേണായി-മലയാളികളുടെ മനസ്സിലേക്ക് കടന്ന് കയറിയ പത്രപ്രവർത്തക പ്രതിഭ. വളരെ ആദരവോടെയാണ് പലരും ഷേണായിയുടെ രാഷ്ട്രീയ ലേഖനങ്ങളും നിരീക്ഷണങ്ങളും വായിക്കാറ്. പത്മപുരസ്‌കാരം നൽകി രാജ്യവും ഷേണായിയെ ആദരിച്ചു. എവിടെ പോയാലും ആരാധകരുള്ള ജേർണലിറ്റ്. ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഷേണായി ഇടയ്ക്ക് കേരളത്തിൽ എത്ത
തിരുവനന്തപുരം: ടിവിആർ ഷേണായി-മലയാളികളുടെ മനസ്സിലേക്ക് കടന്ന് കയറിയ പത്രപ്രവർത്തക പ്രതിഭ. വളരെ ആദരവോടെയാണ് പലരും ഷേണായിയുടെ രാഷ്ട്രീയ ലേഖനങ്ങളും നിരീക്ഷണങ്ങളും വായിക്കാറ്. പത്മപുരസ്‌കാരം നൽകി രാജ്യവും ഷേണായിയെ ആദരിച്ചു. എവിടെ പോയാലും ആരാധകരുള്ള ജേർണലിറ്റ്. ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഷേണായി ഇടയ്ക്ക് കേരളത്തിൽ എത്താറുണ്ട്. മുമ്പൊന്നും അത് ആരും അറിയുക പോലും ചെയ്തില്ല. പക്ഷേ ഇത്തവണ കാര്യങ്ങൾ മാറി. പ്രസ് ക്ലബ്ബിൽ മുഖാമുഖം. ചില രാഷ്ട്രീയ നിരീക്ഷണങ്ങൾ പരസ്യമായി പറഞ്ഞു. മാദ്ധ്യമ പ്രവർത്തകരെ ഉപദേശിച്ചു. സമൂഹത്തിലെ ജീർണ്ണതകൾ തുറന്നുകാട്ടി. പ്രസ് ക്ലബ്ബിലെ മുഖാമുഖത്തിലെ വാർത്തകൾ പത്രങ്ങളും കാര്യമായി നൽകി. ഇതിനിടെ പതിവ് ശൈലിയിൽ സിപിഐ(എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന് കൊട്ട് കൊടുക്കാനും മറന്നില്ല.
ഇതിനിടെയിലാണ് പേരുപറയാതെ ചിലത് ദേശാഭിമാനിയുടെ അസോസിയേറ്റ് എഡിറ്ററായ പിഎം മനോജ് ഫെയ്‌സ് ബുക്കിൽ കുറിച്ചത്. അദാനിയുടെ ബ്രോക്കറായി ഒരു കൊടികെട്ടിയ മഹാൻ തലസ്ഥാനത്ത് ഇറങ്ങിയിട്ടുണ്ട്. മാദ്ധ്യമ സുഹൃത്തുക്കൾ വിളിച്ച് ആദരിക്കുന്നും ഉണ്ട്. സങ്കേതത്തിൽ സ്വീകരണ മഹാമഹവും നടന്നു. മാദ്ധ്യമ പ്രവർത്തനം ഇത്തരം പണിയാകുമ്പോൾ ആരെയും പറഞ്ഞിട്ട് കാര്യമില്ലെന്നും മനോജ് പോസ്റ്റിട്ടു. ഇതോടെ മനോജിന്റെ പോസ്റ്റിലെ വില്ലനാരെന്ന് അറിയാൻ സോഷ്യൽ മീഡിയയിലെ പുലികൾ അന്വേഷണം തുടങ്ങി. അതിന് താഴെ വന്ന കമറ്റുകളിൽ ക്ലൂവുമുണ്ടായിരുന്നു. അങ്ങനെ ചർച്ചകൾ പോകുമ്പോൾ മനോജിന്റെ പോസ്റ്റ് ടിവിആർ ഷേണായിയെ കുറിച്ചാണെന്ന് വ്യക്തമാക്കി ഹരീഷ് വാസുദേവിന്റെ പോസ്റ്റ് എത്തി. ഷേണായിയുടെ പേര് പുറത്തുവരുമ്പോൾ മനോജ് പറഞ്ഞതു പോലും മുതിർന്ന മാദ്ധ്യമ പ്രവർത്തകനെ വിമർശിക്കാൻ ഹരീഷ് തയ്യാറല്ല. എല്ലാ ബഹുമാനവും മുൻനിർത്തി ഷേണായിയെയാകും മനോജ് ഉദ്ദേശിച്ചതെന്ന് ഹരീഷ് വിശദീകരിക്കുന്നു.
ഇതിനിടെയിൽ തിരുവനന്തപുരത്തെ മറ്റൊരു മുതിർന്ന മാദ്ധ്യമ പ്രവർത്തകനും ഫേസ്‌ബുക്കിൽ ഇങ്ങനെ കുറിച്ചു. ബൈലൈൻ കണ്ട് ചെറുപ്പത്തിൽ ആരാധന തോന്നിയിട്ടുള്ള ഡൽഹിയിലെ ഒരു പത്രപ്രവർത്തക ശിങ്കത്തെ കാണാനും കേൾക്കാനുമിടയായി. അദ്ദേഹത്തിനെല്ലാം അറിയാം. മറ്റുള്ളവർക്കൊന്നുമറിയുകയുമില്ല! എതിരഭിപ്രായം പറയുന്നവർ തീർച്ചയായും വിവരമില്ലാത്തവരാണ്. ഉച്ചക്ക് മന്ത്രിക്കൊപ്പം ലഞ്ച്, രാത്രിയിൽ മൂന്നാംലോക പത്രക്കാർക്കൊപ്പം കള്ളുകുടി. തികഞ്ഞ ജനകീയൻ. വരവിന് മറ്റെന്തോ ലക്ഷ്യമുണ്ടായിരുന്നുവെന്ന് അസൂയക്കാർ പറയുന്നു. ടിയാൻ ഒരു കാര്യം ഓർമിക്കുന്നതു നന്നാണ്. ഹിന്ദിയും ഇംഗ്ലീഷും കുറവായിരിക്കും. ഇത്രയ്ക്ക് വിവരവും കാണില്ല. (ഈ പണി ചെയ്യാൻ അതിന്റെ ആവശ്യവുമില്ല.) പക്ഷേ, ഡൽഹിയിലുള്ളതിന്റെ ഒരംശം പോലും അവസരമില്ലെങ്കിലും താങ്കളെക്കാൾ നന്നായി കച്ചോടം ചെയ്യുന്നവർ തിരുവനന്തപുരത്തുണ്ട്!- ഇതും വിഴിഞ്ഞം വിഷയത്തിൽ ഷേണായിയെ കണ്ണുവച്ചുള്ള ലേഖനമാണ്.
അതിനിടെ പിണറായിയെ വിമർശിച്ചതിന് മനോജ് പണികൊടുത്തതാണ് പോസ്റ്റ് എന്ന വാദമാണ് ഷേണായിയുടെ അടുപ്പക്കാർ പറയുന്നത്. കേരളത്തിലെ നിലവിലെ രാഷ്്ട്രീയത്തോട് ഷേണായിയുടെ നിരീക്ഷണങ്ങൾ ഇങ്ങനെയായിരുന്നു. ഇപ്പോഴത്തെ യു.ഡി.എഫ്. സർക്കാരിനെ നിലനിർത്തുന്നത് പിണറായി മാത്രമാണ്. പിണറായി അല്ല മറ്റാരെങ്കിലുമായിരുന്നു ഇപ്പുറത്തെങ്കിൽ ഘടകകക്ഷികളിൽ പലതും ഇപ്പുറത്തേക്ക് പോരുമായിരുന്നു. മറിച്ചൊരു നിലപാടെടുക്കാനുള്ള ശക്തി പിണറായിവിരുദ്ധ പക്ഷത്തിനില്ലെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയെ ഒറ്റക്കെട്ടായി കൊണ്ടുപോകാൻ ഭയം എന്ന ഘടകം വേണമെന്ന് വിശ്വസിക്കുന്നവരാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ പലരും. എന്നാൽ, ഭയം എന്നതിനപ്പുറം മറ്റ് വികാരവുമുണ്ടെന്ന് വിശ്വസിക്കുന്ന നേതാവാണ് സീതാറാം യെച്ചൂരി. അതിന്റെ പ്രതിഫലനമാണ് യെച്ചൂരിയെ വേണ്ടെന്ന് കേരളത്തിൽനിന്നുള്ള നേതാക്കൾ പറഞ്ഞതെന്നായിരുന്നു ഷേണായിയുടെ നിരീക്ഷണം. അപ്പോൾ പിന്നെ എങ്ങനെ മനോജ് ഷേണായിയെ കുറ്റപ്പെടുത്താതിരിക്കുമെന്നാണ് ഉയർത്തുന്ന ചോദ്യം.
പക്ഷേ ഷേണായിയെ കുറ്റപ്പെടുത്തുന്നവർക്ക് പറയാനുണ്ട് പലതും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുപ്പക്കാരനാണ് ഷേണായി. എഴുത്തുകളിലൂടെ ഗുജറാത്ത് മോഡലിനെ ഉയർത്തിക്കാട്ടിയ മാദ്ധ്യമ പ്രവർത്തകൻ. അതുകൊണ്ട് തന്നെ അദാനിക്ക് വേണ്ടിയാകാം ഷേണായി എത്തിയതെന്ന വാദത്തെ തള്ളിക്കളയേണ്ടെന്നാണ് അഭിപ്രായം. വിവാദങ്ങൾ കൊഴുക്കുമ്പോൾ വിഴിഞ്ഞത്തിൽ ഒറ്റ ടെൻഡറായാലും പ്രശ്‌നമില്ലെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വ്യക്തമാക്കിയിട്ടുണ്ട്. ഷേണായിയെ പോലൊരാൾ തിരുവനന്തപുരത്ത് എത്തുമ്പോൾ മുഖ്യമന്ത്രിയെ കാണുന്നതും സ്വാഭാവികമാണ്. അതും സംഭവിച്ചിട്ടുണ്ടാകാം. അത് സോഷ്യൽ മീഡിയയിൽ ചോദ്യങ്ങളായെത്തുമ്പോൾ മലയാളി ആഗ്രഹിക്കുന്നത് എങ്ങനെയെങ്കിലും വിഴിഞ്ഞത്ത് കപ്പൽ വന്നാൽ മതിയെന്ന് തന്നെയാണ്.
മെയ് ദിനം പ്രമാണിച്ച് നാളെ (01.05.2015) ഓഫീസ് അവധിയായതിനാൽ മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല- എഡിറ്റർ